അന്നം തരുന്ന കമ്പനിയുടെ ഡയറി ഫാമിലേക്കാണ് ഇത്തവണ യാത്ര. പേര് കേട്ടാൽ ഒരു വിധം ഗൾഫ് പ്രവാസികൾക്കും രുചികരമായിരിക്കും, അതെ അൽമാരായി കമ്പനിയുടെ അൽ ഹംറ ഫാമിലേക്കാണ് ഇന്നത്തെ സഞ്ചാരം. ഗൾഫ് പ്രവാസം തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതും കുടിക്കുന്നതുമാണ് അൽമാരായി മിൽക്കും ലബനും സബാദിയും എല്ലാം. സൗദികൾക് നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്ന് കൂടി ആണ് അൽമാരായി പ്രൊഡക്ടസ്. അത് കൊണ്ട് തന്നെ സൗദിയിൽ ചെറുകിട കച്ചവടം ചെയ്യുന്നവർ വളരെ തുച്ഛമായ ലാഭം മാത്രമെ കിട്ടുകയുള്ളു എന്നിരുന്നാൽ പോലും അൽമാരായി പ്രൊഡക്ടസ് കടകളിൽ വിൽക്കാൻ നിര്ബന്ധിതാറാവുന്നത് ഇതിന്റെ ജനപ്രിയം കൊണ്ട് ഒന്ന് മാത്രമാണ്.
അൽഹംദുലില്ലാഹ് അവസാനം ജോലി തേടി എത്തപ്പെട്ടത് അൽമാരായി കമ്പനിയുടെ ഒരു കോളേജിൽ. ഒരു പാട് കാലത്തെ ആഗ്രഹത്തിന് ശേഷം ഇന്നാണ് ആ യാത്ര തരപ്പെട്ടത്. ദിവസങ്ങൾക് മുൻപ് റിക്വസ്റ്റ് ചെയ്ത കാത്തിരിക്കണം പെർമിഷൻ ലഭിക്കാൻ. ഞാനും സഹ പ്രവർത്തകനും മ്മളെ മലപ്പൊറത് കാരനുമായ നസീർ ഉസ്മാനും മറ്റു അനിമൽ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലെ സൗദികളും സുഡാനികളും പാകിസ്താനികളുമായ ഏതാനും ട്രൈനേഴ്സന്റെ കൂടെയാണ് യാത്ര.
ആദ്യം അൽമരായി അറിയാത്തവർക് വേണ്ടി ഒന്ന് പരിചയപ്പെടുത്താം. 1977-ൽ ഒരു ഐറിഷ്-അഗ്രോ ഫുഡ് കമ്പനിയും പ്രിൻസ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ കബീറും തമ്മിൽ തുടങ്ങിയതാണ് അൽമാരായി കമ്പനി. ഇന്ന് മിഡ്ഡിലെ ഈസ്റ്റിലെ ഏറ്റവും വലിയ Vertically integrated ഡയറി കമ്പനി ആണ് അൽമാരായി. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 135km അകലെ അൽഖർജിലാണ് സ്ഥാപിതമായത്.
ഇന്ന് ജിസിസി രാജ്യങ്ങളിൽ എല്ലായിടത്തും ( ഖത്തർ ഒഴികെ ഉപരോധം കാരണം നിർത്തി വെച്ചു) വ്യാപിച്ചു കിടക്കുന്ന അൽമരായ് ഡയറി, Yougurt , Juices , Bakeries , Poultry …… അങ്ങനെ അറബികളുടെ നിത്യ ജീവിതവുമായി വളരെ ഇടപഴകി ജീവിക്കുന്നു.
അൽഖർജിൽ ഈ കമ്പനി വരാനുള്ള കാരണം മറ്റൊന്നുമല്ല, അറേബ്യൻ പെനിസുലയിൽ ഭൂഗർഭ ജലം വളരെ കൂടുതൽ ഉള്ള ഒരു സ്ഥലമാണ് ഇവിടം. സഞ്ചാരികൾക്കു ഇവിടെ കാണാൻ 3500 വർഷങ്ങൾക് മുൻപ് ഉൽക്ക വീണുണ്ടായി എന്ന് പറയപ്പെടുന്ന നക്ഷത്ര കുളവും മറ്റു ഹീത് കേവ് എന്ന മറ്റൊരു കുളവുമൊക്കെയുള്ള സ്ഥലമാണ് അൽഖർജ്. പച്ചക്കറി കൃഷികളും മറ്റു മസ്റകളുമായി അനുഗ്രഹീതമാക്കപ്പെട്ട മനോഹരമായ സ്ഥലം കൂടി ആണ് ഇവിടം.
അൽഖർജിൽ നിന്നും 35Km ഗൾഫ് റോഡിലൂടെ സഞ്ചരിച്ചാൽ നമ്മൾ അൽ ഹംറ ഫാമിലെത്തും. (പ്രവേശനം കമ്പനിയിൽ നേരിട്ട് റിക്വസ്റ്റ് ചെയ്ത പെർമിഷൻ കിട്ടുന്നവർക് മാത്രം). രാവിലെ കുളിച്ചു കുട്ടപ്പനായി മുടിയൊക്കെ ചീകി വന്നതാണ്. ഗേറ്റ്-ൽ ഹെൽത്ത് ആൻഡ് സേഫ്റ്റി യുടെ വക ബയോ സെക്യൂരിറ്റി ചെക്കിങ്. പൊട്ടാസ്യം പെർമഗണൈറ്റ് ലായനിൽ ചവിട്ടി വേണം ഓരോരുത്തരും ഫാം സെക്യൂരിറ്റി ഓഫീസിൽ പ്രവേശിക്കാൻ.
കാലിലൂടെ പുറത്തു നിന്നുള്ള രോഗാണുക്കളെ അകത്തോട്ടു കേറ്റി വിടാതിരിക്കാൻ. ഉള്ളിൽ കേറിയാൽ ഹാൻഡ് വാഷ് ചെയ്യണം അതിനു ശേഷം സൈൻ ചെയ്ത ഇക്കാമ കൊടുത്താൽ ഒരു ഫോം കിട്ടും ബയോ SECURITY PROCEDURE CERTIFICATE അതിൽ ഓരോ കാര്യങ്ങളും ടിക്ക് ചെയ്യണം. അതിനു ഷാമ്പൂ ഉപയോഗിച്ചു കുളിക്കണം, പല്ലു തേക്കണം, നഖമൊക്കെ സ്ക്രബ്ബ് ചെയ്യ്ത് ഹാൻഡ് വാഷ് ചെയ്യണം, ഹോ ഓരോരോ വിചിത്രമായ ആചാരങ്ങൾ. എനിക്കും കിട്ടി ഒരു ഫോം കൂടെ ഒരു തോർത്ത് മുണ്ടും, സോപ്പും, ഹെയർ കണ്ടിഷണറും. ഇതെന്തിനാന്ന് ചോദിച്ചപ്പോ പറയാ കുളിക്കാന്. ദേ പ്പോ കുളിച്ചതൊള്ളുന്നു പറഞ്ഞപ്പോ പറയാ അതൊന്നും പറ്റില്ല വീണ്ടും കുളിക്കണംന്ന്.
ബാച്ലർ ആയി താമസിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ ബാത്റൂമിന്റെ മുമ്പിലെ ഇടിയൊക്കെ അറിയുന്നവർക്ക് മനസ്സിലാവും ഓരോരുത്തർകും ഒരു ടൈം സ്ലോട്ട് ആയിരിക്കും. എന്നും 6 .15 am കുളിക്കുന്ന ഞാൻ ഇന്ന് 5.45 മണിക്ക് സഹമുറിയന്റെ സമയത് ഇടിച്ചു കേറി കുളിക്കുകയായിരുന്നു. അവന്റെ ചീത്തയൊക്ക്കെ കേട്ട് കുളി കഴിഞ് വന്നതാ. മിനുറ്റുകൾക് വേണ്ടി യൊക്കെ ആയിരിക്കും നാട്ടിൽ രണ്ടു പേരുള്ള വീട്ടിൽ നാലും അഞ്ചും അറ്റാച്ചഡ് ബാത്റൂമുള്ളവർ അടികൂടുന്നത്. ഇത് സാദാരണ നാട്ടിലെ ബസ് സ്റ്റാൻഡിൽ മാത്രമേ കാണാറുള്ളു ഈ മിനുട്ടുകൾക് വേണ്ടിയുള്ള അടിപിടി. കാര്യമുണ്ടായില്ല വീണ്ടും കുളിക്കുക തന്നെ, അതും 6° C തണുപ്പത്. കുളി കഴിഞ് വന്നപ്പോ ദേ അടുത്തതു സേഫ്റ്റി ഡ്രസ്സ് , COW BOY SHOES, അതും ധരിച്ചു LAB COAT ഉം ധരിച്ചു മോർണിംഗ് കോഫിയും കുടിച്ചു സഹപ്രവർത്തകരുടെ കൂടെ രണ്ടു കിലോമീറ്റര് അപ്പുറത്തുള്ള ഫാമിലേക് വീണ്ടും ബസിൽ. ബസ് ഇറങ്ങി നടക്കാൻ തുടങ്ങി ഒരു വെറ്റിനറി ഡോക്ടറെ പോലെ ആണ് നടത്തം.
ഫാമിൽ ഞങ്ങളെയും കാത്തു ഫിലിപ്പിനോ breeding സെക്ഷൻ മാനേജർ വാൻ സഹിതം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണം. ആളൊരു രസിക്കാനാണ് എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞു തരുന്നു. ചെയ്യുന്ന ജോബിൽ ഹാപ്പി ആണെന്ന് മാത്രമല്ല അതിൽ തന്റെ മാതാപിതാക്കൾ വരെ അഭിമാനിക്കുന്നു എന്ന് ഉറക്കെ പറയുന്നു . അൽ ഹംറ ഫാം കൂടാതെ അൽമറായിയുടെ തന്നെ 5 -8 ഫാം വേറെയുമുണ്ട് അൽഖർജിൽ. ഈ ഫാമിലെ കപ്പാസിറ്റി 19000 പശുക്കളാണ്.അതിൽ ഒരു ദിവസം പ്രായമുള്ളത് മുതൽ മരണം കാത്തു കിടക്കുന്നവർ വരെയുണ്ട്. ടോട്ടൽ എല്ലാ ഫാമിലുമായി ഒരു ലക്ഷത്തോളം പശുക്കൾ. VIP ട്രീറ്റ്മെന്റ്. കാലിത്തൊഴുത്തിലും എയർ കണ്ടിഷനോ എന്ന് ചോദിയ്ക്കാൻ വരട്ടെ. ഫാം ടെമ്പറേച്ചർ ക്രമീകരിക്കാൻ പ്രത്യേക സെറ്റപ് കളും വെള്ളം സ്പ്രൈ ചെയ്യാനുള്ള സജ്ജീകരണങ്ങളുമൊക്കെ ആയി നിരനിര ആയി ഓരോ ഫാമും കിലോമീറ്റർ കണക്കിന് വ്യാപിച്ചു കിടക്കുന്നു.
ഇനി നിങ്ങളെ അത്ഭുതപെടുത്തിയേക്കാവുന്ന ചില നമ്പര് പറയാം. 96000 പശുക്കൾ ഒരു ദിവസം 4 million litre പാൽ തരുന്നു. അതായത് ഒരു പശു ഒരു ദിവസം 40 -45 litre പാൽ. 19000 ഓളം അംഗങ്ങളുള്ള hamra ഫാമിൽ ഒരു ദിവസം 150 ton alpha alpha എന്നറിയപ്പെടുന്ന അര്ജന്റീന, ഓസ്ട്രേലിയ, new zealand തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത പുല്ല് വേണം. എല്ലാം ഹോളണ്ടിൽ നിന്നും കൊണ്ടുവന്ന അല്ലെങ്കിൽ ഇവിടെ ജനിപ്പിച്ച Holstein Cows ഏകദേശം 580kg തൂക്കം വരും ഓരോന്നും, ഒന്നര മീറ്റർ നീളവും. ദിവസവും ഈ ഫാമിൽ മാത്രം 50 പ്രസവം നടക്കുന്നു. 1 – 2 മരണം. 826000 Litre Milk ആണ് ഈ ഫാമിലെ ലഭ്യത. പ്രജനനം എല്ലാം ഇൻജെക്ഷൻ artificial insemination (കൃത്രിമ ബീജസങ്കലനം) വഴി.. 70 വര്ഷം മുമ്പ് എടുത്ത് വെച്ച ബീജമെല്ലാം ഇപ്പോഴും ഉപയോഗിക്കുന്നു.
ബ്രീഡിങ്ങിനു വേണ്ടി മാത്രം Fully സജ്ജമായ നാലു വാഹനങ്ങൾ ഉണ്ട് ഹംറ ഫാമിൽ. പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ കുട്ടിയെ അമ്മയിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്തു എത്തിക്കുന്നു. ചെവിയിൽ ഒരു നമ്പർ tagged ചിപ്പ് വെക്കുന്നു. colostrum മിൽക്ക് ശേഖരിച്ചു pasteurize ചെയ്ത കുട്ടികൾക്കു രണ്ടു ലിറ്റർ ഓളം നൽകുന്നു. അതായത് ചുരുക്കി പറഞ്ഞാൽ പ്രസവത്തോടെ സ്വന്തം അമ്മയോട് സലാം പറയുന്നു. ‘അമ്മ ആരെന്ന് അറിയാനോ അമ്മയുടെ പാൽ കുടിക്കാനോ പോലും അവകാശമില്ല. അത് പോട്ടെ 70 വര്ഷം മുമ്പ് മരിച്ചു പോയ ആളാണത്രെ അച്ഛൻ. എന്താല്ലേ ?
ജനിച്ചു രണ്ടാം ദിവസം മുതൽ 62 ദിവസം വരെ newzealand ൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത CALF MILK Replacer പോലോത്ത മിൽക്ക് പൌഡർ കലക്കി കൊടുക്കുന്നു. പിന്നെ കോൺഫ്ലേക്സും സോയ പൊടിച്ചതും മോളാസ്സെസും ചേർന്ന mixture . ജനിച്ചത് Bull ആണെങ്കിൽ നാലപ്പത്തു ദിവസം വളർത്തിയ ശേഷം 2000 റിയാലിന് പുറത്തോട്ട് വിൽക്കും. ഇങ്ങനെ വളർത്തിയ പശുക്കളുടെ ഒരു അത്ഭുത ലോകം തന്നെ ആണ് അൽമറായിയുടെ ഓരോ ഫാമും. ഭക്ഷണം മിക്സ് ചെയ്യൽ , പാൽ കറക്കൽ മുതൽ പാക്കിങ് വരെ fully Automated .
ഒരു ജനറൽ ഹോസ്പിറ്റലിൽ ഉള്ള എല്ലാ വിഭാഗവും ഇവിടെയും പ്രവർത്തിക്കുന്നു., പ്രസവ വാർഡ് മുതൽ ഗ്ളൂക്കോസ് കൊടുക്കാനും, കുളിപ്പിക്കാനും, ബേബി കെയർ, തൊട്ട് അത്യാഹിത വിഭാഗവും മരണ വാർഡ് വരെ ഉണ്ട്.(Breeding , Calving , Milking Parlor , ലബോറട്ടറീസ് , Food Mixing , Hospital ഇങ്ങനെ ഒരുപാട് സെക്ഷൻസ്).
ഫാം വിസിറ്റിങ് വേളയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം. ഒരു സെക്ഷനിൽ എല്ലാ പശുക്കളുടെയും ഒന്നാം വയറിന്റെ ഭാഗത്തു ഒരു തുള അതിൽ റബ്ബർ കൊണ്ടുള്ള ഒരു അടപ്പും ഇട്ട് വെച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് നല്ല digestion ( Romen Microbes ) കൂടുതലുള്ള പശുക്കളെ മാറ്റി നിർത്തിയിരിക്കുകയാണ് . ഇവരുടെ ജോബ് ഫുൾ ടൈം തീറ്റ. എന്താല്ലേ നല്ല അടിപൊളി ജോലി. ഭക്ഷണം ഒന്നാം വയറ്റിൽ എത്തി കഴിഞ്ഞാൽ വയറ്റിലുള്ള ഈ ഹോളിലൂടെ കയ്യിട്ട് പുറത്തെടുത് കുറഞ്ഞ Rumen Microbes ( Protozoa , Bacteria , Fungi ) ആ biology പഠിച്ചവർക് തിരിയും COMPUTER സയൻസ് ആയതോണ്ട് എനിക്കിതൊന്നും വല്യ പിടിത്തമില്ല. എന്തായാലും വെട്ടി വിഴുങ്ങിയാൽ (പശുവിന്റെ) വയറ്റിനകത്തു നടക്കുതാണ് . രസകരമെന്ന് പറയട്ടെ അകത്തു നടക്കുന്നത് ഈ ഓട്ടയിലൂടെ നോക്കിയാൽ Live ആയിട്ട് കാണാൻ പറ്റും.
വിദേശ രാജ്യങ്ങളിൽ കണ്ടു വരുന്ന ഒരു Farming System ആണിത്. കണ്ടാൽ സഹതാപം തോന്നുന്ന ഈ പ്രക്രിയയെ Rumen Fistulation എന്ന് പറയുന്നു. ഇതിനു വേണ്ടി ഉപയോഗിക്കുന്ന പശുക്കളെ Camping Cows എന്നും പറയുന്നു. ഇങ്ങനെ Rumen Microbes കൂടുതൽ ഉള്ള പശുക്കളുടെ വയറ്റിൽ നിന്നും Rumen Fluid ശേഖരിച്ചു ചില ഭക്ഷണ പദാർത്ഥങ്ങൾ ദഹിപ്പിക്കാനും മറ്റുമായി രോഗ പ്രതോരോധ ശേഷിക്കുറവും ദഹനക്കുറവുമുള്ള പശുക്കൾക് നൽകുന്നു.
ഇന്ത്യയിൽ ഇത് പ്രചാരത്തിൽ ഉണ്ടോന്ന് അറിയില്ല. പശു ഇറച്ചി തിന്നാൽ അടിച്ചു കൊല്ലുന്ന രാജ്യത്ത് ഉണ്ടാവാൻ സാധ്യതാ കുറവാണ്. ( എന്നെ പോലെ ആദ്യമായി ഈ പരിപാടി കേള്കുന്നവർക് ഈ ലിങ്കിൽ കേറി നോക്കാം( in comment box) പ്രവാസ പ്രതിസന്ധിയും നിതാഖത്തും കാരണം പെട്ടി കെട്ടി ഇനി നാട്ടിൽ എന്ത് എന്ന QUESTION MARK മായി നടക്കുന്നവർക് പരീക്ഷിക്കാൻ പറ്റിയ ഒരു പരിപാടി ആണ് modern Farming .
Milking Section ൽ ഒന്ന് വിസിൽ അടിച്ചാ മതി ഓരോ പശുവും സ്കൂളിൽ അസ്സെംബ്ളിക്ക് Bell അടിച്ച പോലെ റെഡി ആയി അവരവരുടെ Position ൽ വന്ന് അറ്റെൻഷൻ ആയി നിൽക്കും. പാൽ കറക്കുന്ന robotic milking machines ഘടിപ്പിച്ചാൽ പിന്നെ കറന്ന് കഴിയോളം നല്ല അനുസരണ ഉള്ള പശുവായി നില്കും. ഇതിനു വേണ്ടി BECO Flow Nexus or DeLaval VMS പോലോത്ത അത്യാധുനിക Automatic milking machinaries ഉപയോഗിക്കുന്നു. ഓരോ പശുവും എത്ര പാൽ തരുന്നു മുമ്പ് എത്ര തന്നിരുന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ് .
ഇവിടെ നിന്ന് ശേഖരിക്കുന്ന പാൽ തണുപ്പിച്ചു നേരെ അൽമറായിയുടെ തന്നെ മറ്റൊരു പ്ലാന്റ് ആയ Central Processing Plant (CPP ) ലേക് മാറ്റുന്നു. അവിടെ വെച്ചാണ് ബോട്ടിലിംഗും മറ്റു ബൈ പ്രോഡക്ട് നിര്മാണവുമെല്ലാം. ചുരുക്കി പറഞ്ഞാൽ ക്ഷീര കർഷകർക്കും ആധുനിക ഫാമിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അൽമാരായി വിസിറ്റ് വളരെ ഉപകരിക്കും എന്നതിൽ സംശയമില്ല . ഇന്നത്തെ ഹംറ ഫാം വിസിറ്റ് അവസാനിപ്പിച്ച് ക്യാന്റീനിൽ പോയി സുഭിക്ഷമായ ഭക്ഷണവും കഴിച്ചു Security Countr ൽ പോയി സേഫ്റ്റി ഡ്രെസ്സും ഷൂസും എല്ലാം തിരിച്ചേൽപ്പിച്ചു വീണ്ടും കോളേജിലേക്ക്.
വിവരണം – അമീർ പിവി പാതിരമണ്ണ.