സ്വന്തം ജീവന്‍ പണയംവെച്ച് യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ പോലീസ്…

റെയില്‍വേ സ്റ്റേഷനുകളില്‍ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് പോകുവാന്‍ അശ്രദ്ധമായി റെയില്‍പ്പാളം മുറിച്ചു കടക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത് എത്രത്തോളം അപകടകരമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. നിരവധി അകപടങ്ങള്‍ നടന്നിട്ടും ആരും സ്വന്തം ജീവന് വിലകല്‍പ്പിക്കുന്നില്ലേ? ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടന്ന് ട്രെയിനിനു മുന്നില്‍പ്പെട്ട യുവാവിനു രക്ഷകനായത് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ആ സംഭവത്തിന്‍റെ ദൃക്സാക്ഷിയായ യാഷ്മിന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതോടെയാണ് സംഭവം ആളുകള്‍ അറിഞ്ഞതും. യാഷ്മിന്‍റെ പോസ്റ്റ്‌ നോക്കാം..

“കഴിഞ്ഞ ദിവസം വൈകുന്നേരം ആലുവ റെയിൽവേ സ്റ്റേഷനിൽ നടന്നയൊരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്മരണ രക്ഷാപ്രവർത്തന പോരാട്ടത്തിന് സാക്ഷിയായിരുന്നു ഞാനും. വേങ്ങൂർ സ്വദേശി മനോജിനെയാണ് സ്വജീവിതം പണയം വെച്ച് എറണാകുളം റെയിൽവേ പോലീസ് ഓഫീസർ (ASI) സിദ്ദിക്ക് രക്ഷപെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ധീരമായ ഇടപെടൽ കൊണ്ടാണ് മനോജിൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്….

പ്ലാറ്റഫോം ഒന്നിലോട്ടു കടക്കുവാനുള്ള ലക്ഷ്യത്തോടെയായിരുന്നു വേങ്ങൂർ സ്വദേശിയായ മനോജ് മറുസൈഡിലെ പ്ലാറ്റഫോമിൽ നിന്ന് റെയിൽവേ ലൈൻ ഓരോന്നായി മുറിച്ചു കടക്കുകയായിരുന്നു. ആ സമയത്തു പ്ലാറ്റഫോം ഒന്നിൽ Nizamuddin Ernakulam Mangala lakshadweep express ട്രെയിൻ അത്യാവശ്യം വേഗതയിൽ വരുകയായിരുന്നു. അത് ശ്രദ്ധിക്കാതെ മനോജ് റെയിൽവേ ലൈൻ മുറിച്ചു കടക്കുവാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ബഹളം വെച്ചു ട്രെയിൻ വരുന്നതായുള്ള കാര്യം അദ്ദേഹത്തെ അറിയിച്ചെങ്കിലും അദ്ദേഹം റെയിൽവേ ലൈൻ പെട്ടന്ന് കടക്കുവാൻ ശ്രമിക്കുകയായിരുന്നു….ട്രെയിനിൽ നിന്ന് ലോക്കോ പൈലറ്റും നിരന്തരമായി ഹോൺ മുഴക്കിയിരുന്നു…..

അങ്ങനെ പെട്ടന്ന് റെയിൽവേ ലൈനിൽ വന്ന മനോജ് ശരിക്കും എന്ത് ചെയ്യണമെന്ന് അറിയാതെ പേടിച്ചു പകച്ചു നിൽക്കുന്നതായി കണ്ടു.. ഇതെല്ലാം കണ്ടു എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അടങ്ങുന്ന യാത്രക്കാരു പേടിച്ചു നിലവിളിച്ചു കൊണ്ട് നിൽക്കുന്ന സമയത്താണ് സിദ്ദിഖ് എന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്മരണ പോരാട്ടത്തിന് ഞാൻ സാക്ഷിയായത്. ശരിക്കും ഞെട്ടലോടെ മാത്രമേ എനിക്ക് അത് ഓർക്കാൻ കഴിയുന്നുള്ളു…
വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു എന്ത് ചെയ്യണമെന്നോ പറയണമെന്നു അറിയില്ലായിരുന്നു.
അടിയന്തരസാഹചര്യത്തിൽ സ്വജീവിതവും ജീവനും പണയം വെച്ചുള്ള ഇ ഉദ്യോഗസ്ഥന്റെ പ്രവർത്തിയെ എത്രെ പ്രകീർത്തിച്ചാലും പ്രശംസിച്ചാലും മതിയാവില്ല…. ഒരു നിമിഷം കൊണ്ട് എത്രമാത്രം ധൈര്യത്തോടെയാണ് ഇ ഉദ്യോഗസ്ഥന്‍ ഇടപെട്ട് സഹജീവിയുടെ ജീവൻ രക്ഷപെടുത്തിയത്….

എല്ലാവരും റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ഒനുമോദിക്കുകയിരുന്നു..സന്തോഷം കൊണ്ടാണോ ഞെട്ടൽ കൊണ്ടാണോയെന്നു എനിക്ക് അറിയില്ല ഇതുയല്ലാം കണ്ടു നിന്നാ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത് ആ റെയിൽവേ പോലീസ് ഉദ്യോഗസ്ഥന്റെ എളിമയാണ്. ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചു വീരപുരുഷ പരിവേഷം ചുറ്റുമുള്ള യാത്രക്കാർ നൽകിയിട്ടും യാതൊരു വിധ ഭാവമാറ്റമില്ലാതെ ഇതു തന്റെ ഉത്തരവാദിത്വമാണെന്നും ബാധ്യതയാണെന്നും ഉള്ള നിലയിലാണ് ഉദ്യോഗസ്ഥനിൽ നിന്ന് പ്രതികരണം ഉണ്ടായത്…… തുടക്കത്തിൽ ഒരു ഫോട്ടോ പോലും എടുക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. Really a big salute to Siddik railway police officer (ASI Ernakulam).. Hats off Sir..”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply