സ്വന്തം നീലച്ചിത്രം നിര്‍മിച്ച് വിറ്റ് കാശുണ്ടാക്കി ലോകം ചുറ്റുന്ന ദമ്പതികള്‍…

കടം വാങ്ങിയും വീട് വിറ്റും യാത്ര ചെയ്യുന്നവരെക്കുറിച്ച് നാം ഒത്തിരി കേട്ടിട്ടുണ്ട്. യാത്രകള്‍ അത്രമേല്‍ ഹൃദയത്തോട് ചെര്‍ത്തവരാന് ഇത്തരം സാഹസത്തിനു മുതിരുന്നത്. എന്നാല്‍ ലോക സഞ്ചാരത്തിനായി പണമുണ്ടാക്കാന്‍ ഈ യുവ ദമ്പതിമാര്‍ ചെയ്ത സാഹസത്തെക്കുറിച്ച്  അറിഞ്ഞവരെല്ലാം ഞെട്ടുമെന്നുറപ്പ്.

ഐടി പ്രൊഫഷണല്‍സായിരുന്ന 28കാരനായ പൗളോയും 23കാരിയായ കിമ്മും ലോകം കാണാനിറങ്ങിയത് സ്വന്തം നീലച്ചിത്രം നിര്‍മിച്ച് ആ വീഡിയോ വിറ്റഴിച്ചുണ്ടാക്കിയ കാശുമായാണ്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം, ഗ്രീസ്, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്.

ഐടി കമ്പനിയിലെ മീഡിയാ ഡിസൈസറായ പൗളോയും ട്രാന്‍സലേറ്ററായിരുന്ന കിമ്മും പരിചയപ്പെടുന്നത് ഒരു സെക്‌സ് പാര്‍ട്ടിക്കിടെയാണ്. ജീവിതത്തോട് വ്യത്യസ്ത കാഴ്ചപ്പാടുള്ള ഇരുവരും ഇതോടെ പ്രണയത്തിലായി. പ്രണയം മൂത്തതോടെ ജോലി രാജിവെച്ച ഇരുവരും ഒന്നിച്ചായി പിന്നീടുള്ള യാത്രകള്‍. ഇതിനിടെയാണ് ലോകം കാണാന്‍ കാശിനായി സ്വന്തം നഗ്‌ന വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. ഇതിനായി മെ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്‌സൈറ്റും ഇവര്‍ ആരംഭിച്ചു. പ്രതീക്ഷിച്ച വില്‍പ്പന നടന്നതോടെയാണ് ഇവര്‍ ലോകം ചുറ്റാനിറങ്ങിയത്.

മൂന്നര പൗണ്ടാണ് ഇവര്‍ ഓരോ വീഡിയോയ്ക്കും ഈടാക്കിയത്. പ്രതീക്ഷിച്ച വില്‍പ്പന നടന്നതോടെയാണ് ഇവര്‍ ലോകം ചുറ്റാനിറങ്ങിയത്.  യാത്രയ്ക്കിടെ സെല്‍ഫി വീഡിയോ ചിത്രീകരണത്തിനിടെ ഇറ്റലിയില്‍ പൊലീസ് ഇവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ഫ്രാന്‍സിലാകട്ടെ ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. എങ്കിലും ഇതൊന്നും തങ്ങള്‍ക്ക് യാതൊരു കുലുക്കവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

കാര്യം യാത്രകള്‍ നമുക്ക് ഏറെ ഇഷ്ടമുള്ളവയാണ്. എന്നിരുന്നാലും അതിനുവേണ്ടി ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് അത്ര നല്ലതല്ല. ദയവുചെയ്ത് ഇതുപോലുള്ള പ്രവൃത്തികള്‍ നമ്മുടെ നാട്ടില്‍ ആരും അനുകരിക്കാതെ ഇരിക്കുക.

Source – http://www.kairalinewsonline.com/2018/02/06/159800.html

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply