“അയ്യോ ഈ കെ.എസ്.ആര്‍.ടി.സിക്കാരന്‍ ചിരിപ്പിച്ച് കൊല്ലുകയാണല്ലോ..!!”

വടക്കന്‍ കേരളത്തിലെ ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ നടന്ന ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന ഒരു സംഭവമാണ് സാമൂഹിക പ്രവര്‍ത്തകനും ബസ് യാത്രക്കാരനുമായ എബി കുട്ടിയാനം എന്ന വ്യക്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

“കഴിഞ്ഞ ദിവസം മംഗലാപുരത്തേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. മഞ്ചേശ്വരം കഴിഞ്ഞപ്പോള്‍ ബസ്സിനുള്ളില്‍ വലിയ ബഹളം, ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഒരു യാത്രക്കാരനോട് കണ്ടക്ടര്‍ കയര്‍ക്കുകയാണ്. ഞാന്‍ ടിക്കറ്റെടുത്തിട്ടുണ്ടെന്നും നഷ്ടപ്പെട്ടുപോയതാണെന്നും പറഞ്ഞ് യാത്രക്കാരനും തര്‍ക്കത്തിലാണ്. യാത്ര അവസാനിക്കും വരെ ടിക്കറ്റ് സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ യാത്രക്കാരന്റെ ടിക്കറ്റ് നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ഓരോ ടിക്കറ്റും കൗണ്ട് ചെയ്യാന്‍ കണ്ടക്ടറും തയാറാവേണ്ടതുണ്ട്.

ഒടുവില്‍ തര്‍ക്കം മൂത്തപ്പോള്‍ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണെന്ന് കണ്ടക്ടര്‍ അറിയിക്കുകയും പിന്നില്‍ വരികയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സിയി്ല്‍ കയറണമെന്ന് പറഞ്ഞ് മൊത്തം യാത്രക്കാരേയും അവിടെ ഇറക്കി വിടുകയും ചെയ്തു. ആളുകളെ മുഴുവന്‍ ഇറക്കിയ കൂട്ടത്തില്‍ ടിക്കറ്റ് എടുത്തില്ലെന്ന് പറഞ്ഞ ആളും ഇറങ്ങി ഒരു പ്രൈവറ്റ് ബസില്‍ കയറി പോയി.

Photo – Manorama online

അയാള്‍ ബസില്‍ കയറി പോകുമ്പോള്‍ കണ്ടക്ടറും ഡ്രൈവറും അയാളെ ചൂണ്ടി ദാ, പോയി എന്ന് പറഞ്ഞ് ചിരിക്കുകയാണ്. ഞങ്ങള്‍ സീറ്റ് നഷ്ടപ്പെട്ട് തൊട്ടടുത്ത തിരക്കുള്ള ബസില്‍ അള്ളിപിടിച്ച് യാത്ര ചെയ്യുമ്പോള്‍ കാലി വണ്ടിയുമായി ആ ബസ് പിന്നാലെ വന്നു. വന്ന് വന്ന് ഓവര്‍ടൈക്ക് ചെയ്തു പോയി. ചിരിയോടെ സങ്കടത്തോടെ പുച്ഛത്തോടെ ഞങ്ങള്‍ ആ കാഴ്ച നോക്കി നിന്നു.
ഇതാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സി. ചിരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു കോപ്പ്.

യാത്രക്കിടയില്‍ രണ്ടു മൂന്ന് ദിക്കില്‍ നിന്ന് വലിയ ഗമയോടെ രണ്ട് ചെക്കര്‍മാര്‍ കയറും. അവര്‍ കണക്കെടുക്കുന്നത് കണ്ടാല്‍ തോന്നും ലോകത്ത് ഏറ്റവും ലാഭത്തിലോടുന്ന സാധനം ഇതാണെന്ന്. ഈ ചെക്കര്‍മാരെ ഒഴിവാക്കിയാല്‍ തന്നെ ചെറിയ തോതില്‍ നഷ്ടം ഒഴിവാക്കാമെന്നാണ് എന്റെ ഒരു ഇത്. എന്നിട്ട് ഇപ്പോള്‍ അവര്‍ പ്രതിഷേധത്തിലാണ്. എ്ന്തിനാണെന്നറിയോ പെന്‍ഷന്‍ കിട്ടുന്നില്ല പോലും…എന്തിനാപ്പ പെന്‍ഷന്‍ ആളുകള്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനും റോംഗ് സൈഡിലൂടെ മാത്രം യാത്ര ചെയ്ത് മറ്റു യാത്രക്കാരെ പേടിപ്പിച്ചതിനും ബസിനുള്ളില്‍ സദാ യാത്രക്കാരോട് ബഹളം വെച്ചതിനുമാണോ…
ഒന്നു പോ…ചങ്ങായി….”

എന്തുകൊണ്ടാണ് ഈ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത് ചെയ്തത്? ചെറിയൊരു കാര്യത്തിനുവേണ്ടി മുഴുവന്‍ യാത്രക്കാരെയും ഇറക്കിവിട്ടുകൊണ്ട് ട്രിപ്പ്‌ മുടക്കുക എന്ന് പറഞ്ഞാല്‍ ശുദ്ധ അസംബന്ധമല്ലേ? ഇനി ഈ സംഭവത്തില്‍ കൂടുതലായി ന്യായീകരണങ്ങള്‍ പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നോ ഉണ്ടോ? ഉണ്ടെങ്കില്‍ അതുകൂടി നിങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുക. എന്താണ് കാരണമെന്ന് എല്ലാവരും അറിയട്ടെ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply