സു: ബത്തേരിയിലെ ഈ കെഎസ്ആര്‍ടിസി ജീവനക്കാരാണ് താരങ്ങള്‍…

RSK 246 ഇവനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ടാകാം. എക്സ് പൊൻകുന്നം പെരിക്കല്ലൂർ ഫാസ്റ്റ് പാസഞ്ചർ ആയിരുന്നു എന്നൊക്കെ പക്ഷേ ഇപ്പോൾ അവനും അവന്റെ സാരഥിയും ആണ് താരം കാരണം?

02/10/17നു ടീം കെ എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയുടെ അംഗങ്ങൾ നമ്മുടെ സ്പെഷ്യൽ സൂപ്പർ ക്ലാസ് ബസുകൾക്ക് ചെറിയ രീതിയിൽ പോസ്റ്റർ വർക്ക് നടത്തിയിരുന്നു. അഞ്ചരയോടെ എറണാകുളം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റിനും ആറ് മണിയുടെ സ്പെഷ്യൽ ഡീലക്സിനും പോസ്റ്റർ അടിച്ച് നമ്മൾ കോഴിക്കോട് നിന്നും വരുന്ന RSC 765 സൂപ്പർ എക്സ്പ്രസിനെ കാത്തു ബാംഗ്ലൂർ ശബരിയെ വായ് നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് പുറകിൽ നിന്നും ഒരു ചേട്ടൻ. വേഷം ലുങ്കിയും ടീ ഷർട്ടും.” അതെ ഈ മിന്നൽ ബസിനു സൈഡിലും ഫ്രണ്ടിലും സ്റ്റിക്കർ വർക്ക് ചെയ്യാൻ എത്ര ആയി. നമ്മൾ പറഞ്ഞു റിഫ്ലക്ടീവ് സ്റ്റിക്കർ ആയതു കൊണ്ട് ഏകദേശം 2000 രൂപ ആയി ”

അപ്പോൾ ചേട്ടൻ. ” പണ്ട് ഞങ്ങളും ഇതേപോലെ തിരുവനന്തപുരം ഡീലക്സ് സ്റ്റിക്കർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു.” അദ്ദേഹം പോയി കഴിഞ്ഞപ്പോൾ നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആരാ ഈ ചേട്ടൻ ? അത് കഴിഞ്ഞു അദ്ദേഹം നമ്മളോട് യാത്രപറഞ്ഞു ഗാരേജിലേക്കു പോയി.

അപ്പോൾ ആണ് നമ്മുടെ RPK989 അവന്റെ മൈന്റെനൻസ് പണി ഓക്കേ കഴിഞ്ഞു കഴുകാൻ കൊണ്ടുപോകുന്നത് കണ്ടത്(അവൻ ആണ് ഇന്നത്തെ സുൽത്താൻ ബത്തേരി മാനന്തവാടി ബാംഗ്ലൂർ സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് ആയി ഓടുന്നത് ). എങ്കിൽ ശരി കഴുകി കഴിഞ്ഞു നമ്മുക്ക് ഗ്ലാസിൽ പോസ്റ്റർ ഒട്ടിക്കാം എന്ന് പറഞ്ഞു ഗ്യാരേജിന്റെ അകത്തേക്ക് നടന്നു. പോകുന്ന വഴിയിൽ ആണ് നമ്മുടെ താരം RSK246 മൈന്റെനൻസ് നടത്തുന്നത് കണ്ടത് .. നോക്കുമ്പോൾ ഉണ്ട് അതിന്റെ ഡ്രൈവർ ക്യാബിനിൽ നമ്മുടെ ചേട്ടൻ..അദ്ദേഹം മറ്റു ജീവനക്കാരോട് സ്പാന്നറും പ്ലെയറും ഓക്കേ ചോദിക്കുണ്ടായിരുന്നു ..

അതിനിടയിൽ നമ്മുടെ മെക്കാനിക്കൽ സെക്ഷനിലെ സുഹൃത്ത് നമ്മുടെ അടുത്ത് വന്നിട്ട് പറഞ്ഞു .. അദ്ദേഹത്തിന്റെ പേര് സുനിൽ ..സ്വന്തം വണ്ടി കൊണ്ട് നടക്കുന്നത് പോലെ ആണ് നോക്കുന്നത്. അദ്ദേഹവും കണ്ടക്ടറും പിന്നെ ഓപ്പോസിറ്റ് ക്രൂവും പൊന്നു പോലെ നോക്കുന്നത്… ( ആ ബസിൽ യാത്ര ചെയ്തവർ ശ്രദ്ധിച്ചിട്ടുണ്ടാകും ) .. അത്യാവശ്യം വേണ്ട പണികൾ എല്ലാം ചെയുന്നത് അദ്ദേഹം തന്നെ.. അത് കഴിഞ്ഞാൽ അദ്ദേഹം തന്നെ ആണ് വണ്ടി കഴുകുന്നതും.. അതും ചുമ്മാ കഴുക്കല്ല.. വിൻഡിഷിൽഡും , ഡ്രൈവർ ക്യാബിനും അകത്തും പുറത്തും സോപ്പ്പിട്ടു കഴുകും.

തൊട്ടടുത്ത് കിടക്കുന്ന RPK989 ഇൽ സ്റ്റിക്കർ അടിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ പ്രവർത്തിയെ നമ്മൾ സസൂഷ്മം വീക്ഷിച്ചിരുന്നു, അതിനിടയിൽ നമ്മുടെ ഷണ്ടിങ് ഡ്രൈവർ വന്നപ്പോൾ അദ്ദേഹം പറഞ്ഞു “ഈ വണ്ടി ഞാൻ തന്നെ കൊണ്ട് പോയി ഇട്ടോളാം . നാളെ രാവിലെ 4 മണിക്ക് പോകേണ്ടതാണ് “. നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല .RSK246 നു ഒരു ചെറിയ ബോർഡ് നമ്മുടെ ഡെസ്റ്റിനേഷൻ ബോർഡിൻറെ താഴെ തൂങ്ങികിടപ്പുണ്ട് .. മെഡിക്കൽ കോളേജ് എന്നാണ് അതിൽ എഴുതിയിരിക്കുന്നത് . അത് പിടിപ്പിച്ചതും അദ്ദേഹം ആണ്. ആടും സ്വന്തം ചെലവിൽ.( ബോർഡ് എഴുതിയത് നമ്മുടെ മെക്കാനിക്കൽ ചേട്ടന്മാർ ആണേ)

അതിനിടയിൽ കിട്ടിയ ഗ്യാപ്പിൽഅദ്ദേഹവുമായി വീണ്ടും സംസാരിച്ചു .. ” മുൻപ് തിരുവനന്തപുരം ഡീലക്സ് ഇൽ പോകുമായിരുന്നു. ഇപ്പോൾ കുറച്ചു നാളായി ഇവന്റെ കൂടെ ആണ് “…അവർ അഞ്ചു ജീവനക്കാർ കൂടി തിരുവനന്തപുരം ഡീലക്സിന് സ്റ്റിക്കർ അടിച്ച കാര്യവും ഇതിനിടയിൽ ഓർത്തെടുത്തു . “രാവിലെ നാല് മണിക്ക് പോകേണ്ടതിനാൽ രാത്രി ഡ്യൂട്ടി കഴിഞ്ഞു ഇവനെ കുളിപ്പിച്ചു ട്രാക്കിൽ കൊണ്ടുപോയി ഇടും ..തിരുവനന്തപുരം ഡ്യൂട്ടി ആയിരുന്നപ്പോൾ ഉച്ചക്ക് രണ്ടരക്ക് ഗാരേജിൽ വന്നു അവനെയും കുളിപ്പിച്ചു മാത്രമേ എടുക്കുക ഉണ്ടായിരുന്നുള്ളു” എന്നും അദ്ദേഹം ഓർത്തെടുത്തു ..

അതെ സുഹൃത്തുക്കളെ നമ്മുടെ സുൽത്താൻ ബത്തേരി ഡിപ്പോയിലും ആത്മാർത്ഥമായി നമ്മുടെ ആനകളെ പരിപാലിക്കുന്ന പാപ്പാൻ മാർ ഉണ്ട് . അദ്ദേഹത്തിന്റെ പേര് സുനിൽ എന്നാണ്. ഫോട്ടോ എടുക്കാൻ പറ്റിയില്ല. എങ്കിലും പറയുവാ “”ഹാറ്സ് ഓഫ് സുനിൽ ഏട്ടാ “”

വിവരണം – ശരത് കൃഷ്ണനുണ്ണി, Photo Credit : സുഹൈൽ വലമ്പൂർ.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply