കോഴിക്കോട് നഗരത്തിലെ ഇരുട്ടിന്റെ മറവില്‍ ഒരു സൈക്കിൾ സവാരി….

രാവിന്റെ വിരിമാറിലൂടെ നിശാ ശലഭങ്ങളെ തേടി… നക്ഷത്രങ്ങളെ മൂക സാക്ഷിയാക്കി നീല നിശീഥിനിയിൽ അലിഞ്ഞു ചേർന്നൊരു ഒരു സൈക്കിൾ സവാരി….വിജനമായ തെരുവുകൾ ഏകാന്തതയുടെ കഥകൾക്കു കാതോർത്തു ശോക മൂകമായിരിക്കുകയായിരുന്നു… തീരത്തിന്റെ മാറിൽ തല തല്ലി ചാവുന്ന കടപ്പുറത്തെ മരചില്ല കൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന.. ആതിരയെയും കൂട്ടുപിടിച്ചു… രൂചിയുടെയും സ്നേഹത്തിന്റെയും .. കഥകൾ വിളിച്ചോതുന്ന കോഴിക്കോട് നഗരത്തിന്റെ… ഇരുട്ടിന്റെ മറവിലെ മുഖം തേടിയായിരുന്നു ഈ യാത്ര…

ഹോ ഇത്രയ്ക്കു സുന്ദരിയായിരുന്നുവോ എന്റെ കോഴിക്കോട്…. ഗോഥി പാലത്തിൽ നിന്നു തുടങ്ങി… ബാബുക്കയുടെ സംഗീതം ഒഴുകിവരുന്ന ബീച്ചിലൂടെ… കല്ലുമ്മക്കായയുടെ മണമുള്ള തട്ടുകടകൾക്കിടയിലൂടെ… ബട്ട്‌ റോഡ് ബീച്ചിൽ ഞങ്ങൾ ഇരുപതു പേരും സൈക്കിളിൽ എത്തിച്ചേർന്നപ്പോൾ…. കൂടെയുള്ള ആൾക്കൊരുമോഹം എന്താ ഐസ് ഒരതി കഴിക്കണം…. ഞങ്ങൾ ഇത്ര അധികം പേരൊന്നിച്ചു … ഐസ് കഴിച്ചു കഴിഞ്ഞപ്പോൾ കൊച്ചു സുന്ദരി ബീച്ചിന്റെ സൗന്ദര്യ രഹസ്യം ഞങ്ങൾ തിരിച്ചറിഞ്ഞു…. ചേട്ടന്മാരെ നിങ്ങൾ ആ ഡിസ്പോസിബിൾ വലിച്ചെറിയാതെ വേസ്റ്റ് ബിനിൽ ഇട്ടേക്കണേ… ശെരിയാണ് ചുറ്റുവട്ടത് എവിടെയും ഒരു വേസ്റ്റ് ഇല്ല… എല്ലാം അടിച്ചു വാരി വൃത്തിയാകിയിട്ടിരിക്കുന്നു…. നമ്മളെ പോലെ ആരെല്ലാമോ ഈ നാടിനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു തോനുന്നു….

അവിടെ നിന്നു കൂട്ടത്തിൽ ഒട്ടുമിക്ക പേരും പലവഴിക്കും പിരിഞ്ഞുപോയി….. ഞാനും പ്രസിഡന്റ്‌ അർഷാദും… അഖിലേഷും, റെഫിനും കൂടി ക്രിസ്ത്യൻ കോളേജിനടുത്തേക്കു വെച്ചു പിടിച്ചു…. യാത്ര മധ്യത്തിൽ നമ്മുടെ പ്രേസിടെന്റിന് ആ അസുഖം പിടിപെട്ടു എന്താ…. ഗൃഹാതുരത്വം… പ്രൊവിഡൻസ് covent കണ്ടപ്പോൾ….. പിന്നീട് അങ്ങോട്ടു നഷ്ട പ്രെണയത്തിന്റെ കഥകളുടെ ഒഴുക്കായിരുന്നു…… കഥകളുടെ കൂടെ ഞങ്ങളും ഒഴുകി നീങ്ങിയപ്പോൾ സരോവരത്തിനു മുന്നിലെ ജംഗ്ഷനിൽ എത്തിച്ചേർന്നു.

റോഡിനൊത്തനടുക്ക് സർക്കിളിൽ നല്ല പുൽത്തകിടി, ഞങ്ങൾ നാലുപേരും സൈക്കിൾ അവിടെ നിറുത്തി പുൽത്തകിടിയിൽ കയറിക്കിടന്നു…. ആഹാ…. തെരുവിലെ ഉറക്കം…. അപ്പോഴേക്കും കൂടെയുള്ള രണ്ടുപേർ തെണ്ടിതിരിഞ്ഞു ഭക്ഷണവും ശീതളപാനീയവുമായി എത്തിയിരുന്നു അതും അതകത്താക്കി കഴിഞ്ഞപ്പോൾ ഒരു മോഹം…. മാനാഞ്ചിറ ചുറ്റി മിട്ടായി തെരുവ് കാണണം….. നേരെ മാവൂർ റോഡുവഴി.. മാനാഞ്ചിറ ചുറ്റി … പുതുമോടിയിൽ പുത്തൻ വെളിച്ചത്തിൽ കുളിച്ചുനിൽകുന്ന സുന്ദരി പെണ്ണു മിട്ടായിത്തെരുവിന്റെ മാറിലേക്ക് ….

അവിടെത്തിയപ്പോൾ കുറച്ചു പോലീസ് ഏമാന്മാർ തിരക്കിട്ടു… നമ്മുടെ പൊറ്റെക്കാടിന്റെ കൂടെ ഫോട്ടോ എടുക്കുന്നു… അവിടെ വെച്ചു ഷൂ ഹെൽമെറ്റ്‌ എല്ലാം ഊരിക്കളഞ്ഞു ഒരു പ്രാന്തനെ പോലെ വായിൽതോന്നിയതെല്ലാം പുലമ്പികൊണ്ടു.. മിട്ടായിത്തെരുവിലൂടെ അലഞ്ഞു നടന്നപ്പോൾ…. ഉളിലെവിടെയോ ഉറങ്ങി കിടന്നിരുന്ന സമ്മത ബോധം സടകുടഞ്ഞെഴുനേറ്റു… നമ്മൾ ആണുങ്ങൾക്കല്ലേ ഇതെല്ലാം പറ്റു… പാവം സ്ത്രീകൾ…… എന്ന്.

വിലപിച്ചുകൊണ്ടിരിക്കുമ്പോൾ ദേ വരുന്നു 3- 4 സ്കൂട്ടറിൽ കൂറേ തരുണീമണികൾ…. അവർ അവിടെ വന്നു ശെരിക്കും ആർത്തട്ടഹസിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ സ്ഥലം കാലിയാക്കി ദീവാർ ഹോട്ടലിനു മുന്നിലെക്കു വെച്ചുപിടിച്ചു… നല്ല ഒന്നാന്തരം അവിൽ മിൽക്കും കഴിച്ചു ത്രികോട്ട വഴി.. ചുറ്റി ചുറ്റി…. കുറ്റിച്ചിറ വലിയ കുളത്തിലേക് വച്ചുപിടിച്ചു…. കൊച്ചു വെളുപ്പാൻ കാലത്തു… ചരിത്രം ഉറങ്ങുന്ന മിശ്കാൽ പള്ളിയെ സാക്ഷിയാക്കി കുളത്തിൽ ആവോളം നീന്തി തുടിച്ചു നേരെ ബീച്ചിലേക്…. ബീച്ചിൽ ബാബുക്ക സംഗീതം മാറി കച്ചേരി കൊതുകുകൾ നടത്താൻ തുടങ്ങിയപ്പോൾ….. നേരെ നമ്മുടെ പിള്ളെ സ്‌നാക്‌സിലേക്കു വച്ചുപിടിച്ചു നല്ലഉപ്പുമാവും പുഴുങ്ങിയ പഴവും….. വയറു നിറയെ കഴിച്ചുവീട്ടിലെത്തിയപ്പോൾ സമയം 6 മണി….

വിവരണം – Jamsheer Karimbanakal Edakadan.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply