Travel & Travelogues

മലേഷ്യയുടെ സ്വന്തം കെ എൽ ടവറില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും..

ഗെന്റിംഗ് ഹൈലാന്‍ഡില്‍ നിന്നും ഞങ്ങള്‍ ബസ്സില്‍ യാത്രചെയ്ത് രാത്രിയോടെ ക്വലാലംപൂരില്‍ എത്തി. ബസ്സിലെ …

Read More »

മൂന്നാറില്‍ നിന്നും ചിന്നാര്‍ വഴി ഉദുമൽപേട്ടിലേക്കൊരു ആനവണ്ടിയാത്ര

2013 ലെ ഒരു ശനിയാഴ്ച മൂന്നാർ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. രാവിലെ 6.30 മണിക്ക് കളമശ്ശേരിപ്രീമിയര്‍ ബസ്‌ സ്റ്റോപ്പിൽ നിന്നും മൂന്നാർ -സൂര്യനെല്ലി ബസ്‌ കയറി. സീറ്റ്‌ ഏറെക്കുറെ ഫുൾ ആയിരുന്നു എന്നാലും എനിക്ക് ഒരുസീറ്റ്‌ കിട്ടി.അതും ബാക്കിൽ.FSLS ആയിരുന്നത് കൊണ്ടും രാവിലെ ആയതിനാലും നല്ല സ്പീഡിൽ ആയിരുന്നു വണ്ടി. കോതമംഗലം എത്തിയപ്പോൾ ഞാൻ കൊതിച്ചിരുന്നത്‌ പോലെ ഏറ്റവും മുന്നിലെ സിംഗിൾ സീറ്റ്‌ കിട്ടി.നേര്യമംഗലം കഴിഞ്ഞപ്പോൾ പിന്നെ കാഴ്ചകൾ കാണാനുള്ള ഒരുക്കത്തിൽ ആയി. ക്യാമറയും കയ്യിൽ പിടിച്ചു നല്ല കാഴ്ചകൾക്കായി ഒരുങ്ങിയിരുന്നു. അത്യാവശ്യം പ്രായമുള്ള ഒരു ഡ്രൈവർ ആയിരുന്നു എങ്കിലുംഅദ്ദേഹത്തിൻറെ സ്മൂത്ത്‌ ഡ്രൈവിംഗ് വളരെ ആസ്വാദ്യകരമായിരുന്നു. ചീയപ്പാറ എത്തിയപ്പോൾ കുറച്ചു നാൾമുന്പ് നടന്ന മലയിടിച്ചിൽ അപകടം മനസ്സിൽ ഓർത്തു. അതുകൊണ്ടായിരിക്കണം അവിടെ ഫോട്ടോ എടുക്കാൻഎനിക്ക് മനസ്സ് വരാതിരുന്നത്. ബസ്‌ അതും പിന്നിട്ടു വളവുകളും തിരിവുകളും താണ്ടി മൂന്നാറിലേക്ക്കുതിക്കുകയായിരുന്നു. ഇരു വശങ്ങളിലും കാഴ്ചകളുടെ മായാജാലം മാറി മാറി വന്നുകൊണ്ടിരുന്നു. ചിലനിമിഷങ്ങളിൽ ഓടി നടന്നു ഫോട്ടോ എടുക്കാൻ എൻറെ മനസ്സ് വെമ്പി. യഥാർത്ഥത്തിൽ ഇടുക്കി ഗോൾഡ്‌എന്താണെന്ന് തിരിച്ചറിയാൻ ഈ ഒരു യാത്ര മതി. ഈ സ്വർഗ്ഗത്തെയാണ് തമിഴ്നാട്‌ അവകാശവാദം ഉന്നയിച്ചുഅവരുടെതാക്കാൻ ശ്രമിച്ചത് എന്നോർത്തപ്പോൾ കേരളീയനായ എൻറെ ഉള്ളിൽ എന്തെന്നില്ലാത്ത ദേഷ്യംവരുന്നുണ്ടായിരുന്നു. ബസ്‌ മൂന്നാറെക്കു അടുക്കുന്തോറും തണുത്തa അന്തരീക്ഷം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തേയിലത്തോട്ടങ്ങളുംപിന്നിട്ടു പൈൻ മരങ്ങളുടെ അടുത്തുള്ള KSRTC സ്റ്റാൻഡിൽ എത്തിയപ്പോൾ രാവിലെ 10 മണി കഴിഞ്ഞിട്ടേഉണ്ടായിരുന്നുള്ളൂ. മൂന്നാർ ഒക്കെ ഒന്ന് ചുറ്റിയടിച്ചു ഉച്ചക്ക് ശേഷം തിരിച്ചു വരാൻ ആയിരുന്നു എൻറെ പ്ലാൻ.പക്ഷെ അവിടെ കിടന്നിരുന്ന ഉദുമല്പെട്ട് ബസ്‌ കണ്ടതാണ് എൻറെ യാത്രയുടെ പ്ലാൻ മൊത്തം മാറ്റി എഴുതിയത്. ആ ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടരും തൊട്ടടുത്ത്‌ നിന്ന്സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരോട് പുറപ്പെടുന്ന സമയം,റണ്ണിംഗ് ടൈം ഒക്കെ ചോദിച്ചു മനസ്സിലാക്കി.10.20 നു വണ്ടി മൂന്നാർ സ്റ്റാന്റ് വിട്ടു. മൂന്നാർ ടൌണിൽ കുറച്ചു സമയം ബസ്‌ നിർത്തിയിട്ടു. അവിടെ നിന്നും ബസ്‌നിറയെ ആളുകളായി. കൂടുതലും തമിഴ്നാട്ടുകാർ ആയിരുന്നു. അവരുടെ സ്വത:സിദ്ധമായ ഒച്ചപ്പാടും മറ്റും കൊണ്ട്ബസ്സിൽ ആകെ ശബ്ദഖോഷമായിരുന്നു. മൂന്നാർ ടൌണ്‍ പിന്നിടുമ്പോൾ തേയിലയുടെ മണമായിരുന്നുമൂക്കിന്നുള്ളിൽ തങ്ങി നിന്നിരുന്നത്. ഇനി അടുത്ത ടൌണ്‍ മറയൂർ ആണ്. തേയിലതോട്ടങ്ങൾക്കിടയിലൂടെ ബസ്‌വളഞ്ഞും പുളഞ്ഞും പൊയ്ക്കൊണ്ടിരുന്നു. പോകുന്തോറും കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായആനമുടി അടുത്തടുത്ത്‌ കാണാനായി. ചിലയിടങ്ങളിൽ ബസിന്റെ മുൻഭാഗം കൊക്കയിലേക്ക് ചേർന്ന്തിരിഞ്ഞുപോകുകയായിരുന്നു. ആ സമയം എൻറെ ഉള്ളിൽ കുറച്ചു ഭയം തോന്നിയിരുന്നു. പക്ഷെ ബസ്‌ ഡ്രൈവർവളരെ ലഘവത്തോടെയയിരുന്നു ഓരോ വളവുകളും തിരിച്ചുകൊണ്ടിരുന്നത്. …

Read More »

ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല …

Read More »