ചരിത്രം ഉറങ്ങുന്ന കൂട്ടുപുഴ പാലവും കടന്നുള്ള യാത്രകൾ…

വിവരണം – ജിതിൻ ജോഷി.

ഇത്‌ കൂട്ടുപുഴപാലം.. കണ്ണൂർ ജില്ലയിലെ ഇരിട്ടിയുടെ സമീപപ്രദേശമായ കൂട്ടുപുഴയിൽ നിന്നും അയൽസംസ്ഥാനമായ കർണ്ണാടകയിലേക്കുള്ള പ്രവേശനകവാടം. 1928- ൽ ആണ് കേരളത്തെയും കർണ്ണാടകത്തെയും ബന്ധിപ്പിച്ചുകൊണ്ടും അതേസമയം വേർതിരിച്ചുകൊണ്ടും ഈ പാലം ഇവിടെ കെട്ടിപ്പൊക്കിയത്.മദ്ധ്യഭാഗത്ത് തൂണുകളൊന്നുമില്ലാത്ത പാലമാണിത്. സംസ്ഥാനപാത 30ൽ (തലശ്ശേരി മൈസൂർ പാത) ആണിതു സ്ഥിതിചെയ്യുന്നത്. കണ്ണൂരിൽ നിന്നും വടക്കു-കിഴക്കായി 60 കിലോമീറ്ററും ഇരിട്ടിയിൽ നിന്നും വടക്കു് 15 കിലോമീറ്ററും അകലെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

കുടക് കാടുകളിലേക്കുള്ള നീണ്ട കുടിയേറ്റത്തിനും ഒരുപാട് സംഭവവികാസങ്ങൾക്കും മൂകസാക്ഷിയാണ് കൂട്ടുപുഴ പാലവും. ഇതുവഴിയാണ് കണ്ണൂരിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും കുടകിന്റെ സമ്പന്നതയും നാണ്യവിളകളും തേടി ഞങ്ങളുടെ പൂർവികന്മാർ കാടുകയറിയത്. ഇന്നും കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചാൽ ഈ നാട്ടിലെ ചെറുപ്പക്കാർ രാവിലെ ആറുമണിക്ക് മുന്നേ പാലം കടന്ന് കർണ്ണാടക കടക്കും. പാലത്തിനിപ്പുറമല്ലേ ഹർത്താൽ ഉള്ളൂ. പാലം കടന്നുകഴിഞ്ഞാൽ കുടകായി.. കൃത്യമായി പറഞ്ഞാൽ മാക്കൂട്ടം കാട്.. ഇടതൂർന്ന കാടിനുനടുവിലൂടെ മുകളിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന ചുരം..  കശുവണ്ടി സീസണായാല്‍ കര്‍ണാടകത്തില്‍ കേരളത്തിലേതിനേക്കാള്‍ വില കിട്ടും. അതു കൊണ്ട് പലരും കശുവണ്ടി സംഭരിച്ച് മാക്കൂട്ടത്തെത്തി വില്‍ക്കാറുണ്ട്. സംഗതി നിയമവിരുദ്ധമായതിനാല്‍ കള്ളക്കടത്തായിട്ടാണ് ഈ ബിസിനസ്. പോലീസും കേസുമൊക്കെയായി അങ്ങനെ മാക്കൂട്ടം വാര്‍ത്തകളില്‍ നിറയും.

നല്ല റോഡ്. അവിടവിടെ ചെറിയ ചില വീടുകളും കെട്ടിടങ്ങളുമൊഴിച്ചാല്‍ വിജനം. കാഴ്ചയുടെ വസന്തമാണ് റോഡിനിരുവശവും.. ഇടതൂർന്നു നിൽക്കുന്ന മാമരങ്ങൾ.. അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ ഈ കാടുകളിലെ പ്രഭാതങ്ങൾ സമ്മാനിക്കുന്ന ഒരു മനോഹരകാഴ്ചയാണ്.. മാക്കൂട്ടത്തു നിന്നും കുറച്ചു ദൂരം പിന്നിട്ടാൽ ഒരു വനത്തിന്റെ ലക്ഷണം കണ്ടു തുടങ്ങും. തന്നെയുമല്ല വലിയ കയറ്റവും. ഇടവിട്ടിടവിട്ട് ഹെയര്‍പിന്‍ വളവുകളാണ്.

അല്പം കൂടി കഴിഞ്ഞതോടെ കുളിര്‍മ്മയാര്‍ന്ന വനം എത്തി. ഇരുവശവും വമ്പന്‍ മരങ്ങള്‍. ഹരിതാഭമായ ഇരുട്ട് അവിടവിടെ തങ്ങി നില്‍ക്കുന്നു. ഒരുകാലത്തു ഈ കൊടുംകാടും കാട്ടുവഴിയും കൊള്ളക്കാരുടെ വിഹാരകേന്ദ്രങ്ങൾ ആയിരിന്നു.. അന്നൊക്കെ ഒരുപാട് വാഹനങ്ങൾ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്.. കൊള്ളയടിച്ച ശേഷം അക്രമികൾ കാടിനുള്ളിലേക്ക് ഓടിമറയും.. ഇനിയുള്ള കയറ്റം കയറിച്ചെന്നാൽ പേരമ്പാടി ചെക്‌പോസ്റ്.. ഞങ്ങളുടെയെല്ലാം കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ ഈ പരിസരങ്ങളിൽ ഉറങ്ങിക്കിടപ്പുണ്ട്.. ഇവിടെനിന്നും വഴി രണ്ടായി പിരിയുകയാണ്.. ഒന്ന് വിരാജ്പേട്ട ടൗണിലേക്കും മറ്റൊന്ന് കുശാൽനഗറിലേക്കും..

This bridge is a wonderfull marvel built in 1928 across a narrow river, separating two states (Kerala-Karnataka) on solid rocks with no middle pillars,maintainig a dangerous height. Koottupuzha is a village in Kannur District, situated near its border with Karnataka, in Kerala. It lies on the State Highway 30, about 60 km north-east of Kannur and 15 km north of Iritti. Aralam Wildlife Sanctuary is the major tourist spot nearby. The nearest airport is now at Kozhikode(Kannur airport is under construction.)
Kannur Railway Station serves Koottupuzha..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply