കെഎസ്ആർടിസി ട്രാവൽ കാർഡ് ഉണ്ടാക്കിയതു ലക്ഷങ്ങളുടെ നഷ്ടം

കെ​​എ​​സ്ആ​​ർ​​ടി​​സി പു​​റ​​ത്തി​​റ​​ക്കി​​യ ട്രാ​​വ​​ൽ കാ​​ർ​​ഡു​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ​​തു ല​​ക്ഷ​​ങ്ങ​​ളു​​ടെ ന​​ഷ്ടം. യാ​​ത്ര​​ക്കാ​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു വ​​രു​​മാ​​ന വ​​ർ​​ധ​​ന​​കൂ​​ടി ല​​ക്ഷ്യ​​മി​​ട്ട് ആ​​രം​​ഭി​​ച്ച​​താ​​യി​​രു​​ന്നു കെ​​എ​​സ്ആ​​ർ​​ടി​​സി ട്രാ​​വ​​ൽ കാ​​ർ​​ഡു​​ക​​ൾ. എ​​ന്നാ​​ൽ, ഇ​​തു​​കൊ​​ണ്ട് കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു യാ​​തൊ​​രു പ്ര​​യോ​​ജ​​ന​​വും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​കു​​ക​​യും ചെ​​യ്തു.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ട്രാ​​വ​​ൽ കാ​​ർ​​ഡ് പ​​ദ്ധ​​തി കോ​​ർ​​പ​​റേ​​ഷ​​ൻ പി​​ൻ​​വ​​ലി​​ച്ചു. പു​​തി​​യ ബ​​സ് ചാ​​ർ​​ജ് നി​​ല​​വി​​ൽ വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് കാ​​ർ​​ഡ് വി​​ത​​ര​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തു​​ക​​യാ​​ണെ​​ന്നാ​​ണ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പ​​റ​​യു​​ന്ന​​തെ​​ങ്കി​​ലും ഇ​​പ്പോ​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​യ രീ​​തി​​യി​​ൽ ഇ​​നി കാ​​ർ​​ഡ് വി​​ത​​ര​​ണം ഉ​​ണ്ടാ​​കി​​ല്ല.

ട്രാ​​വ​​ൽ കാ​​ർ​​ഡു​​ക​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു ന​​ഷ്ട​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് മാ​​നേ​​ജ്മെ​​ന്‍റ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. യാ​​ത്ര​​യ്ക്ക് സ്ഥി​​ര​​മാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​വ​​ർ കാ​​ർ​​ഡ് വാ​​ങ്ങി​​യ​​പ്പോ​​ൾ പു​​തി​​യ യാ​​ത്ര​​ക്കാ​​ർ കാ​​ർ​​ഡ് വാ​​ങ്ങാ​​നെ​​ത്തി​​യി​​ല്ല. ഇ​​തോ​​ടെ ല​​ഭി​​ച്ചി​​രു​​ന്ന വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​യ​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

1000 രൂ​​പ​​യു​​ടെ ബ്രോ​​ണ്‍സ് കാ​​ർ​​ഡ്, 1500 രൂ​​പ​​യു​​ടെ സി​​ൽ​​വ​​ർ കാ​​ർ​​ഡ്, 3000 രൂ​​പ​​യു​​ടെ ഗോ​​ൾ​​ഡ് കാ​​ർ​​ഡ്, 5000 രൂ​​പ​​യു​​ടെ പ്രീ​​മി​​യം കാ​​ർ​​ഡ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണു ട്രാ​​വ​​ൽ കാ​​ർ​​ഡു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ജി​​ല്ല​​യ്ക്ക് അ​​ക​​ത്തും പു​​റ​​ത്തും യാ​​ത്ര​​ചെ​​യ്യാ​​വു​​ന്ന വി​​വി​​ധ കാ​​ർ​​ഡു​​ക​​ളു​​ടെ കാ​​ലാ​​വ​​ധി ഒ​​രു​​മാ​​സ​​മാ​​യി​​രു​​ന്നു. കാ​​ർ​​ഡ് കൈ​​വ​​ശ​​മു​​ള്ള യാ​​ത്ര​​ക്കാ​​ര​​ന് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള ബ​​സി​​ൽ ഒ​​രു​​ദി​​വ​​സം എ​​ത്ര ത​​വ​​ണ വേ​​ണ​​മെ​​ങ്കി​​ലും യാ​​ത്ര ന​​ട​​ത്താ​​മെ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ത്യേ​​ക​​ത.

കാ​​ർ​​ഡു​​ള്ള യാ​​ത്ര​​ക്കാ​​ര​​ൻ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ 10-12 ദി​​വ​​സം കൊ​​ണ്ടു​​ത​​ന്നെ കാ​​ർ​​ഡി​​ന്‍റെ തു​​ക​​യ്ക്കു​​ള്ള യാ​​ത്ര ചെ​​യ്തു ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടാ​​കും. പി​​ന്നീ​​ടു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലെ യാ​​ത്ര കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്ക് ന​​ഷ്ട​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

Source – http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=468603

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply