പൂയംകുട്ടിയുടെ ഹരിതഭൂമിയിലൂടെ ഒരു യാത്ര !!

പ്രകൃതി പുതുമഴയിൽ കുളികഴിഞ്ഞ് പച്ച പട്ടണിഞ്ഞു നിൽക്കുന്ന കാഴ്ച്ച.. ചില വഴികളിലൂടെയുള്ള യാത്രകൾ നമുക്ക് നൽകുന്ന സന്തോഷം.. അത് വെറെ ലെവലാണ്…. മഴയും കൂടി പെയ്യ്താൽ..പിന്നെ പറയാനും ഇല്ല…

പുലിമുരുകനിൽ പുലിയൂർ എന്ന ആദിവാസി ഗ്രാമത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചത് മാമലക്കണ്ടവും പിണ്ടിമേടും തോൾനടയും കുരുന്തൻമേടും ക്ണാച്ചേരിയും ഉൾപ്പെടുന്ന പൂയംകുട്ടി വനമേഖല. ആ ഹരിതഭൂമിയിലൂടെ ഒരു യാത്ര.

പിണ്ടിമേട്ടിൽ ജീപ്പു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഞങ്ങൾക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരിടത്തു വന്നെത്തുമെന്നു നേരത്തെ കരുതിയതാണ്. ‘പുലിമുരുകൻ’ കണ്ട അഭ്രപാളികളിൽ എവിടെയോ ആ വെള്ളച്ചാട്ടങ്ങളുടെ നനവും തണുപ്പും പലവട്ടം അറിഞ്ഞതാണ്. കേട്ടറിവിനെക്കാൾ മനോഹരമായിരുന്നു പൂയംകുട്ടി എന്ന സത്യം.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലാണ് പൂയംകുട്ടി സ്ഥിതി ചെയ്യുന്നത്. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൂയംകുട്ടിയില്‍ എത്തിച്ചേരാം. പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് പൂയംകുട്ടി.

മഞ്ഞു മൂടിയ മലകളും നിത്യ ഹരിത വനങ്ങളും അവയില്‍ നിനൂരിയെതുന്ന നീരുറവകള്‍ കൊച്ചരുവികളായി , തോടുകളായി , പുഴകളായി പുഴകളുടെ കൂട്ടമായി കുട്ടമ്പുഴയാറായി കുട്ടിക്കല്‍ എന്ന സ്ഥലത്ത് പെരിയാറില്‍ വന്ന് സംഗമിക്കുന്നു.

മലകളുടെ മടിത്തട്ടില്‍ ഇടമലയാര്‍ ജലസംഭരനിയും പെരിയാര്‍വാലീ തടാകവും സ്ഥിതി ചെയ്യുന്നു .ഡോ.സലിം അലി കണ്ടെത്തിയ പക്ഷികളുടെ ആവാസകേന്ദ്രവും ദേശാടനക്കിളികളുടെ പരുദീസയുമായ തട്ടേക്കാട്‌ പക്ഷിസങ്കേതം , അതിമനോഹരമായ കൊടുംപിരിക്കുത്ത് , പീണ്ടിമേട്‌ വെള്ളച്ചാട്ടങ്ങളും കാട്ടനക്കൂട്ടങ്ങളും മ്ലാവിന്‍ കൂട്ടങ്ങളും കാട്ടുപോത്തും വാനരക്കൂട്ടങ്ങളും ഉല്ലസിച്ചു വാഴുന്ന കാനനത്തോപ്പും ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വപ്നലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പീണ്ടിമേട് കുത്തിനടുത്ത് വനത്തിലാണ് മോഹന്‍ലാല്‍ നായികനായ പുലിമുരുകൻ ചിത്രത്തിന്റെചിത്രീകരണം നടന്നത്. പ്രകൃതി ഒരുക്കിയ പറുദീസയായി കുട്ടമ്പുഴ കോതമംഗലത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു.

കടപ്പാട് – പ്രവീണ്‍ യു.പി.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply