ബസ്സുകളുടെ മത്സരയോട്ടം ചോദ്യം ചെയ്ത ദമ്പതികള്‍ !! ഇവരെ പിന്തുണക്കുന്നവര്‍ ഷെയര്‍ ചെയ്യുക. നമ്മളുടെ ജീവന് പുല്ലുവില കല്പിച്ചാണ് പല ബസ്സും ഇന്ന് റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്. പലരും സമയം കറക്റ്റ് ആയി പാലിക്കുന്ന കാര്യം പറഞ്ഞാണ് ബസ് വിമാനം പോലെ പറപ്പിച്ചു വിടുന്നത്.
റോഡില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ലെന്ന ഭാവത്തിലാണ് ചില ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പിന്നെ ഗുണ്ടായിസത്തിന്റെ കളിയാകും. ഇനിയും ഇത് അനുവദിച്ചു കൂടാ. എല്ലാവരും പ്രതികരിക്കുക ഇത് പോലെ പ്രതികരിക്കുന്നവരുടെ കൂടെ നില്ക്കുക. പറ്റുന്നില്ലെങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തെങ്കിലും ഐക്യം പ്രകടിപ്പിക്കുക.
എറണാകുളത്ത് കുറേ നാളുകളായി പ്രൈവറ്റ് ബസ്സുകാര് വലിയ കുഴപ്പമൊന്നും കാണിക്കാതെ അടങ്ങിയോതുങ്ങി കഴിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അവര്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഇതുപോലത്തെ ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെന്നും ആളുകള്‍ പറയുന്നു. ഇവരെപ്പോലെയുള്ളവരെ നിലയ്ക്ക് നിര്‍ത്തുവാന്‍ ഒന്നുകില്‍ പൊതുജനം മുന്നോട്ടിറങ്ങണം. അല്ലെങ്കില്‍ ഭരിക്കുന്നവരും പോലീസുകാരും ഇത്തരം പ്രവര്‍ത്തികളെ അടിച്ചമര്‍ത്താന്‍ തയ്യാറാകണം.
കടപ്പാട് – റിപ്പോര്‍ട്ടര്‍ ടി.വി.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog