പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരു ട്രെയിന്‍,തുടങ്ങാം കഴിഞ്ഞ വര്‍ഷത്തെ ഹാഷ് ടാഗ് #NOTRAINSBLOREKERALA

ബെംഗളൂരുവിലെ മലയാളിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? ഏറ്റവും പ്രധാന വിഷയം നാട്ടിലേക്കുള്ള യാത്ര തന്നെ. വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചും. അതിലും ഭീകരമായ യാത്ര ?… അത് ഓണം, ക്രിസ്തുമസ്, പെരുന്നാൾ, വിഷു, ഈസ്റ്റർ തുടങ്ങിയ ഉൽസവ സമയത്ത് നാട്ടിലേക്ക് പോകേണ്ടി വരുന്ന സമയത്ത് ഉള്ള ടിക്കെറ്റിന്റെ ലഭ്യത.

1) ട്രെയിൻ ടിക്കെറ്റ് ബുക്കിംഗ് തുടങ്ങുന്ന അന്നു തന്നെ മണിക്കൂറുകൾക്കുള്ളിൽ അതു തീരുന്നു.
2) കർണാടക ആർ ടി സി യുടെയും കേരള ആർ ടി സി യുടെയും ടിക്കെറ്റുകളുടെ അവസ്ഥയും ഏകദേശം ഇതു തന്നെ.
3) ഇനി നമ്മുടെ മുന്നിലുള്ള വഴി കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകളുടെ മുന്നിൽ തല നീട്ടി ക്കൊടുക്കുക ഇതിനൊരു പ്രതിവിധിഇല്ലേ ?

ബെങ്ങലുരു വില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരു സാധാരണ ദിവസം സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നത് ഏറ്റവും കൂടിയ നിരക്ക് 1200-1300 രൂപവരെ എന്നാല്‍ മുകളില്‍ എഴുതിയ ഏതെങ്കിലും ഉത്സവ സമയത്ത് അത് 2800-3000 രൂപ വരെ ഉയര്‍ത്തുന്നു,എറണാകുളത്തേക്ക് ഈടാക്കുന്നത് ഏറ്റവും കൂടിയ നിരക്ക് 1000-1200 രൂപവരെ എന്നാല്‍ ഉത്സവസമയത്ത് അത് 2800-3000 രൂപ !…കണ്ണൂരിലേക്കും കോഴിക്കോട്ടെക്കും കഥ ഏകദേശം ഒന്ന് തന്നെ സംഖ്യയില്‍ വ്യത്യസമുണ്ടാകാം…സ്വകാര്യ കൊള്ള നിരക്കിനെതിരെ പല വാര്‍ത്തകളും വരാറുണ്ട് പക്ഷെ ഇതുവരെ നമുക്ക് അനുകൂലമായ ഒരു തീരുമാനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

വരുന്ന ഓണത്തിന് ഉത്തര കേരളത്തിലേക്കും ദക്ഷിണ കേരളത്തിലേക്കും ഓരോ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെങ്കില്‍ നമ്മള്‍ ഇത്രയും ബുദ്ധിമുട്ടെണ്ടത് ഉണ്ടോ ?

ഈ വര്ഷം ഓണം വരുന്നത് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആണ്,എന്നുവച്ചാല്‍ ബെങ്ങലുരുവില്‍ നിന്നും കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത് സെപ്റ്റംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച.ഏകദേശം രണ്ടോ മൂന്നോ ആഴ്ച മുന്പെങ്ങിലും റെയില്‍വേ ഒരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുകയാണ് എങ്കില്‍ ഇത്തരം കഴുത്തറപ്പന്‍ മാരുടെ മുന്നില്‍ തല നീട്ടി കൊടുക്കേണ്ട കാര്യം നമുക്കുണ്ടോ ?

ഇന്റര്‍നെറ്റ്‌ ലും ട്വിറ്റെര്‍ ലും ഫേസ്ബുക്ക്‌ ലും എത്രയോ സമയം ചെലവഴിക്കുന്ന നമുക്ക് ഇങ്ങനെ ഒരു കാമ്പൈന്‍ നടത്താന്‍ കഴിയില്ല എന്നാണോ നിങ്ങള്‍ കരുതുന്നത് ? കഴിയും ..

കഴിഞ്ഞ വര്ഷം നമ്മള്‍ പരീക്ഷിച്ചതാണ് #NoTrainsBloreKerala എന്നാ ഹാഷ് ടാഗ്,നല്ലൊരു ശതമാനം ആളുകള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു..(അതൊരു വിജയ മായില്ല എന്ന് മാത്രമല്ല പിന്നീട് കാവേരി വിഷയം വരികയും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര മന്ത്രി നിര്‍ബന്ധിതന്‍ ആകുകയും ചെയ്തു.)

ഈ വര്‍ഷവും ഒന്ന് ശ്രമിച്ചു നോക്കിയാലോ ?

ചെയ്യേണ്ടത് ഇത്രമാത്രം :

ട്വിറ്റെര്‍ അക്കൗണ്ട്‌ ഉള്ളവര്‍ :

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോകുക അവിടെ മന്ത്രിയുടെ ട്വിറ്റെര്‍ പേജുണ്ട് ,സ്വന്തമായി അക്കൗണ്ട്‌ ഇല്ലാത്തവര്‍ അതൊന്നു തുറക്കുക,നമ്മുടെ ആവശ്യം അറിയാവുന്ന മുറി ഇംഗ്ലീഷില്‍ കാച്ചുക..(സാങ്കേതികമായ എന്തെങ്കിലും സഹായം വേണമെങ്കില്‍ താഴെ കൊടുത്ത കമെന്റ് ബോക്സില്‍ വരിക ഞങ്ങള്‍ സഹായിക്കാം)

#NoTrainsBloreKerala ഹാഷ് ടാഗും ചേര്‍ക്കുക ,കൂടെ@sureshpprabhu,@PMOIndia ,@vijayanpinarayi, എന്നിവയും ചേര്‍ക്കുക.നോക്കാം എന്ത് സംഭവിക്കുന്നു എന്ന്.നിങ്ങളുടെ സ്വരം ഉയര്‍ത്തേണ്ട സമയം ഇപ്പോഴാണ്.

https://twitter.com/sureshpprabhu

ഇനി ഫേസ്ബുക്ക്‌ മാത്രം ഉള്ളവര്‍ :

ട്വിറ്റെര്‍ ഇല്ലാത്തവര്‍ ആണെങ്കില്‍ അടുത്ത വഴിയുണ്ട് താഴെ മന്ത്രിയുടെ ഫെയ്സ് ബുക്ക്‌ ലിങ്ക് ഉണ്ട് അവിടെ പോകുക അറിയാവുന്ന ഭാഷയില്‍ നമ്മുടെ ആവശ്യം എഴുതുക.(മുറി ഇംഗ്ലീഷ് ആയാലും ഭയപ്പെടേണ്ട ഒരു നല്ല കാര്യത്തിന് അല്ലെ,ഭാഷ സഹായം ആവശ്യമെങ്കില്‍ അതും ഞങ്ങള്‍ നല്‍കി സഹായിക്കാം)

https://www.facebook.com/Railministersureshprabhu/

അല്ലെങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ് സില്‍ നിങ്ങളുടെ മെസ്സേജ് ചേര്‍ക്കുക കൂടെ താഴെ കൊടുത്ത ആളുകളെ ടാഗ് ചെയ്യുക.

#NoTrainsBloreKerala,ചേര്‍ക്കുക കൂടെ @Suresh Prabhu,@PMO India,@Pinarayi Vijayan.

മാന്യമായ വാക്കുകള്‍ ഉപയോഗികുക നിങ്ങള്ക്ക് എതിരെ ആരും കേസ് എടുക്കില്ല?

അപ്പൊ തുടങ്ങാം ..പോയാല്‍ ഒരു മെസ്സേജ് കിട്ടിയാല്‍ ഒരു മുഴുവന്‍ ട്രെയിന്‍ ..ട്വിറ്റെര്‍ തുറക്കൂ ഫേസ് ബുക്ക്‌ തുറക്കൂ

 

Source -http://bengaluruvaartha.com/archives/6334

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply