കെ.എസ്.ആര്.ടി.സി ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം അവസാന നിമിഷം മാറ്റിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സെന്‍ട്രല്‍ ഡിപ്പോയില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഓണത്തിന് മുന്നേ ശമ്പളവും ബോണസും നല്‍കാതെ ഉദ്ഘാടനം നടത്തുന്നത് ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന് ഭരണപക്ഷ തൊഴിലാളി സംഘടനാനേതാക്കള്‍ അറിയിച്ചിരുന്നു.
എറണാകുളത്തെ ബാങ്കില്‍ നിന്നും കോര്പ്പറേഷന് വായ്പയ്ക്ക് ശ്രമിച്ചതും പരാജയപ്പെട്ടത് ശമ്പളവും ബോണസും മുടങ്ങുമെന്ന ആശങ്ക സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ജി.പി.എസ്. ഉദ്ഘാടനത്തെ ഭരണപക്ഷ സംഘടനയും എതിര്‍ത്തത്. സ്ഥിതി അനുകൂലമല്ലെന്ന് കണ്ടതോടെ ഉദ്ഘാടനം മാറ്റി. പങ്കെടുക്കേണ്ട മന്ത്രിമാര്‍ക്ക് അസൗകര്യമുണ്ടെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog