ഗ്ലിംറ്റ് (Glymt)എന്ന ആപ്ലിക്കേഷനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ചിലര്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയില്ല. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഗ്ലിംറ്റ്.
നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്ക്കാന് സഹായിക്കുന്ന സ്ഥാപനമാണിത്. നിങ്ങളുടെ വീഡിയോകളുടെ ഉടമസ്ഥാവകാശം ഇവിടെ സ്ഥാപിക്കുകയും ചെയ്യാം. ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ ആണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്.

സ്മാര്‍ട്ഫോണുകളില്‍ ഉള്‍പ്പെടെ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. ആക്ഷന്‍ ക്യാമറയിലോ, ഡിഎസ്എല്‍ആറിലോ പകര്‍ത്തിയ ദൃശ്യങ്ങളാണെങ്കില്‍ അവ ഗ്ലിംറ്റിന്റെ വെബ്സൈറ്റ് വഴി അപ് ലോഡ് ചെയ്താല്‍ മതി.

ഗ്ലിംറ്റില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ മനോഹരവും പൂര്‍ണമായും നിങ്ങള്‍ പകര്‍ത്തിയതും ആയിരിക്കണം എന്നതാണ് ഇതിനുള്ള പ്രധാന നിബന്ധന. ഇത് വിവിധ ബ്രാന്റുകള്‍ക്ക് വില്ക്കാന് ഗ്ലിംറ്റ് നിങ്ങളെ സഹായിക്കും. വിവിധ ബ്രാന്റുകളും ചലച്ചിത്രപ്രവര്‍ത്തകരുമായിരിക്കും നിങ്ങളുടെ വീഡിയോയുടെ ആവശ്യക്കാര്‍.

അവരുടെ വിവിധ പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയായിരിക്കും ഈ വീഡിയോകള്‍ വാങ്ങുക. അവര്‍ക്ക് വേണ്ട വീഡിയോ ദൃശ്യങ്ങള്‍ അവര്‍ നേരിട്ട് നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ താല്പര്യമനുസരിച്ച് അവര്‍ക്ക് ആവശ്യമായ ദൃശ്യം പകര്‍ത്തി നല്കിയാല് മാത്രം മതി. ഇങ്ങനെ ആവശ്യത്തിന് പണവും സമ്പാദിക്കാം.
Source – http://www.evartha.in/2017/11/24/glymt.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog