കാസർഗോട്ടെ റാണിപുരത്തേക്ക് ഒരു കെഎസ്ആർടിസി യാത്ര + ട്രെക്കിംഗ്..

യാത്രാവിവരണം – Shameer Irimbiliyam.

യാത്രകൾ ഇഷ്ടപെടുന്ന 14 പേരുമായി കാസർകോട് ജില്ലയിലെ മലയോര ഗ്രാമത്തിലേക്ക് ഒരു ആനവണ്ടി യാത്രയും ട്രെക്കിങ്ങും. വഴി:  കാഞ്ഞങ്ങാട് നിന്ന് രാവിലെ 8 മണിക്കുള്ള KSRTC ബസ് രണിപുരത്തേക്ക് ഉണ്ട്.(ടിക്കറ്റ് നിരക്ക് ₹42). കാഞ്ഞങ്ങാട്‌ നിന്ന് പാണത്തൂർ ബസിൽ കയറി പനത്തടി ഇറങ്ങി ജീപ്പിൽ രാണിപുരം ഫോറെസ്റ്റ് ഓഫീസ് വരെ പോകാം. വെസ്റ്റ് കോസ്റ്റ് എസ്പ്രെസ്സിൽ കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നു ഞാനും, മുസഫിറും, ആസിഫ് പുറപ്പെട്ടു.ലോക്കൽ കംപാർട്ട്‌മെന്റിൽ നല്ല തിരക്കായിരുന്നു. രാവിലെ 3 :30 നു ആണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇതേ ട്രെയിനിൽ ബാക്കി കുറച്ചു പേർ കോഴിക്കോട് നിന്നു വന്നിരുന്നു നമ്മുടെ മൗലിയരും കൂട്ടരും. അവരെ കണ്ടതി ഞങ്ങൾ അവിടെ നേരത്തെ എത്തിയ ഫാസിലിന്റെയും ജിനുവിന്റെയും അടുത്തേക് പോയി .രാവിലെ 8 മണിക്കാണ് രണിപുരത്തേക്കുള്ള KSRTC ബസ്. താടിക്ക് കൈവച്ചും, ചെരിഞ്ഞു ഇരുന്നും ഒരു വിധത്തിൽ നേരം വെളുപ്പിച്ചു.

സ്റ്റേഷനിൽ നിന്നു ഞങ്ങൾ എല്ലാവരും രണിപുരത്തേക്കുള്ള ആനവണ്ടി തെരഞ്ഞു റോഡിലേക്ക്‌ ഇറങ്ങി ഒരുപാട് നേരത്തെ തെരച്ചിൽ ഒടുവിൽ ആനവണ്ടി കണ്ടുപിടിച്ചു അടുത്തു ചെന്നപ്പോൾ ആരെയും കാണാനില്ല പിന്നെ ഓരോരുത്തരും വിൻഡോ സീറ്റ് പിടിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോയേക്കും ഡ്രൈവറും കണ്ടക്ടറും വന്നു വണ്ടി എടുത്തു വണ്ടിയുടെ മുമ്പിൽ ഇരുന്നുകൊണ്ട് കാഴ്ചകൾ കണ്ടു യാത്ര തുടങ്ങി മലബാറുകരുടെ ഫുട്‌ബോൾ ആവേശം അവിടെയും കാണാൻ കഴിഞ്ഞിരുന്നു ഇഷ്ടപെട്ട ടീമിന്റെയും കളികരുടെയും ഫ്ളക്സ് പോകുന്ന വഴിയിൽ ഉടനീളം ഉണ്ടായിരുന്നു. ഇടതൂർന്ന മരങ്ങളും റബ്ബർ തോട്ടങ്ങളും,തെങ്ങും, വാഴയും, കവുങ്ങും തുടങ്ങിയ തോട്ടങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ഞങ്ങൾക് കാണാൻ കഴിഞ്ഞു.

മനോഹരമായ കാഴ്ചകൾ കണ്ട് ബസ് ഇപ്പോൾ പനത്തടി എന്ന ചെറിയ അങ്ങാടിയിൽ എത്തിയിരിക്കുന്നു.ഒന്നു രണ്ടു ജീപ്പുകൾ അവിടെ കാണാൻ കഴിഞ്ഞു. രണിപുറത്തേക്ക് യാത്ര ചെയ്യുന്നവർ പനത്തടി വരെ സ്വകര്യ ബസുകൾ ലഭിക്കും പനത്തടി മുതൽ രാണിപുരം വരെ ജീപ്പിൽ പോകാവുന്നതാണ്. ഞങ്ങളുടെ ബസ് പനത്തടി മുതൽ രാണിപുരം വരെ ഉള്ള കുത്തനെയുള്ള കയറ്റം കയറാൻ തുടങ്ങി.പോകുന്ന വഴികളില് ആദിവാസി കുടിലുകൾ കാണാമായിരുന്നു ഒന്നര മണിക്കൂറിന്റെ യാത്രകൊടുവിൽ മുകളിൽ എതിരിക്കുന്നു ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ ഞങ്ങളെ കാത്തു ജി കെ യും ശിൽസും കത്തുനിലപ്പുണ്ടാർന്നു.

രാവിലെ ആരും ഒന്നും കഴികാത്തതുകൊണ്ടു എല്ലാവർക്കും നല്ല വിഷപ്പുണ്ട് ഇനി ഒരടി മുന്നോട്ടു പോകണമെങ്കിൽ അകത്തേക്ക് എന്തേലും പോണം നേരെ ഷിബി ചേട്ടന്റെ തട്ടുകടയിൽ ചെന്നു നല്ല ഒന്നാന്തരം പുട്ടും കടല കറിയും കഴിച്ചു .ഫോറെസ്റ്റ് ഓഫീസിൽ ചെന്ന് ജി കെ എല്ലാവർക്കുള്ള ടിക്കറ്റ് എടുത്തു. ട്രെക്കിങ് തുടങ്ങുമ്പോഴേക്കും നല്ലൊരു മഴയും പെയ്തു മഴയും ആസ്വദിച്ചു ഞങ്ങൾ എല്ലാവരും കാനന പാതയിലൂടെ മുകളിലേക്ക് നടക്കാൻ തുടങ്ങി. കുത്തനെയുള്ള കയറ്റം ആണ് കുറച്ചു നേരത്തെ നടത്തിനൊടുവിൽ ഞങ്ങൾ ആദ്യ view pointil എത്തി ഒന്നും കാണാൻ കഴിയുന്നില്ല കോടമഞ്ഞു മൂടി കിടക്കാന്… രാണിപുരം ത്തിലെ ഏറ്റവും മനോഹരമായ view പോയിന്റ് ലക്ഷ്യം ആക്കി നടക്കാൻ തുടങ്ങി രണ്ടു ഭാഗവും അകഥമായ മായാ കൊക്കയാണ്. നടത്തത്തിൽ ഇടയിൽ ശക്തമായ മഴ പെയ്യാൻ തുടങ്ങി എല്ലാവരും മഴ ശരിക്കും അസ്വദിക്കുന്നുണ്ട്. നനഞ്ഞു ഒട്ടിയ ശരീരവുമായി മലമുകളിലേക് നടത്തം തുടർന്ന് കൊണ്ടിരുന്നു…

മഴയിൽ കുതിർന്ന വിറയലോടെ നടന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തു എതിരിക്കുന്നു അങ്ങു ദൂരെ ഞങ്ങൾ തിരഞ്ഞു നടക്കുന്ന വലിയ പാറ കാണാൻ കഴിഞ്ഞു അതിന്റെ മുകളിൽ വലിഞ്ഞു കയറിയപ്പോൾ ഉള്ള സന്തോഷം എങ്ങനെ പറയണം എന്ന് അറിയില്ല താഴെ വലിയ കൊക്കയാണ് കുറച്ചു നേരം മഴയും കോടമഞ്ഞും കാറ്റും ആസ്വദിച്ചു അവിടെ ചിലവഴിച്ചു താഴേക്കു ഇറങ്ങുന്ന സമയത്തു കോടമൂടിയ വ്യൂ പോയിന്റ് എല്ലാം വെക്തമായി കാണാമായിരുന്നു…

മനോഹരമായ മലകയറ്റം ആസ്വദിച്ചു ഞങ്ങൾ14 പേർ മല ഇറങ്ങി സിബി ചേട്ടന്റെ തട്ടുകടയിലേക്ക് ഞങ്ങളെ അവർ അതിഥികളെ പോലെ സ്വീകരിച്ചു. ഉച്ചകത്തെ നടൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോയേക്കും ജി കെ ചേട്ടൻ ഏർപ്പാട് ചെയ്ത ഞങ്ങൾക് പോകാനുള്ള ജീപ്പ് കയറി വരുന്നുണ്ടർന്നു ഞങ്ങൾ 12 പേർ വീണ്ടും വരണം എന്ന് മനസ്സിൽ ആഗ്രഹിച്ചു നാട്ടിലേക്ക് മടങ്ങി…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply