ആനവണ്ടിയ്ക്കൊപ്പം വെള്ളത്തില്‍ നീന്തി ആ രണ്ടുപേര്‍; വീഡിയോ..

കേരളത്തില്‍ അങ്ങോളമിങ്ങോളം മഴ പൊടിപൊടിക്കുകയാണ്. എല്ലായിടത്തും വഴ്ജികളില്‍ വെള്ളം കയറിയും മറ്റും പുഴപോലെ ആയി മാറിയിരിക്കുന്നു. റോഡുകളില്‍ അരയ്ക്കൊപ്പം വെള്ളം കയറിയതോടെ വാഹനഗതാഗതമെല്ലാം തടസ്സപ്പെട്ടിരിക്കുന്ന സമയം..നാട്ടുകാര്‍ റോഡിലെ വെള്ളത്തില്‍ കുളിച്ചും കളിച്ചും തിമിര്‍ത്ത് ആഘോഷിക്കുന്നുണ്ട്. പതിവുപോലെതന്നെ വെള്ളത്തെ ഭയപ്പെടാതെ അതാ കൂസലില്ലാതെ വരുന്നു ഒരു കെഎസ്ആര്‍ടിസി ബസ്. ആളുകളെല്ലാം ഒരു മാസ്സ് എന്‍ട്രി ഷൂട്ട്‌ ചെയ്യുന്നതിനായി ഫോണുകളിലെ ക്യാമറ ഓണാക്കി നിന്നു. റോഡിലെ പുഴയെ വകഞ്ഞുമാറ്റിക്കൊണ്ട് ആനവണ്ടി കടന്നുപോയി. അപ്പോഴാണ്‌ എല്ലാരെയും ഞെട്ടിക്കുന്ന ആ കാഴ്ച അവര്‍ കണ്ടത്. ബസ്സിന്‍റെ പിന്നില്‍ തൂങ്ങിക്കിടന്ന് രണ്ടുപേര്‍ വെള്ളത്തിലൂടെയുള്ള ആ യാത്ര ആസ്വദിക്കുന്നു.

തമാശയ്ക്ക് ചെയ്തതാണെങ്കിലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. അരയ്ക്കൊപ്പം വെള്ളത്തിൽ മാസ് കാണിക്കാനിറങ്ങിയ കെഎസ്ആർടിസി ബസിനെ കൊലമാസ് കാണിച്ച് കടത്തിവെട്ടിയിരിക്കുകയാണ് ആ രണ്ടുപേര്‍. മഴയായത് കൊണ്ട് ഒരു റിലാക്സേഷൻ ഉണ്ടെന്ന ഭാവത്തോടെ. വിഡിയോ വൈറലായതോടെ ഇവർ ഫ്രൊഫഷണൽ കോളജ് വിദ്യാർഥികള്‍ ആണോയെന്നുള്ള സംശയങ്ങളും തമാശ രൂപത്തില്‍ ഉയരുന്നുണ്ട്. എന്തായാലും ട്രോളന്മാര്‍ക്ക് പുതിയ ഒരു വിഷയം കിട്ടിയെന്നുള്ള ആശ്വാസമായി. ഫേസ്ബുക്ക് പേജുകള്‍ ആകട്ടെ ഈ വീഡിയോയില്‍ നരന്‍ സിനിമയുടെ “ഓഹോഹോ ഓ നരന്‍…” എന്ന പാട്ടും കേറ്റി അപ്ലോഡ് ചെയ്ത് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്ന തിരക്കിലാണ്.

തമാശയ്ക്ക് ചെയ്തത് ആണെങ്കിലും ഇവര്‍ ചെയ്ത പ്രവര്‍ത്തി വളരെ റിസ്ക്ക് പിടിച്ച ഒന്നാണെന്നും ആക്ഷേപമുയരുന്നുണ്ട്. അതെ അത് സത്യമാണല്ലോ. എന്തായാലും ഇത് റോഡ്‌ അല്ലേ? പോകുന്നത് ബസ്സും. റോഡില്‍ വെള്ളം ഉണ്ടെങ്കിലും ബസ്സിനു പിന്നില്‍ ഇതുപോലെ പിടിച്ചിരിക്കുക എന്നത് അല്‍പ്പം സാഹസികം തന്നെയാണ്. ഇനിയിപ്പോ ഈ വീഡിയോ കണ്ട് ഇതെല്ലാം അനുകരിക്കുവാനും ചിലര്‍ മുന്നോട്ടു വന്നേക്കാം. അതുകൊണ്ട് ഇതിനെ കേവലം ഒരു തമാശയായി മാത്രം എടുക്കുക എല്ലാവരും. ആരും ഇത് അനുകരിക്കാന്‍ ശ്രമിക്കാതെയിരിക്കുക. അപകടങ്ങളെ നമുക്ക് അകലേക്ക് മാറ്റി നിര്‍ത്താം.

കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്..

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply