ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങോട്ടേക്കുള്ള യാത്രക്ക് പ്രത്യേക പെർമിറ്റ് വേണം. അത് ലഭിക്കുന്നത് എറണാകുളം ഐലന്റിൽ ഉള്ള ലക്ഷദ്വീപ് അട്മിനിസ്റ്റ്രേറ്റീവ് ആപ്പീസിൽ നിന്നുമാണ്. ഏകദേശം 2 ആഴ്ച മുതൽ ഒരു മാസം വരെ സമയം എടുക്കും പെർമിറ്റ് ശെരിയാവാൻ.
കപ്പൽ അല്ലെങ്കിൽ Flight മാർഗം പോവാം, എയർപോർട്ട് അഗത്തി ദ്വിപിൽ മാത്രം ഉള്ളതിനാൽ അവിടുന്ന് മറ്റിടങ്ങളിലേക്ക് പോവാൻ വീണ്ടും കടൽ മാർഗം അല്ലെങ്കിൽ Helicopter ൽ പോകാം. മാത്രമല്ല ടോൾഫിൻ കൂട്ടം, ഫ്ളയ്യിം ഫിഷ് പോലെ ഉള്ള നയനാനന്ദകരമായ കാഴ്ചകളും വളരെ അടുത്ത് കാണാൻ സാധിക്കും. കപ്പലുകൾ ഇപ്പോൾ ഒട്ടുമിക്കതും പുതിയതാണെങ്കിലും കടൽ യാത്ര അതിന്റെ പൂർണതയിൽ ആസ്വദിക്കണം എങ്കിൽ MV Lagoons, MV Corals എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കുന്നതാവും നല്ലത്.
വലുപ്പം കൂടുതൽ മാത്രമല്ല, നക്ഷത്ര ഹോട്ടൽ തുല്യമായ അന്തരീക്ഷവും. തിരഞ്ഞെടുക്കുന്ന ദ്വീപുകൾക് അനുസരിച്ചിരിക്കും കപ്പൽ യാത്രയുടെ ദൈർഘ്യം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരിട്ടുള്ള കപ്പലുകൾ, ചുറ്റി പോവുന്നത് 48 മണിക്കൂർ വരെ നീളും. കപ്പലിൽ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണം, ബേക്കറി സാധനങ്ങൾ എല്ലാം ലഭ്യമാണ്. ഒട്ടു മിക്ക ദ്വീപുകളിലും കപ്പലടുക്കുവാനുള്ള വാർഫുകൾ ഉണ്ട്. ഇല്ലാത്തവയിൽ പുറം കടലിൽ നിർത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്. കപ്പലുകൾ അങ്ങോട്ട് അടുപ്പിക്കുകയില്ല.
4 മീറ്റർ മാത്രം വീതിയുള്ള കൊച്ചു കോണ്ക്രീറ്റ് റോഡുകൾ.മദ്യ നിരോധിത മേഖലയാണ്, ട്രൈ ലാന്റ്. ഏതൊരു അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നും കൊണ്ട് പോവുന്നത് കൊണ്ട് വിലക്കൂടുതൽ ആണ്. അന്നാട്ടിലെ ആളുകൾ ഒട്ടു മിക്കതും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ള്യാഴ്ചകൾ ആണ് പൊതു അവധി. ഞായറാഴ്ചകളിൽ സ്കൂളുകളും മറ്റും തുറന്ന് പ്രവർത്തിക്കും.
പൊതുവായി BSNL ആണ് ആകെ ഉള്ള മൊബൈൽ സർവീസ്. പ്രൈവറ്റ് ടൂറിസം സർക്കാർ അവിടെ അനുവധിച്ചിട്ടില്ല. നല്ല സ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾ. സർക്കാർ അധീനതയിൽ സ്ക്യുബ ടൈവിം പോലത്തെ ഒട്ടു മിക്ക വാട്ടർ സ്പോർടസും ലഭ്യമാണ്. അണ്ടർ വാട്ടർ ഡൈവിങ്ങിന്നു പോയാൽ ഡിസ്കവറി ചാനൽ തോറ്റ് പോവും വിധം കടലിനടിയിലെ ലോകം കാണാം.
1980കളിലെ സിനിമകളിൽ കാണുന്ന സാധാ രീതിയിലെ ചായ കടകളും ഹോട്ടലുകളും ആണ് അവിടെ, ന്യു ജെൻ ആ മേഖലകൾ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു, പ്രധാന വിനോദം കടൽ തന്നെ, മാൽ ദ്വീപുകളോട് കടപിടിക്കുന്ന തെളിമയാർന്ന വെള്ളത്തിൽ മതി മറന്ന് കുളിക്കാം. തൊട്ടടുത്ത് വളരെ ചെറിയ ആൾ താമസം ഇല്ലാത്ത ദ്വീപിലേക്ക് നെഞ്ജോളം വെള്ളത്തിൽ നടന്ന് പോവാം. ഭാഷ രീതി പൊതുവെ വെത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവർക്കും മലയാളം അറിയാം. അതികം യാത്ര ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ വാഹനങ്ങൾ ഏറെ ബൈക്കുകൾ ആണ്. ആവശ്യമെങ്കിൽ ഗുഡ്സ് വണ്ടികളുടെ പുറകിൽ സീറ്റ് വച്ചിട്ട് അതിൽ ആളെ കയറ്റും.
ദ്വീപുകാർക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിദവങ്ങളും ഉണ്ട്. എല്ലാം നല്ല സ്വാതിഷ്ടമായവ തന്നെ. നാട്ടുകാരുമായി ചങ്ങാത്തത്തിൽ ആയാൽ മീൻ പിടിക്കാൻ അവർക്കൊപ്പം പുറം കടലിൽ പോവാം. എല്ലാം മറന്ന് നഗര തിരക്കുകളിൽ നിന്നും വിട്ട് മാറി കുറച്ച് ദിവസങ്ങൾ അവിടെ ചിലവഴിച്ചാൽ അത് തീർച്ചയായും ജീവിതത്തിൽ മറക്കാനാവാത്ത ഒരും ഏടായിരിക്കും!! മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടൽ യാത്ര കുറച്ച് ദുർഘടം പിടിച്ചതാണ്.
Permit കിട്ടാൻ ഒന്നുകില് ലക്ഷദ്വീപ് ൽ ഒരു sponcer വേണം അല്ലെങ്കിൽ ടൂർ പാക്കേജ് എടുത്തു പോകേണ്ടി വരും. Try Samudram package or Sports package. Amount ഒരു 26000 വരും. Sponcer ഉണ്ടെകിൽ ചിലവ് ഒരു 7000 Rs ൽ നിക്കും Ship ൽ ആണ് എങ്കിൽ. Details നെറ്റിൽ കിട്ടും. Flight charge Rs 5500 , Ship charge Bunk Rs 390, First class Rs 3000, Room rent double Rs 400, Breakfast Rs 40, Lunch with പായസം Rs 50. Ship ticket എടുക്കാൻ www.lakport.nic.in സന്ദർശിക്കുക.
കടപ്പാട് – Audi Photography, Kerala Inside.