ബസ്സ് വൈകി…യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച് KSRTC; പിന്നീട് നടന്നതോ?

വിഷുവിനു നാട്ടിലെത്താൻ ബുക്ക് ചെയ്ത ബസ് വൈകിയതിനു യാത്രക്കാരനോടു ഖേദം പ്രകടിപ്പിച്ച് കെഎസ്ആർടിസി. യാത്ര വൈകാതിരിക്കാൻ മറ്റൊരു ബസിൽ സീറ്റു തരപ്പെടുത്തിക്കൊടുത്തു കെഎസ്ആർടിസി വീണ്ടും ഞെട്ടിച്ചു.

പാലക്കാട് നിന്നും ആലപ്പുഴയിലേക്ക് വിഷുദിനത്തിന്‍റെ തലേന്ന് രാത്രി 10.50 നുള്ള കോയമ്പത്തൂർ – തിരുവനന്തപുരം സ്കാനിയക്ക് മൂന്ന് സീറ്റ് ബുക്ക് ചെയ്ത ആലപ്പുഴ സ്വദേശി വിമലിനോടാണ് കെഎസ്ആർടിസി കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് ഖേദം പ്രകടിപ്പിച്ചത് . രാത്രി പത്ത് മണിയോടെ പാലക്കാട് സ്റ്റാന്റിൽ എത്തിയ വിമൽ പത്തരയോടെയാണ് താൻ ബുക്ക് ചെയ്തിരുന്ന വണ്ടി നാല് മണിക്കൂറിന് മുകളിൽ വൈകും എന്ന് അറിയുന്നത് . വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചെങ്കിലും ആ സമയത്ത് മറ്റ് ബസ്സുകൾ ഇല്ലാത്തത് കൊണ്ട് സഹായിക്കാൻ കഴിഞ്ഞില്ല . തുടർന്ന് വിവരം കെഎസ്ആർടിസി കൺട്രോൾ റൂമിലും സുഹൃത്തും,കെ.എസ്സ്.ആര്‍.ടിസി പ്രേമിയുമായ ആലപ്പുഴ സ്വദേശി ജയകൃഷ്ണന്‍ വഴി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍.ജിയെ അറിയിക്കുകയുമുണ്ടായി .

അദ്ദേഹം കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിക്കുകയും, തുടര്‍ന്നു കൺട്രോൾ റൂമിൽ നിന്ന് യാത്രക്കാരനെ വിളിച്ച് ഉണ്ടായ പ്രശ്നത്തിന് ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു . പിന്നീട് രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നെങ്കിലും 12.40ന് പാലക്കാട് നിന്നെത്തിയ ബാംഗ്ലൂർ – സേലം – തിരുവനന്തപുരം സ്കാനിയ ബസ്സിൽ ഇവർക്ക് മൂന്നുപേർക്കും യാത്ര ചെയ്യാനുള്ള അവസരം പാലക്കാട് സ്റ്റേഷന്‍ മാസ്റ്റര്‍ ഒരുക്കിക്കൊടുത്തു . ഏകദ്ദേശം നാല് മണിയോടെ ഇവർ ആലപ്പുഴയിൽ എത്തുകയും (അവർ ബുക്ക് ചെയ്തിരുന്ന ബസ്സിന്റെ സാധാരണ ആലപ്പുഴ എന്നതിനേനെക്കാൾ ഒരു മണിക്കൂർ മാത്രം വൈകി ) വിഷുപ്പുലരി കുടുബത്തോടൊപ്പം ചിലവിടാൻ സാധിക്കുകയും ചെയ്തു .

ഏകദ്ദേശം 5000ന് മുകളിൽ ഷെഡ്യൂളുകൾ ദിനംപ്രതി നടത്തുന്ന കോർപ്പറേഷൻ യാത്രക്കാരുടെ സേവനത്തിന് വിവിധ ഡിപ്പോകളിലുള്ള ഉദ്യോഗസ്ഥരും , കൺട്രോൾ റൂമും പ്രവർത്തിക്കുന്നു . യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാൽ ഉചിതമായ സഹായവും ,നടപടിയും തക്ക സമയത്തുണ്ടാകും എന്ന സൂചനയാണ് ഇന്നലത്തെ ഈ സംഭവം വ്യക്തമാക്കുന്നത് .

വിവരണത്തിന് കടപ്പാട് – ഷെഫീക് ഇബ്രാഹിം (കെഎസ്ആര്‍ടിസി എടത്വ).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply