കെഎസ്ആര്‍ടിസിയെ കളിയാക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക.. അതിനേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ഓടുന്ന ഒത്തിരി സ്വകാര്യ ബസ്സുകളും നമ്മുടെ നാട്ടില്‍ ഉണ്ട്. അതിനു ഒരു ഉദാഹരണമായി ജിത്തു തോമസ് എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരനുഭവം ഇതാ.
“സമയം രാത്രി 9. 30 എറണാകുളം കലൂർ ബസ്റ്റാന്റിൽ നിന്നും ജേക്കബ്സ് എന്ന പ്രൈവറ്റ് ബസിൽ കണ്ണൂരേക്ക് കേറി. 310 രൂപ ടിക്കറ്റും എടുത്തു സുഗമായി യാത്ര തുടങ്ങി. ബസിൽ ഉള്ളവരെല്ലാം നന്നായി ഉറങ്ങി തുടങ്ങി.സമയം 11. 55 pm, ബസ് പൊന്നാനി അടുത്തു. പെട്ടെന്നതാ ഗുണ്ട് പൊട്ടുന്ന സൗണ്ടോടെ ബസ് കുലുങ്ങി കുലുങ്ങി നിൽക്കുന്നു. ബാക്ക് സൈഡിലെ ടയർ ഒന്ന് പൊട്ടി പാളീസായി കമ്പി കുത്തി കിടക്കുന്നു. As usual സ്റ്റെപ്പിനി ഇട്ടു പോകാല്ലോന്നു വച്ചിരുന്നപ്പോൾ സ്റ്റെപ്പിനി ബോക്സിൽ ഉണ്ട് ഒരു ഒണക്ക തോർത്ത് മുണ്ട്. പിന്നെ 10. 30 നു കലൂരില്‍ നിന്നു പോരുന്ന ജേക്കബ്സ് ന്റെ അടുത്ത ബസ് വരുന്നവരെ കട്ട പോസ്റ്റ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു വന്ന അടുത്ത ബസിൽ ദൈവാനുഗ്രഹത്താൽ ഒരു സ്റ്റെപ്പിനി ഉണ്ട്. അതെടുത്തിട്ടു യാത്ര തുടരുന്നു.
വീണ്ടും എല്ലാവരും സമാധാനത്തിൽ ഉറക്കത്തിലേക്കു. സമയം 1. 50 am. ഞാൻ നല്ലൊരു സ്വപ്നം കണ്ടു വരുന്ന സമയം. പെട്ടെന്നതാ മറ്റൊരു കതിന പൊട്ടുന്നു. ഞെട്ടി തെറിച്ചു ചാടി എന്നേറ്റപ്പോൾ വണ്ടി ദേണ്ടെ കുഞ്ഞിക്കൂനൻ പോണപോലെ ഇടത്തേക്ക് ചെരിഞ്ഞു വെട്ടി വെട്ടി പോണു. ബാക്ക് സൈഡിലെ ഇടത്തെ ടയറും ഫ്ലാറ്റ്.
ആദ്യ ടയർ മാറാൻ സഹായിച്ച ജിൻസ് രൗദ്ര ഭാവത്തിൽ കലുഷതനായി പുറത്തേക്കു ചാടി വണ്ടിയിൽ നിന്നും ഓണർ ഇന്റെ നമ്പർ എടുത്തു വിളിക്കുന്നു. ഇനി സ്റ്റെപ്പിനിയും ഇല്ല. എന്താ ചേട്ടാ ഇങ്ങനെ ആണോ സ്ത്രികളും കുട്ടികളും ഒക്കെ ആയി ലോങ്ങ് പോകുന്ന വണ്ടി ഇറക്കുന്നേ ഒരു സ്റ്റെപ്പിനി പോലും ഇല്ല. ഇതു രണ്ടാം വട്ടമാ ടയർ പൊടുന്നെനു പറഞ്ഞപ്പോൾ ആ മഹാനുഭാവന്റെ മറുപടി “വണ്ടിയായാൽ അങ്ങനാ ടയർ ഒക്കെ പൊട്ടും ” അത് ശരിയാ ഒന്ന് പൊട്ടിയാൽ സമ്മതിക്കാം. ഇതു രണ്ടാംവട്ടമല്ലേ എന്നുചോദിച്ചപ്പോൾ “ഇത്ര അത്യാവശ്യം ആണേൽ നേരെ നീട്ടിപിടിച്ചു അങ്ങ് നടന്നോ, കൂടുതൽ പേടിപ്പിക്കുവോന്നും വേണ്ട. ഇയാൾ ഫോൺ വെച്ചിട്ട് പോകാൻ.”
ട്രാൻസ്പോർട്ട് നിയമങ്ങളെ കാറ്റിൽ പറത്തി നല്ല ടയറും സ്റ്റെപ്പിനിയും ഇല്ലാതെ പുഷ്ബാക്ക് സീറ്റുകളിൽ പകുതി മാത്രം പുഷ് ചെയ്താൽ ബാക്കിൽ പോകുന്ന ബസ് കൊണ്ട് റോഡിൽ ഇറക്കിയിരിക്കുന്ന ഇവരേ ഒക്കെ എന്താ ചെയ്യണ്ടേ… വിവരം ഉള്ളവർ ഇതിനെതിരെ പ്രതികരിക്കാൻ ഉള്ള ഒരു വഴി പറഞ്ഞു താ……”
കെഎസ്ആര്‍ടിസി ആയിരുന്നെങ്കില്‍ ചിലപ്പോള്‍ അടുത്ത ബസ്സില്‍ എങ്കിലും യാത്രക്കാരെ കയറ്റി വിട്ടേനെ. ഇതിപ്പോ എന്തു ചെയ്യാനാ? യാത്രക്കാരെ ബുദ്ധിമുട്ടിച്ചതും പോരാഞ്ഞ് പരാതി പറഞ്ഞവരോട് മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ച ബസ്സുകാരനും കൊള്ളാം. മുതലാളി ഇങ്ങനെ പോയാല്‍ നല്ല ലാഭം ഉണ്ടാകും ഭാവിയില്‍… അതു മറക്കണ്ട.