പത്തനംതിട്ട ജില്ലയിലെ കരിമാന്തോട്ടില് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരേയുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.കഴിഞ്ഞ ദിവസം രാത്രി പതാനൊന്നരയ്ക്ക് ശേഷമായിരുന്നു സംഭവം.കെ.എസ്.ആര്.ടി.സി തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ്, കരിമാന്‍തോട് ഓര്‍ഡിനറി ബസ് എന്നിവയ്ക്ക് നേരേയാണ് അക്രമണമുണ്ടാത്.രാത്രി പത്തേകാലോടെയാണ് ഫാസ്റ്റ്പാസഞ്ചര്‍ ബസ് കരിമാന്തോട്ടില് എത്തിയത്.ഇതിനോടൊപ്പം തന്നെ ഓര്‍ഡിനറി ബസും പാര്‍ക്ക് ചെയ്തിരുന്നു.
കരിമാന്‍തോട് ഓര്‍ഡിനറി ബസ് െ്രെഡവര്‍ ശ്രീകുമാരന്‍ നായര്‍,കണ്ടക്ടര്‍ ഹരികൃഷ്ണന്.വിതൃശൂര്‍ ഫാസ്റ്റ്ബസിന്റെ െ്രെഡവര്‍ പി.കെ.ഉണ്ണി,കണ്ടക്ടര്‍ എന്നിവരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.സംഭവം നടക്കുന്ന സമയം കണ്ടക്ടര്‍ വി.ഹരികൃഷ്ണന് ബസിനുള്ളില്‍ ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിയോടെ ചില്ലുകള്‍ ഉടയുന്ന ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയ ഹരികൃഷ്ണന് കണ്ടത് ബസുകളുടെ ചില്ലുകള്‍ ഉടച്ചതിന് ശേഷം അസഭ്യവര്‍ഷം നടത്തുന്ന അക്രമികളെ ആയിരുന്നുവെന്നും അടിവസ്ത്രവും മുഖംമൂടിയും മാത്രം ധരിച്ച രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നും കണ്ടക്ടര്‍ ബഹളം വെച്ചതിനെതുടര്‍ന്ന് ഇവര്‍ കൃത്യത്തിന് ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും കണ്ടക്ടര്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.തുടര്‍ന്ന് തണ്ണിത്തോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കണ്ടക്ടറുടെ മൊഴിമെടുത്തു. സംഭവത്തെ തുടര്‍ന്ന് പുലര്‍ച്ചയോടെ സ്വകാര്യ ബസുകള്‍ നാട്ടുകാര്‍ തടയുകയും സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തു.ഈ സംഭവത്തിന് തലേദിവസം ഇതേ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്.ടി.സി ബസിലെ വനിതാ കണ്ടക്ടര്‍ കെ.യു ഷിജിയെയും െ്രെഡവര്‍ എം.ചന്ദ്രന്‍പിള്ളയേയും സ്വകാര്യ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി കാണിച്ച് കോന്നി സബ്ബ് ഇന്‍സ്പക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ പ്രതികാരനടപടിയാണ് ഈ സംഭവമെന്ന് സംശയമുള്ളതായും കെ.എസ്.ആര്.ടി.സി അധികൃതര്‍ ആരോപിക്കുന്നു.
സിപിഐ കോന്നി മണ്ഡലം കമ്മറ്റി സെക്രട്ടറി പി.ആര്.ഗോപിനാഥന്,ബ്ലോക്ക് അംഗം പി.ആര്.രാമചന്ദ്രന് പിള്ള. തണ്ണിത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സി.ശ്രീകുമാര്‍ തുകങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സുഗമമായി സര്‍വ്വീസ് നടത്തുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി പി.ആര്.ഗോപിനാഥന്,തണ്ണിത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സി.ശ്രീകുമാര്‍, ബ്ലോക്ക് അംഗം പി.ആര്.രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ അറിയിച്ചു. കെ.എസ്.ആര്.ടി.സി അധികൃതരും സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് തണ്ണിത്തോട് പൊലീസ് സ്ഥലത്തെത്തി അക്രമിക്കപ്പെട്ട ബസുകള്‍ തണ്ണിത്തോട് പൊലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റി.ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും പോലീസും കെ.എസ്.ആര്.ടി.സി അധികൃതരും ചേര്‍ന്ന് തണ്ണിത്തോട് പൊലീസ് സ്റ്റേഷനില്എത്തി ചര്‍ച്ച നടത്തി.
കോന്നി സി.ഐ ഉമേഷ്,തണ്ണിത്തോട് സബ്ഇന്‍സ്പക്ടര്‍ ബീന ബീഗം,എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.സമയം തെറ്റിച്ച് ഓടുന്ന ബസുക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുവാനും സംഭവത്തിലെ പ്രതികളെ ഇടന്‍ അറസ്റ്റ് ചെയ്യുവാനും ചര്‍ച്ചയില്‍ തീരുമാനമായി.
വനിതാ കണ്ടക്ടറെ അപമാനിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച ഒരുമണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്നാണ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു.
പത്തനംതിട്ട തണ്ണിത്തോട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്കി.
കെഎസ്ആര്‍ടിസി ബസിനെ അപകടപ്പെടുത്താനായി സ്വകാര്യ ബസ് കുറുകെ ഓടിച്ച് കയറ്റിയതാണ് തണ്ണിത്തോടിലെ പുതിയ സംഭവം. അപകടം ഒഴിവാക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ്സിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് ഡിപ്പോയിലേക്ക് മടങ്ങി.
പ്രാദേശിക നേതാവിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ ബസ് കമ്പനി ജീവനക്കാരാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നതെന്നാണ് പരാതി. ഇത് സംബന്ധിച്ച് തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ പൊലീസിനും ജില്ലാ വികസന സമിതിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല എന്നതാണ് തുടര്‍ ആക്രമണങ്ങള്‍ക്ക് കാരണം.
Source – https://janayugomonline.com/attack-against-ksrtc-bus/