ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി

കോഴിക്കോട്: സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുന്നറിയിപ്പ് തീയതി നല്‍കിയിട്ടും ജോലിക്ക് ഹാജരാകാതിരുന്ന 1600 ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും, കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലെ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply