ഹിൽസ്റ്റേഷനുകളുടെ രാജകുമാരിയെ കാണാൻ ഒരു ബുള്ളറ്റ് റൈഡ്..

Root.:: കോഴിക്കോട്..തൃശൂർ. അതിരപ്പിള്ളി…വാൽപ്പാറ..പളനി. കോഡെയ്കനാൽ..തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലുള്ള ഒരു മലയാണ് കൊടൈക്കനാൽ. തമിഴിൽ അതിന്റെ പേര് “വനത്തിലെ സമ്മാനം” എന്നാണ്. കൊടൈക്കനാൽ “ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി” എന്ന് വിളിക്കപ്പെടുന്നു..

രണ്ടു ദിവസത്തെ ഒരു റൈഡ് എവിടെ പോകും എന്ന ആലോചനയിൽ ആണ് ഗ്രൂപ്പിൽ കോഡെയ്കനാൽ വാൽപ്പാറ റൂട്ട്നെ പറ്റിയുള്ള ഒരു വിവരണം കാണാൻ ഇടയായത്.. ഉടനെ റൈഡർ ഫ്രണ്ട്‌സ് *Arun.Abhi.Samsuka.Sharath..arjun* എല്ലാവർക്കും മെസ്സേജ് അയച്ചു. കോഴിക്കോട് ബീച്ചിൽ ഒന്നിച്ചു കൂടി പോകനുള്ള തീയതി തീരുമാനിച്ചു ഫെബ്രുവരി 10..11..

“”” യാത്രികൻ അഡ്മിൻസ് ആയ “D.D”.”pasoon. ഇവരിൽ നിന്നും വാൽപ്പാറ റൂട്ട് പറ്റിയുള്ള ഡിറ്റെൽസ് ചോദിച്ചു അറിഞ്ഞു… ” പിന്നെ . റൈഡ് വേണ്ടി ഒരു ഒന്നന്നര കാത്തിരിപ്പ്. ഒരു ആഴ്ച മുൻപ് തന്നെ കോഡെയ്കനാൽ കോട്ടേജ് “നിഹാദ് ” ബുക്ക്‌ ചെയ്തു തന്നു. അങ്ങനെ പോകൻ ഉള്ള ദിവസം എത്തി…. ബാലുശ്ശേരിയിലെ rider bro. അർജുൻ വെള്ളിയാഴ്ച night വീട്ടിൽ എത്തി.. ഫുഡ്‌ കഴിച് ഞങ്ങൾ നേരത്തെ കിടന്നു . 10.ന് . രാവിലെ 4.30 ആണ് യൂണിവേഴ്സിറ്റി നിന്നും റൈഡ് start ചെയുന്നെ രാവിലെ 3.30 ഞങ്ങൾ റെഡി ആയി അപ്പോളേക്കും ARUN എന്റെ വീട്ടിൽ എത്തി .. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടി യൂണിവേഴ്സിറ്റിലേക്ക്…. അവിടെ ശരത് അവന്ടെ 4 ഫ്രണ്ട്‌സും ഞങ്ങളെ കാത്തു നിൽപ്പുടായിരുന്നു . 4.30. മുൻപ് തന്നെ ബാക്കി ഉള്ളവരും എത്തി.

*””യാത്രയോട് പ്രണയം ഉള്ള ഒരേ മനസുള്ള 12 യാത്രികർ “” ആതിരപ്പള്ളി ലക്ഷ്യം ആക്കി ഞങ്ങൾ നീങ്ങി… 7.45. ആകുബോൾ ഞങ്ങൾ തൃശൂർ എത്തി.. ടൗണിൽ നിന്നും നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ കേറി എല്ലാവർക്കും വിശപ്പ് അങ്ങു മാറ്റി. ചായകുടിക്കു ശേഷം അതിരപള്ളി ലക്ഷ്യം ആക്കിനീങ്ങി. പോകും വഴി ഒന്നും വിടാതെ നമ്മുടെ *samsuka* ക്യാമറയിൽ പകർത്താൻ മറന്നില്ല.. ഓഫ് സീസൺ ആയിട്ടും അതിരപള്ളി നല്ല തിരക്കു ഉണ്ടായിരുന്നു…. കോഡയ്കനൽ എതാൻ ഉള്ളത് കൊണ്ട് അവിടെ അതികം സമയം ചിലവാക്കിയില്ല .. ഞങ്ങൾ ചെക് പോസ്റ്റ്‌ ഇൽ എത്തി എല്ലാ ബുള്ളറ്റും സൈലെനസർ ചെക് ചെയ്തു.

Nb.:: “””സൈലെനസർ മാറ്റി വെച്ചാ ഒരു എൻഫീൽഡ് പോലും വാൽപ്പാറക്ക് കടത്തി വിടുന്നില്ല..പോകുന്നവർ ശ്രദ്ധിക്കുക.””” 4. Pm വരെ ബൈക്ക് കടത്തി വിടുന്നുള്ളു ”
ചെക്കിങ് കഴിഞ്ഞു ഞങ്ങൾ ഫോറെസ്റ്റ് റോഡിൽ കേറി “2 മണിക്കൂർ ടൈം അതിനുള്ളിൽ അടുത്ത ചെക് പോസ്റ്റ്‌ൽ നമ്മൾ റിപ്പോര്ട്ട് ചെയ്യണം … അതിരപ്പിള്ളി നിന്നും 60 km സഞ്ചരിച്ചു “ഷോളയാർ ഡാം” എത്തി ഞങ്ങൾ കുറച്ചു സമയം അവിടെ ചിലവഴിച്ചു. ഷോളയാർ ഡാം നിന്നും 24 km ഉണ്ട് വാല്പാറക്ക്.. …..

“”””വാല്‍പ്പാറ”” ഹില്‍സ്റ്റേഷന സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. 170 വര്‍ഷങ്ങള്‍ക്കപ്പുറമാണ് വാല്‍പ്പാറൈയില്‍ ആദ്യമായി മനുഷ്യവാസം ആരംഭിച്ചത്. വനത്തോട് ചേര്‍ന്ന് ഇവിടെ കാപ്പി, തേയില പ്ലാന്‍റേഷനുകളുണ്ട്. ഇടതൂര്‍ന്ന വനത്തില്‍ വെള്ളച്ചാട്ടങ്ങളും, അരുവികളും ഏറെയുണ്ട്.

ആഴിയാറില്‍ നിന്ന് വാല്‍പ്പാറ വരെ നാല്പതോളം ഹെയര്‍പിന്‍ വളവുകളുണ്ട്. പൊള്ളാച്ചിയാണ് വാല്‍പ്പാറക്കടുത്തുള്ള ടൗണ്‍. ഇവിടേക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്. കോയമ്പത്തൂര്‍ ടൗണ്‍ വാല്‍പ്പാറ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും.
വാല്‍പ്പാറയുടെ പ്രധാന പ്രത്യേകത എന്നത് അവിടെ മനുഷ്യനിര്‍മ്മിതമായ കാഴ്ചകളല്ല കാത്തിരിക്കുന്നത് എന്നതാണ്. ഇടതൂര്‍ന്ന വനങ്ങളും, വന്യമൃഗസങ്കേതങ്ങളും, വെള്ളച്ചാട്ടങ്ങളും നിറ‍ഞ്ഞതാണിവിടം. ഇവിടുത്തെ പല ഭാഗങ്ങളിലും ഇനിയും ടൂറിസ്റ്റുകളാരും എത്തിച്ചേരാത്തവയാണ്..

തേയിലത്തോട്ടങ്ങളിലൂടെയും പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള ഒരു യാത്രാ ഏതൊരു യാത്രികനും മറക്കാൻ ആവാത്ത ഒന്നു തന്നെ ആയിരിക്കും. ഇവിടുത്തെ വന്യസൗന്ദര്യവും, പ്രകൃതിഭംഗിയും ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു വിരുന്ന് തന്നെയാണ്.
എല്ലാവരുടെയും ഫോട്ടോ പിടുത്തം കഴിഞ്ഞു. വലപ്പാറ ഒരോ ഹെയർപിനും പ്രകൃതിയുടെ ഭംഗി ആസ്വധിച് ഞങ്ങൾ ഇറങ്ങി..

9.pm മുന്പായി ഞങ്ങൾ പഴനി എത്തി രാത്രി ഭക്ഷണം പഴനി ടൗണിലെ ഒരു ഹോട്ടലിൽ നിന്നും കഴിച്ചു …. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം റൈഡ് തുടങ്ങി… കൊടൈക്കനാൽ ഹെയർപിന് കയറുന്നതിനു കുറച്ചു മുൻപ് ഒരു ചെക് പോസ്റ്റ്‌ ഉണ്ടായിരുന്നു . എല്ലാം വണ്ടിക്കും പേപ്പർ ok ആണ് എല്ലാവർകും ലൈസെൻസ് ഉണ്ട് എന്നിട്ടും കുറച്ച് നേരം ഞങ്ങളെ അവിടെ പിടിച്ചു ഇട്ടു.. “100” മടക്കി കൊടുത്തപ്പോൾ “പോലീസ്മാമ്മൻ ഹാപ്പി “.. ഒരു ഹാപ്പിജേർണിയും കിട്ടി.

21 ഹെയർപിനുകാൾ ഉണ്ട് കൊടൈക്കനാലിൽ.. 11 മണിയോട് കൂടി ഞങ്ങൾ റൂമിൽ എത്തി… അവിടെ കോട്ടേജ് ഓണർ . കൊട്ടാരക്കരകാരൻ.. baiju.ettan.. കാത്തു നിൽപ്പ്ഉണ്ടായിരുന്നു…
റൂമിൽ കേറി 4 മുറികൾ ഉള്ള ഒരു വിട്.. കട്ടിലിൽ കണ്ടാ എല്ലാവർക്കും പെട്ടന്ന് തന്നെ side ആയി “”460.. Km അടുത്ത് റൈഡ് ചെയ്ത ഷീണം എല്ലാവർക്കും നന്നായി ഉണ്ട്… രാവിലെ 5.30 എണിറ്റു
*”സൺറൈസ്”* കാണാൻ വട്ടക്കൽ പോയാലോ എന്നു എല്ലാവരോടും ചോദിച്ചു റൈഡ് ചെയ്തു വന്നത് കൊണ്ടായിരിക്കും ആരും തല്ലിയില്ലാ.. ഞാൻ എന്തായാലും പോകും എന്നു വിചാരിച്ചു അലാറം set ആക്കി. 5.am കിടക്കാൻ നേരം bro. Abhi.. Shahid..വരാം എന്നു പറഞു…

*11… Sunday*….”രാവിലെ 5.am” എണിറ്റു abhi shahid നെയും. വിളിച്ചു എഴുന്നേപിച്ചു.. പോകും മുൻപ് smasuka. Arun..രണ്ടു പേരെയും. ഒന്നു വിളിച്ചു നോക്കി … ആന ചവിട്ടിയാൽ എഴുനെൽകില്ല അങ്ങനെ ഉറക്കം.. ഞങ്ങൾ 3 ആളും ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു ലൊക്കേഷൻ നോക്കി പോയി .. റൂമിൽ നിന്നും 3. Km. ഉണ്ടായിരുന്നു വട്ടക്കൽ ലേക്ക്.. നല്ല അടിപൊളി തണുപ്പ്.. വണ്ടി വച്ച് പിന്നെ “1 km” നടക്കാൻ ഉണ്ട്… നടന്നു നടന്നു ഞങ്ങൾ “Dolphin nose point” എത്തി.. സൂര്യൻ ഉദിച്ചു തുടങ്ങി ജീവിതത്തിൽ കണ്ടാ കയ്ച്ച കള്ളിൽ ഏറ്റവും മനോഹരം ആയ കാഴ്ച..

. “”കൊടൈക്കനാൽ പോകുബോൾ എന്തായാലും. വട്ടകനാൽ”” പോയി “”സൺറൈസ്”” കാണുക്കാ അതു ഒരു അനുഭവം ആയിരിക്കും””” ഫോട്ടോ പിടുത്തം നടന്നു കൊണ്ടിരിക്കുബോൾ അവിടേക്ക് രണ്ടു പേർ വന്നു അവരെ ഒന്നു പരിജയപെട്ടു .. ഇംഗ്ലണ്ട് നിന്നും എത്തിയ ” holly crossan . And. dave valentino ” വട്ടക്കൽ ബാക്കി Place കാണാൻ പിന്നെ ഒരുമിച്ചായി യാത്ര നേരെ ഏകോപോയിന്റ് മം ബാക്കി place കണ്ടു 8.30 കൂടി ഞങ്ങൾ അവരോടു യാത്ര പറഞു റൂമിലേക്ക് പോയ്…

റൂമിൽ എത്തിയപ്പോൾ കുറച്ചു പേർ മാത്രം ഉറക്കം എഴുനേട്ടിട്ടുണ്ട്. നമ്മുടെ samsuka.. രാവിലെ തന്നെ കോട്ടേജിന്റെ മുകളിൽ കേറി ഫോട്ടോ പിടുത്തം തുടങ്ങിട്ടുണ്ടയിരുന്നു. വട്ടക്കലിലെ ഫോട്ടോസ് കണ്ടപ്പോൾ അവർകും പോകണം എന്നായി .. എല്ലാവരെയും എഴുനേറ്റ് കുളിയും കഴിഞ്ഞു.. റൂമിൽ നിന്നും ബാഗും എടുത്തു. ഞങ്ങൾ . Baiju ഏട്ടന്റെ ഹോട്ടലിൽ പോയി.. പുരിയും നല്ല അടിപൊളി ചിക്കൻ കറിയും കഴിച്ചു..

“”നല്ല അടിപൊളി ഭക്ഷണവും.. നല്ല താമസവും ബൈജു.ettan കൊള്ളാം “” ചായകുടിയും കഴിഞ്ഞു.. ഞങ്ങൾ. 12 പേരും… അവിടെന്നു ഇറങ്ങി.. Guna Caves.. Pillar Rocks…Lake…അങ്ങനെ കൊടൈക്കനാൽ സ്ഥലങൾ കണ്ടു ഞങ്ങൾ വൈകുന്നേരം കൂടി .. ചുരം ഇറങ്ങി തുടങ്ങി..
പഴനി എത്തും മുൻപ് ഹൈവേ അടുത്ത് ഒരു ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ നിന്നും കുറച്ചു സമയം അവിടെ ചിലവഴിച്ചു. കുറച്ചു ഗ്രൂപ്പ് ഫോട്ടോ എടുത്തു. യാത്ര തുടങ്ങി……

കാലിക്കറ്റ്‌ എയർപോർട്ട് ജംഗ്ഷനിൽ വച്ചു എല്ലാവരും റൈഡ് അവസാനിച്ചു.. രണ്ടു ദിവസം കൊണ്ട് ഒരുപ്പാട് നല്ല ഓർമ്മകൾ തന്ന “11 കൂട്ടുകാര്‍.. വീണ്ടും ഒരുമിച്ചു നല്ല യാത്രകാൾ ചെയാൻ കഴിയട്ടെ എന്നാ വിശ്വാസത്തോട് കൂടി.. ഞങ്ങൾ പിരിഞ്ഞു. ഓരോ യാത്രയും. ഓരോ അനുഭവങ്ങളാണ്. ഓരോ യാത്രയിലും ലഭിക്കുന്ന സുഹൃത്തുക്കളും കാണുന്ന സ്ഥലങ്ങളും ആണ് ഒരു യാത്രികന്റ ജിവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.

വിവരണം  – രാഹുല്‍ രാഹു…

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply