കൊളുക്കുമലയെ കുറിച്ചുള്ള ഒരുപ്പാട് പോസ്റ്റ് മുൻപും ഈ ഗ്രുപ്പിൽ വന്നിട്ടുണ്ട് എന്ന് അറിയാമെങ്കിലും, സുഹൃത്തുക്കൾക്ക് മടുപ്പുളവാക്കില്ല എന്ന വിശ്വാസത്തോടെ…
2 വർഷങ്ങൾക് മുൻപ് ലീവിന് വന്ന സമയത്തു കൂട്ടുകാരുമായി കറങ്ങുന്ന കൂട്ടത്തിൽ കൊളുക്കുമലയിലേക്കും വന്നിരുന്നു, അമ്പരപ്പിക്കുന്ന അവിടുത്തെ സൂര്യോദയം കണ്ട അന്ന് മനസ്സിൽ വിചാരിച്ചതാണ് അതൊന്ന് ക്യാമെറയിൽ പകർത്തണം എന്നത്, ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിന്റെ കുറച്ചു ദിവസം മുന്നെ ആയിരുന്നു കൊളുക്കുമലയിലേക്ക് ആദ്യമായി എത്തിയത് (അതെല്ലേലും അങ്ങിനെയാ തിരിച്ചു പോകുന്നതിന്റെ 2-3 ദിവസം മുന്നെയാ കാര്യമായ എന്തേലും പുതിയ പ്ലാനുകളുമായി ചുങ്ക്സ് വരികയുള്ളു). അങ്ങിനെ അടുത്ത വെക്കേഷന് വരുന്നവരെ നീണ്ട കാത്തിരിപ്പായിരുന്നു, നാട്ടിൽ എത്തിയ അന്നുമുതൽ കറക്കം തുടങ്ങിയെങ്കിലും കൊളുക്കുമല എന്ന് പറയുമ്പോൾ മ്മടെ ചങ്ക്‌സിന് ഒരു കല്ല് കടി, എന്റെ വെറുപ്പിക്കൽ തുടർന്നപ്പോൾ പോയേക്കാം എന്ന് പറഞ്ഞതും അന്ന് രാത്രി തന്നെ വിട്ടു വണ്ടി കൊളുക്കുമലയിലേക്…
പോകുന്ന വഴിക്ക് Quadir Abdul തന്ന ജീപ്പ് ഡ്രൈവറെ വിളിച്ചു സൂര്യനെല്ലിയിൽ നിന്നും
കൊളുക്കുമലയിലേക്ക് പോകുവാനുള്ള ജീപ്പ് ബുക്ക് ചെയുതു, ജീപ്പ് ചാർജ് 1500 രൂപയാണ് (max 6 persons). ബുക്ക് ചെയ്തു പോയാൽ നല്ലത് അല്ലേൽ അവിടെ ഉള്ള ഡ്രൈവേഴ്സ് അവർക്ക് തോന്നുന്ന പോലെ പൈസ ഈടാക്കും, ആയതിനാൽ പ്രൈസ് പറഞ്ഞുറപ്പിച്ചു മാത്രം പോകുക. ഗൂഗിളും നോക്കി അല്ലറചില്ലറ തമാശകളും കളിയാക്കലുകളും ഒക്കെ ആയി ഞങ്ങൾ 5 പേർ യാത്ര തുടർന്നു.
കൊളുക്കുമലയിലേക് പോവാൻ വിളിച്ചപ്പോൾ ഞാൻ മുകളിൽ പറഞ്ഞ കല്ലുകടിക്ക് ഒരു കാരണം ഉണ്ട്, ഫോട്ടോഗ്രാഫി എനിക്ക് ജോലിയും അതിലുപരി ഹോബ്ബിയുമാണ് നാട്ടിൽ ലീവിന് വന്നാൽ ചങ്ക്സിനെയും കൂട്ടി തെക്കും വടക്കും ക്യാമെറയും തൂക്കി നടക്കലാണ് പണി, കൊളുക്കുമലയിലേക് പുറപ്പെടുന്നതിന്റെ തലേ ദിവസം നക്ഷത്രങ്ങളുടെ ഫോട്ടോ എടുക്കാനെന്നും പറഞ് കിഴൂർ ഉള്ള മലയിൽ പോയി എല്ലാരുടെയും ഉറക്കം കളഞ്ഞു, ഉറക്കം പോയതല്ലാതെ അന്ന് ഫോട്ടോ എടുക്കൽ നടന്നില്ല കാരണം മേഘം വില്ലനായി ഒരു മാസമായി New Moon Time (best time For milkyway and astophotography) നോക്കി കാത്തിരുന്നതെല്ലാം പാഴായി, ആ ക്ഷീണം മാറുന്നതിന്റെ മുന്നെയാണ് 220km ദൂരമുള്ള പുതിയ പ്ലാനുമായി ഞാൻ ചെല്ലുന്നത്.
കാലത്തു 4.30 മണിക്കാണ് ജീപ്പ് ഡ്രൈവർ ജോയ് ചേട്ടൻ എത്താൻ പറഞ്ഞിരുന്നത്, ഡ്രൈവിംഗ് ഒട്ടും മടുപ്പില്ലാത്ത വണ്ടി പിരാന്തനും, ബുള്ളറ്റ് Spare parts കട നടത്തിപ്പ് കാരനും, വാഹന പ്രേമിയുമായ ഞങ്ങളുടെ മോട്ടോ (അവന്റെ വാഹനങ്ങളോടുള്ള പ്രണയം കാരണം ഞങ്ങൾ എല്ലാരും സ്നേഹത്തോടെ മോട്ടോ എന്ന് വിളിക്കുന്ന സനീഷ്) ഫുൾ കൺട്രോളിൽ ഡ്രൈവിംഗിൽ ലയിക്കുന്നു, ഞാൻ കാലാവസ്ഥ വീണ്ടും വില്ലനായി സൂര്യോദയം കാണാൻ പറ്റുമോ എന്നുള്ള ഭയത്തിൽ ഇടക്കിടക് ആകാശത്തേക്കു നോക്കി ഒരു വാന നിരീക്ഷകനായി ഇരിക്കുന്നു. ഇടക്കെപ്പോഴോ ഒന്ന് മയങ്ങി, ഏതോ ഒരു മനോഹരമായ റോട്ടിലെ കുഴിയിൽ മോട്ടോ കാറിറക്കിയതിന്റ ഞെട്ടലിൽ ഞാൻ എണീറ്റു.
-മോട്ടോ എവിടെ എത്തീടാ? -മൂന്നാർ എത്തിഡാ.. ആഹാ നീ ആള് കൊള്ളാലോ ഇത്രെ പെട്ടന്ന് മൂന്നാർ എത്തിച്ചല്ലേ (ഇടക്ക് ചെറിയൊരു ബൂസ്റ്റിംഗ് ഇഷ്ടാണ് മോട്ടോയ്ക്ക്). പുറത്തു എന്താ ഇപ്പോഴത്തെ അവസ്ഥ എന്ന് ഒന്നുകൂടെ നോക്കാം എന്ന് കരുതിയാ ഞാൻ ഉറക്കതിന്ന് എണീറ്റ ക്ഷീണമൊക്കെ മാറ്റി പുറത്തേക്ക് നോക്കിയത്.
ചുരം കയറുന്നതിനാലും ഒട്ടും ലൈറ്റ് പൊലൂഷൻ ഇല്ലാത്തതിനാലും തലേ ദിവസം ഞങ്ങൾ മലയുടെ മുകളിൽ പോയി ഉറക്കം ഒഴിച്ചിരുന്നിട്ടും കാണാത്ത നക്ഷത്രങ്ങൾ അതാ ഞങ്ങളെയും നോക്കി ചിരിക്കുന്നു.
-മോട്ടോ……. നിർത്തെടാ വണ്ടി ഞാൻ അലറി. ആ അലർച്ചയിൽ ചെറു മയക്കത്തിൽ ആയിരുന്ന ബാക്കിയുള്ള എല്ലാവരും ഞെട്ടി എണീറ്റു….. – എന്താടാ? – എടാ നക്ഷത്രങ്ങൾ..!! എല്ലാരും കൂടെ എന്തൊക്കെയോ നല്ല ഭാഷയിൽ എനിക്ക് ആ ഞെട്ടിച്ചതിനുള്ള മറുപടി തന്നു, എന്റെ തൊട്ടടുത്തിരിക്കുന്നവൻ ശരിക്കും തന്നു കൈ കൊണ്ട്..🤗
കാറിൽ നിന്നുമിറങ്ങി ആ കാഴ്ച ശരിക്കും ആസ്വദിച്ചു, Nature ആസ്വാദകരായ കൂട്ടുകാർ കട്ട സപ്പോർട്ടും കൂടി ആയപ്പോ ഫോട്ടോ എടുക്കാനുള്ള മൂടും അടിപൊളി. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ആ നക്ഷത്രങ്ങൾ തന്നു.
എടാ ലേറ്റ് ആവണ്ട വാ പോവ, ഇനി ലേറ്റ് ആയിട്ട് അവിടെ എത്തിയ നിന്റെ വെർപ്പിക്കൽ വീണ്ടും സഹിക്കേണ്ടിവരും എന്ന് കൂട്ടത്തിലെ കാരണവർ അമ്മാവന്റെ (Faisal) വക ഡയലോഗ്! സുര്യനെല്ലി ലക്ഷ്യമാക്കി പോയികൊണ്ടിരിക്കുമ്പോൾ റോഡ് സൈഡിൽ കണ്ട നല്ലൊരു വെള്ള ചാട്ടത്തിന്റെ സൈഡിൽ (power house waterfall munnar) കാർ നിർത്തി
പുലർച്ചയുള്ള ചാറ്റൽ മഴയും, നക്ഷത്രങ്ങളും തണുപ്പും, വെള്ള ചാട്ടവും അതിന്റെ ശബ്‌ദവും എല്ലാം കൂടെ വല്ലാത്തൊരു ഫീൽ, കുറച്ചു നേരം അതും നോക്കി അന്തം വിട്ടങ്ങനെ നിന്നു… 🤩
ഒരു വർഷമായി കാത്തിരുന്ന സൂര്യോദയം കാണാൻ പോകുന്ന വഴിക്ക് ഇങ്ങനൊരു കാഴ്ച ശരിക്കും ഞങ്ങളെ കൊളുക്കുമലയിലേക് സ്വാഗതം ചെയുന്ന പോലെ തോന്നിച്ചു.
പറഞ്ഞുറപ്പിച്ച പോലെ ജോയ് ചേട്ടൻ സൂര്യനെല്ലിയിൽ ജീപ്പുമായി കാത്തു നില്പുണ്ടായിരുന്നു, ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്തു ജീപ്പ് അത്ര സുഖകരമല്ലാത്ത റോഡിലൂടെ വ്യൂ പോയിന്റിൽ എത്തി. 4 ദിവസമായി കാലാവസ്ഥ ശരിയല്ല സൂര്യോദയം കാണാൻ പറ്റും എന്ന് തോന്നുന്നില്ല എന്നൊക്കെ ജോയ് ചേട്ടൻ ഇടക്കിടക്ക് പറഞ്ഞോണ്ടിരുന്നു, പക്ഷേ കാർമേഘം ഇത്തവണ ചതിച്ചില്ല മനം കുളിർപ്പിച്ച ഗംഭീര കാഴ്ചയും കണ്ട് ഫോട്ടോയും എടുത്തു.
ബാക്കി ചിത്രങ്ങൾ പറയും… ജീപ്പ് ഡ്രൈവർ ജോയേട്ടൻ: 9446222939.
വിവരണവും ചിത്രങ്ങളും – Jassim Mohammed.