കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കുന്നംകുളംകാരൻ സുരേഷേട്ടന്‍ സൂപ്പറാ…!!

കെഎസ്ആര്‍ടിസിയിലെ ഒരു കണ്ടക്ടറെക്കുറിച്ച് എറണാകുളം – ഗുരുവായൂര്‍ റൂട്ടില്‍ യാത്ര ചെയ്ത ലിന്‍ഷാദ് എന്ന യാത്രക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌..!! “ഈ ഫോട്ടോ കളറായില്ല എന്നറിയാം, എല്ലാം പെട്ടെന്നായിരുന്നു.

എറണാകുളം-ഗുരുവായൂർ KSRTC ബസ്സിലെ കണ്ടക്ടറാ ഈ കുന്നംകുളംകാരൻ സുരേഷേട്ടൻ, ഒരുപാട്‌ നാളുകൾക്ക്‌ ശേഷമാണു ഞാൻ ആനവണ്ടിയിൽ മതിലകത്ത്‌ നിന്നും തളിക്കുളത്തേക്ക്‌ യാത്രയായത്‌. യാത്രക്കാരോടുള്ള സൂപ്പർ പെരുമാറ്റം, “നല്ലമഴയുണ്ട്‌ ഇറങ്ങുംബോൾ വഴുക്കല്ലേ” എന്ന് എല്ലാ സ്റ്റോപ്പിലും ഓർമ്മപ്പെടുത്തും.

സീറ്റിലിരിക്കാത്തവർക്ക്‌ എല്ലാവർക്കും സീറ്റ്‌ കാണിച്ച്‌ കൊടുക്കും,ആരൊക്കെ എവിടെയൊക്കെ ഇറങ്ങുമെന്ന് സുരേഷേട്ടനു അറിയാം അവരെ നേരത്തെ ഓർമ്മപ്പെടുത്തും.

ഇറങ്ങുന്നവരുടെ കയ്യിൽ ലഗേജ്‌ ഉണ്ടെങ്കിൽ എടുത്തിറക്കി കൊടുക്കും, എല്ലാവരും ഇറങ്ങി എന്ന് ഉറപ്പ്‌ വരുത്തി ബെല്ലടിക്കൂ. ആവശ്യത്തിനു സംസാരം കൂടുതൽ ജോലി, കണ്ടക്ടർ സീറ്റിൽ ഇരുന്ന് കണ്ടില്ല. ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു “എന്താ പേര്” മറുപടി ഇങ്ങനെ “സുരേഷ്‌, എന്തേ??”

ഞാൻ പറഞ്ഞു “ആദ്യായിട്ടാ ആനവണ്ടിയിലെ സ്റ്റാഫ്‌ ഇത്ര നന്നായി പെരുമാറുന്നത്‌ കണ്ടത്‌” അതിനുള്ള മറുപടി ഇങനെ “KSRTCയിൽ സ്ഥിരമായി കേറിയാൽ കാണാം ഇതിലും നല്ലവരെ.” ഒരുപക്ഷെ ഇതിലും നല്ലവരുണ്ടായേക്കാം ഞാൻ കണ്ടത്‌ ഈ ചേട്ടനെയായിരുന്നു. അത്‌ കൊണ്ട്‌ എനിക്ക്‌ #സുരേഷേട്ടൻ_സൂപ്പറാ.. “

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply