സ്റ്റോപ്പിൽ ഇറക്കിയില്ലെന്നു പരാതി; എടത്വയിൽ കെഎസ്ആർടിസി ജീവനക്കാരുമായി വാക്കുതർക്കം

കെഎസ്ആർടിസി ബ സിൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​ല്ലെ​ന്ന് പ​രാ​തി. എ​ട​ത്വ ജം​ഗ്ഷ​നി​ൽ ഇ​റ​ക്ക​ണ​മെ​ന്ന പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​നെ ക​ള്ള കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം. ഒടുവിൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ച് യാ​ത്ര​ക്കാ​രെ ജം​ഗ്ഷ​നി​ൽ ഇ​റ​ക്കി. എ​ട​ത്വ ഡി​പ്പോ​യി​ലെ ആ​ർ​എ​ഇ 180 എ​ന്ന ബ​സ്സി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് ക​യ​റി​യ ത​ല​വ​ടി സ്വ​ദേ​ശി ബി​നു ജോ​യുമായിട്ടാണ് കെ എസ് ആർടിസി ജീവനക്കാർ വാക്കുതർക്കത്തിലായത്. അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നും മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​രെ വ​ണ്ടി​യി​ൽ ക​യ​റ്റി​യ​ത്. അ​ടു​ത്ത സ്റ്റോ​പ്പ് മു​ത​ൽ യാ​ത്ര​ക്കാ​ർ കൈ​കാ​ണി​ച്ചി​ട്ടും ക​യ​റ്റി​യി​ല്ലെ​ന്നും വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്നു. എ​ട​ത്വ അ​ടു​ക്കാ​റാ​യ​പ്പോ​ൾ സൈ​ഡി​ലെ ഷ​ട്ട​റു​ക​ൾ ഇ​ടു​ക​യും ചെ​യ്തു. 

ജം​ഗ്ഷ​നി​ൽ പോ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ സ്റ്റാ​ൻ​ഡു​വ​രെ മാ​ത്ര​മേ ഉ​ള്ളു എ​ന്ന് പ​റ​ഞ്ഞ് ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​നും ശ്ര​മി​ച്ചു. ബി​നു ജോ​യ് ഡി​പ്പോ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പെ​ട്ട​പ്പോ​ൾ എ​ട​ത്വ കു​രി​ശ​ടി ആ​ണ് അ​വ​സാ​ന സ്റ്റോ​പ്പ് എ​ന്നും ഒ​രാ​ളെ ഉ​ള്ളെ​ങ്കി​ലും കൊ​ണ്ടു​വി​ടും എ​ന്ന മ​റു​പ​ടി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റു​മാ​യി യാ​ത്ര​ക്കാ​ര​ൻ വാ​ക്ക് ത​ർ​ക്ക​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. സ്ത്രി​ക​ള​ട​ക്കം അ​ഞ്ചോ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. വാ​ക്ക് ത​ർ​ക്ക​ത്തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​ൻ തല്ലി​യെ​ന്ന് ഡ്രൈ​വ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്തു. 

സ​ഹ​യാ​ത്രി​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ ഡ്രൈ​വ​റു​ടെ പ​രാ​തി ക​ള്ള​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ത്വാ​യി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന എ​ല്ലാ ബ​സു​ക​ളും എ​ട​ത്വ ജം​ഗ്ഷ​നി​ൽ എ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷ​മേ തി​രി​കെ സ്റ്റാ​ൻ​ഡി​ലെ​ത്തി ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​വു എ​ന്ന നി​ർ​ദ്ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​ത്ത​രം ന​ട​പ​ടി സ്ഥി​ര​മാ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കടപ്പാട് – ദീപിക

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply