കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അപ്പുക്കുട്ടൻ (53) ആണ് പരിക്കേറ്റത്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം മൂന്നരയോടെ കായംകുളം കോൺഗ്രസ് ഓഫീസിന് സമീപം വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മാവേലിക്കരയിലേക്ക് വരുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിതിൻ എസ്. പുതിയിടം ഉൾപ്പടെ ആറുപേരെ കായംകുളം എസ്ഐ രാജൻ ബാബുവും സംഘവും കസ്റ്റഡിയിൽ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ആനവണ്ടിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog