ഈ ക്ഷേത്രത്തില്‍ കാണിക്കയായി സിഗരറ്റും മദ്യവും മാത്രം..

മീററ്റിലെ കാസംപൂരിലുള്ള ‘സിദ്ധ ബാബാ മന്ദിര്‍’ വളരെ പ്രസിദ്ധമാണ്. ശനി ,ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ഭക്തരുടെ വന്‍ തിരക്കാണ്.  എന്തുകാര്യവും നിഷ്പ്രയാസം നേടിയെടുക്കാന്‍ സിദ്ധ ബാബയുടെ അനുഗ്രഹം മാത്രം മതിയെന്നാണ് ഭക്തരുടെ വിശ്വാസം. ധന്നാ ബാബ മന്ദിര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി സിഗരറ്റ് കത്തിച്ചു വിഗ്രഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതാണ് പ്രധാന വഴിപാട്. കാര്യം നേടിക്കഴിഞ്ഞാല്‍ ഉടന്‍ മദ്യം കാണിക്കയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ ബാബ സംത്രുപ്തനാകുകയുള്ളു എന്നാണു പൊതുവിശ്വാസം.
കേസുകള്‍ തീര്‍പ്പാക്കാനും ,വിവാഹം നടക്കാനും ,സന്താനലബ്ധിക്കും ,ധനലാഭത്തിനും വേണ്ടിയാണ് ഇവിടെ ഭക്തരുടെ നീണ്ട നിര കാണപ്പെടുന്നത്.

വിളിച്ചാല്‍ വിളികേള്‍ക്കുന്ന സാക്ഷാല്‍ ദൈവമാണ് സിദ്ധ ബാബയെന്നു ക്ഷേത്രം പൂജാരി നരേഷ് ഗെഹര പറയുന്നു.  ആഗ്രഹസാഫല്യം നേടുന്നവര്‍ ക്ഷേത്രത്തില്‍ അന്നദാനം നടത്തുക പതിവാണ്. മിക്കദിവസങ്ങളിലും ഇവിടെ അന്നദാനമുണ്ട്. അന്നദാനം നടത്തുന്ന വ്യക്തികള്‍ തങ്ങള്‍ക്കു ബാബയുടെ അനുഗ്രഹം മൂലമുണ്ടായ നേട്ടങ്ങള്‍ ഭക്തരോട് വിശദീകരിക്കുക പതിവാണ്.

വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെയെത്തിയ ധന്നാ ബാബ എന്ന സിദ്ധ സന്യാസി ഗ്രാമത്തില്‍ പടര്‍ന്നുപിടിച്ച വസൂരിരോഗം ശമിപ്പിക്കാന്‍ ഭദ്രകാളിയെ തപസ്സ് ചെയ്യുകയും ദേവിയുടെ അനുഗ്രഹത്താല്‍ ഗ്രാമം പൂര്‍ണ്ണമായി രോഗവിമുക്തമാകുകയും ചെയ്തുവത്രേ. അതിനുശേഷം ഇന്നുവരെ ഗ്രാമത്തില്‍ വസൂരി രോഗം വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഗ്രാമത്തിന്‍റെ രക്ഷകനായി മാറിയ ധന്നാ ബാബയുടെ സമാധിസ്ഥലം കൂടിയാണ് ഈ ക്ഷേത്രം. ധന്നാ ബാബയുടെ സമാധിക്കൊപ്പം അദ്ദേഹത്തിന്‍റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇത് രണ്ടിലുമാണ് കാര്യസിദ്ധിക്കായി ഭക്തര്‍ സിഗരറ്റും , പിന്നീട് മദ്യവും കാണിക്കയായി സമര്‍പ്പിക്കുന്നത്.

കടപ്പാട് – അജോ ജോര്‍ജ്ജ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply