ലക്ഷങ്ങള്‍ മുടക്കി കെഎസ്ആര്‍ടിസി വാങ്ങിയ ജിപിഎസ് സംവിധാനമുള്ള നാലായിരം ടിക്കറ്റ് യന്ത്രങ്ങള്‍ കേടായി. ഇവ നന്നാക്കാന്‍ നടപടിയില്ല. ഇതുവഴി കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.തകരാറിലായ മെഷീനുകള്‍ മിക്ക ഡിപ്പോകളിലും കൂട്ടിയിട്ടിരിക്കുകയാണ്.
ആദ്യം ജിപിഎസ്സ് ഇല്ലാത്ത സാധാരണ മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ തകരാറിലായതിനെ തുടര്‍ന്നാണ് ജിപിഎസ് ഉള്ളവ വാങ്ങിയത്.
ഓരോ സ്റ്റോപ്പിനുമിടയില്‍ എത്ര ടിക്കറ്റുകള്‍ വിതരണം ചെയ്തു, റണ്ണിംഗ് ടൈം, യാത്രാപാസുകളുടെ എണ്ണം എന്നിവ കൃത്യമായി കണ്ട്രോള് റൂമിലും കെഎസ്ആര്‍ടിസി ആസ്ഥാനത്തും ലഭിക്കുന്ന തരത്തിലായിരുന്നു ജിപിഎസ്സ് സംവിധാനം.

ബിഎസ്എന്‍എല്ലിനു വാടക കൃത്യമായി നല്കാത്തതിനാല് ജിപിഎസ് സംവിധാനം ഉപയോഗിച്ചിരുന്നില്ല. ടിക്കറ്റ് വിതരണത്തിലെ അപാകത പരിഹരിക്കാനും കണക്കുകൂട്ടല്‍ അനായാസമാക്കാനുമാണ് മെഷീന് ഏര്‍പ്പെടുത്തയത്. ഇവ കേടായതോടെ പഴയ ടിക്കറ്റ്റാക്ക് പലയിടങ്ങളിലും ഉപയോഗിക്കാന്‍ തുടങ്ങി. ഇത് പലപ്രശ്നങ്ങളും ഉണ്ടാക്കുന്നു. 1പുതിയയാള്ക്കാര്ക്ക് ഇവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടില്ല.
വനിതാ കണ്ടക്ടര്‍മാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് നല്കാന് ഇവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നു2 ഓരോ ചാര്‍ജ് പോയിന്റ് കഴിയുമ്പോഴും കണ്ടക്ടര്‍ ജേര്‍ണിബില്ല് തയാറാക്കണം.
ഇത്തയ്യാറാക്കുന്നതിലുള്ള പരിചയക്കുറവും ടിക്കറ്റ് വിതരണത്തെ ബാധിക്കുന്നു. തിരക്ക് കൂടുതലുള്ള സമയം ടിക്കറ്റ് കൊടുക്കാനും ജേര്‍ണിബില്ല് തയാറാക്കാനും ഒരുപോലെ കഴിയാറില്ല. ഇത് മുതലാക്കി നിരവധിപേര്‍ ടിക്കറ്റെടുക്കാതെ മുങ്ങുന്നുമുണ്ട്. ബസ്സ് നിര്‍ത്തിയിട്ട് ടിക്കറ്റ് നല്‍കേണ്ട സാഹചര്യം വരെ ഉണ്ടാകുന്നു.
മൂന്ന് പുതിയ നിരക്കിലുള്ള ടിക്കറ്റ് അച്ചടിച്ചിട്ടില്ല. അതിനാല്‍ പല തുകയുടെ രണ്ടും മൂന്നും ടിക്കറ്റുകളാണ് നല്‍കുന്നത്. ഇതു യാത്രക്കാരും കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമാകുന്നു.
News : Janmabhoomi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog