വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
രണ്ടര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഒരു യാത്ര. അതും ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ കാഴ്ചകള്‍ കണ്ട്, കായലിന്റെയും കായലോളങ്ങളുടെയും ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടൊരു കുട്ടനാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞൊരു യാത്ര.
കായലിന്റെ ഇരുവശവും നിരന്നു നില്ക്കുന്ന തെങ്ങിന് തോപ്പുകളും ഗ്രാമീണ ജീവിതങ്ങളും, കുട്ടനാടിന്റെ നേര്‍ക്കാഴ്ചകളും ഒക്കെ സമ്മാനിക്കുന്ന അപൂര്‍വ്വ കാഴ്ചകളാണ് ബോട്ട് യാത്രയിൽ നിന്ന് ലഭ്യമാക്കുന്നത്. കായലും, കരയും , വള്ളം കളിയും കേരള കര ഒന്നാകെ ഉത്സവമാക്കുന്ന നമ്മുടെ കൊച്ചു ആലപ്പുഴയെ ആർക്കാണ് കാണാൻ ആഗ്രഹമില്ലാത്തത് .
സൗഹ്യദം ഒരു തണൽ മരമാണ് അതെ എത്ര അർത്ഥവ്യത്തായ വാക്കുകളാണ് ആലപ്പുഴ യാത്രയുടെ അമരക്കാരൻ എന്റെ സ്നേഹിതൻ നിലമേൽ സ്വദേശി വിഷ്ണു ആയിരുന്നു സഹയാത്രികൻ. ഞങ്ങളെ കൂടാതെ വിദേശികളും സ്വദേശികളുമടക്കം ബോട്ട് നിറച്ചും ആളുകളായിരുന്നു ഒപ്പം. യാത്രയ്ക്ക് ബോട്ട് യാത്ര ആരംഭിച്ചു. യാത്രയുടെ വിശേഷങ്ങള്‍ വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയില്ല. അത് അനുഭവിച്ച് അറിയുക തന്നെ വേണം എന്റെ പ്രിയപ്പെട്ട സ്നേഹിതർ.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷിക വൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽ കൃഷിയുടെ പ്രധാന കേന്ദ്രമാണ്. അതു പോലെ തന്നെ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമാണിവിടം.
ഈ ഗ്രാമം… മണ്ണോട് ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. ഗ്രാമത്തിന്റെ മണവും പാടങ്ങളും ചെറു വരമ്പുകളും തോടുകളും, തെങ്ങുകളും കരിക്കും നന്മ നിറഞ്ഞ ഗ്രാമവാസികളുടെയും പ്രകൃതി സൗന്ദര്യം കൊണ്ട് തുളുമ്പുന്നതുമാണ് കുട്ടനാടൻ സൗന്ദര്യക്കാഴ്ചകൾ വാക്കുകൾക്കും വർണ്ണനാതീതം. വിദേശികൾ അവർ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത് ഇതൊക്കെ കൊണ്ടുക്കെ തന്നെയാണ്.
പ്രകൃതി ഉണ്ടെങ്കിലേ മനുഷ്യൻ ഉള്ളു. മനുഷ്യൻ ഉണ്ടെങ്കിലേ പ്രകൃതി ഉള്ളു. ഈ തിരിച്ചറിവാണ് നമ്മൾ ഓരോത്തരിലും ആദ്യം ഉണ്ടാക്കേണ്ടത്. പ്രകൃതിയോടൊപ്പമുള്ള യാത്രയിൽ എന്റെ ജീവനേ ഭൂമിയിൽ നില നിർത്തി ആത്മാവിനെ പ്രകൃതിക്കൊപ്പമുള്ള യാത്രയിലേക്ക് പറഞ്ഞ് വിട്ട സമയം ഇപ്പോഴും ഓർക്കുന്നു.
“മഞ്ജീരമിട്ടൊരു പാല്‍ക്കാരി പോലവേ പൊട്ടിച്ചിരിക്കുമാ കായലുള്ള ഗ്രാമം… നാണിച്ചു നില്ക്കുന്ന കതിരുകള്‍ ചുംബിച്ച് പകലിന് മയൂഖം ചിരിച്ച ഗ്രാമം. വിയര്‍പ്പിന്റെ തുള്ളികള്‍ മോന്തിക്കുടിച്ചിട്ട് കനകം നിറയ്ക്കുന്ന മണ്ണുള്ള ഗ്രാമം. മതമുണ്ട് മദമില്ല, കനവുണ്ട് കനലില്ല കപടങ്ങളറിയാത്ത നല്ല ഗ്രാമം. ദുരകൊണ്ടു മണ്ണും വിണ്ണും കറുത്തു പോയ് കല്ലറയ്ക്കുള്ളിലാണിന്നെന്റെ ഗ്രാമം മതിലുകള്‍ തീര്ത്തതിലന്ന്യരായ് വാണിന്നു കൂട്ടിപ്പെറുക്കുന്നു ഗ്രാമസ്മൃതികള്‍.”
യാത്രകളിലൂടെ കിട്ടുന്ന ഈ ഒരു സന്തോഷം എത്ര വില കൊടുത്താലും മറ്റെവിടുന്നും കിട്ടില്ല. ജീവനും ജീവതവും ഒടുവിൽ എല്ലാം കൂട്ടി നോക്കുമ്പോൾ അനുകമ്പമായ മധുരത്താൽ നിറഞ്ഞതായിരിക്കണം എന്ന് മനുഷ്യ മനസ്സ് ഒരു പാഠം ഉൾകൊള്ളുകയാണ്.
ഞാൻ പിൻതുടരുന്നത് യാത്രകളെയാണ്. ആ യാത്രകളോടുള്ള ഇഷ്ടങ്ങളെയാണ്. ഫോട്ടോകൾ നൂറ് കഥകൾ പറയും പക്ഷേ കണ്ണിലെ കാഴ്ചകൾ ഒരേ ഒരു കഥയേ പറയൂ യാത്രകളുടെയും അതിജീവിന യാത്രകളുടെയും ഒരായിരം നേർ കഥകൾ.
രാവിലെയും വൈകുന്നേരവും ഉള്ള ബോട്ട് സര്‍വ്വീസുകള്‍ക്കിടയില്‍ രാവിലെ 10.00 ന് ആലപ്പുഴയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട് വഴി ഉച്ചയ്ക്ക് 1.15 നു കുമരകം പക്ഷി സങ്കേതത്തില്‍ എത്തുന്ന തരത്തിലും തിരികെ 2.15 നു പുറപ്പെട്ട് വൈകിട്ട് 4.30നു ആലപ്പുഴയില്‍ എത്തിച്ചേരുന്നതരത്തില്‍ രണ്ടു ട്രിപ്പുകളായിട്ടാണ് ബോട്ട് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബോട്ട് ടിക്കറ്റ് ഒരാൾക്ക് ചാർജ് – 28 രൂപ, ബോട്ട് യാത്ര സമയം – രണ്ടര മണിക്കൂർ.