1779ല്‍ ഒരു കരടിയുടെ പുറകെ വേട്ടക്ക് പാഞ ജോണ്‍ ഹുച്ചിനും സഹോദരന് ഫ്രാന്‍സീസ് ഹൂച്ചിനും എത്തിപെട്ടത് ഒരു വലിയ ഗുഹാമുഖത്ത്.അനിയനെ പുറത്തു നിറുത്തി ജോണ്‍ അകത്തുകയറി.ഒരു സ്വപ്ന ലോകത്ത് എത്തിയ പോലെ ആയിരുന്നു.ആ ഗുഹയാണ് മാമ്മാത്ത് ഗുഹ.ചരിത്രം കുറെ ഉണ്ട് അത് യറ്റൊരവസരത്തില്.അത് കൊണ്ട് ഗുഹയിലേക്ക് ഇറങാം വരൂ. അറിയാം ഈ ഗുഹയെകുറിച്ച്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഡക്കോലെ ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്.ചുണ്ണാംബുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.
ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഗുഹാശൃംഖലയായ മാമത്ത് ഗുഹയും അതിനെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. മാമത്ത് ഫ്ലിൻറ്റ് റിഡ്ജ് കേവ് സിസ്റ്റം (Mammoth-Flint Ridge Cave System) എന്നാണ് ഈ ഗുഹാശൃംഖല ഔദ്യോഗികമായി അറിയപ്പെടുന്നത്.
1941 ജൂലൈ 1- നാണ് ദേശീയോദ്യാനം സ്ഥാപിതമായത്. 1981 ഒക്ടോബർ 27ന് ഈ പ്രദേശത്തിന് ലോകപൈതൃകകേന്ദ്ര പദവി ലഭിച്ചു. കൂടാതെ 1990 സെപ്റ്റംബർ 26ന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം(Biosphere Reserve) എന്ന് സ്ഥാനവും കരസ്ഥമായി.
52’830ഏക്കറോളം വിസ്തൃതമായ ഈ ഉദ്യാനത്തിന്റെ സിംഹഭാഗവും കെന്റകിയിലെ എഡ്മൊൺസൻ കൗണ്ടിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കുറച്ചു ഭാഗം ഹാട്ട്, ബാരെൻ എന്നീ കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു.
ഇന്ത്യാന വവ്വാൽ, ചാര വവ്വാൽ,ചെറു തവിട്ടൻ വവ്വാൽ,ബിഗ് ബ്രൗൺ വവ്വാൽ,ഈസ്റ്റേർൺ പിപിസ്റ്റെറെൽ വവ്വാൽ തുടങ്ങിയ ഇനം വവ്വാലുകളുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. പണ്ട്കാലത്ത് ഈ ഗുഹകളിൽ ലക്ഷക്കണക്കിന് വവ്വാലുകൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാൽ ഇന്ന് ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. വവ്വാലുകളെ കൂടാതെ അപൂർവ്വ ഇനം ഉരഗങ്ങളും, ഷഡ്പദങ്ങളും, മത്സ്യങ്ങളുമെല്ലാം ഈ ഗുഹാവ്യൂഹത്തിനുള്ളിൽ കണ്ടുവരുന്നു.
കടപ്പാട് – അജോ ജോര്‍ജ്ജ്.