തയ്യാറാക്കിയത് – Dr.Rabeebudheen MBBS.
ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും പകർച്ചവ്യാധികളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിച്ചു അവയെ നമുക്ക് തടയാൻ സാധിക്കും. പ്രത്യേകിച്ച് #നിപ്പ യെയും #പ്രളയത്തെയും ഒറ്റക്കെട്ടായി നേരിട്ട നമ്മൾ മലയാളികൾക്ക്. പ്രളയാനന്തരം ചില പകർച്ച വ്യാധികൾ പൊട്ടിപുറപ്പെട്ടാൽ അത് മറ്റൊരു ദുരന്തമായി മാറും. അതുകൊണ്ട് ദുരിതാശ്വാസ #ക്യാമ്പുകളിൽ താമസിക്കുന്നവരും, രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നവരും, വീട്ടിലേക്കു തിരിച്ചു പോയവരും, #ആരോഗ്യ പ്രവർത്തകരും ചില മുൻകരുതലുകൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു.
#ചെന്നൈ flood അടക്കം സമീപകാലത്തെ പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിച്ച ശേഷം അവ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി നമ്മൾ ചില നിർദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. #വെള്ളപ്പൊക്കത്തിന് ശേഷം സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളും അവയ്ക്കുള്ള മുൻകരുതലുകളും എന്റെ പരിമിതമായ അറിവ് വച്ചുകൊണ്ട് ഞാൻ വിശദീകരിക്കാം. കൂടുതൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു.
#പ്രളയാനന്തരം -ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും ഇവയാണ് 1- പരിക്കുകൾ (Traumatic injuries ), 2- മരണങ്ങൾ, 3- പകർച്ച വ്യാധികൾ (പ്രളയത്തിന് ശേഷം ഒരു മാസം വരെ പകർച്ച വ്യാധികൾ പ്രതീക്ഷിക്കാം.), 4- മാനസിക രോഗങ്ങൾ. (Depression, stress reactions ), 5- നേരത്തെഉള്ള അസുഖങ്ങൾ കൂടുന്നത്. (Bp, ഷുഗർ, kidney disease… )
പരിക്കുകളും മരണങ്ങളും സംഭവിച്ചു കഴിഞ്ഞു. ഇനി നമുക്ക് ബാക്കിയുള്ള അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം.
#പകർച്ചവ്യാധികൾ – പ്രളയം ഉണ്ടായി ദിവസങ്ങൾക്കു ശേഷമാണ് പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാറുള്ളത്. അതിനു കാരണങ്ങൾ ഇവയാണ് – ദുരിതാശ്വാസ ക്യാമ്പുകളിലെ Over crowding, ശുചിത്വമില്ലായ്‌മ, മാലിന്യ നിർമ്മാർജ്ജനത്തിലുള്ള വീഴ്ച്ച, ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, ഭക്ഷണം ലഭിക്കാതിരിക്കുക, ആവശ്യത്തിന് വൈദ്യ സഹായം ലഭിക്കാതിരിക്കുക. ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് #ശ്വാസകോശ രോഗങ്ങൾ ആണ് (Respiratory Diseases ) -ചുമ, ന്യൂമോണിയ, TB,പനി…., പ്രത്യേകിച്ച് കുട്ടികൾക്ക്., അതും #മീസിൽസ്, pertusis, #Tuberculosis വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്ക്. അതുകൊണ്ട്, over crowding ഒഴിവാക്കേണം, കുറെ ദിവസം നീണ്ടു നിൽക്കുന്ന പനിയും ചുമയും വൈദ്യസഹായം തേടണം.
#വയറിളക്ക രോഗങ്ങൾ – വെള്ളപ്പൊക്ക പ്രദേശത്തെ ജല സ്രോദസ്സുകൾ സെപ്റ്റിക് ടാങ്കിലെയും ഡ്രൈനേജ്ലെയും മാലിന്യങ്ങളുമായി കലരുന്നതിനാൽ നന്നായി ക്ലോറിനേഷൻ ചെയ്തശേഷവും 5-10 മിനിറ്റ് തിളപ്പിച്ച ശേഷവും മാത്രമേ പാചകത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. ചെന്നൈ പ്രളയത്തിന് ശേഷം #കോളറ cholera പൊട്ടിപുറപ്പെട്ടിരുന്നു. ഇത് ഒരുപാട് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട്, ശുദ്ധമായ വെള്ളം ഉപയോഗിക്കുക, acidity യുടെ മരുന്നുകൾ (Ranitidine, omeprazole.. Etc )തത്കാലം കൂടുതൽ കഴിക്കാതിരിക്കുക. കാരണം, വയറിലെ acidity കുറയുന്നത് കോളറ എളുപ്പത്തിൽ വരാൻ കാരണമാകും.
കൊതുക്, മൃഗങ്ങൾ -വഴി പകരാൻ സാധ്യത യുള്ള പകർച്ചവ്യാധികളായ #ഡെങ്കി, #മലേറിയ, #എലിപ്പനി തുടങ്ങിയവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ക്യാമ്പിൽ കഴിയുന്നവരും, സന്നദ്ധ പ്രവർത്തകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണം. എലിപ്പനിക്കെതിരെയുള്ള Tablet. #Doxycycline100mg 2എണ്ണം ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് നന്നായിരിക്കും. 3 ദിവസത്തിൽ കൂടുതലുള്ള പനി, തലവേദന, ചെങ്കണ്ണ്, പേശി വേദന -തുടങ്ങിയവ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
#Wound infection – പ്രളയവും, ഉരുൾപൊട്ടലും മൂലം ഉണ്ടായ മുറിവുകൾ ചളിയും വെള്ളവും തട്ടാതെ വൃത്തിയായി സൂക്ഷിക്കുക. വെറും #സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഒരുപാട് രോഗങ്ങളെ തടയും. അതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ aആവശ്യമായ സോപ്പ് എത്തിക്കുവാനും, ഇടക്കിടക്ക് കൈ കഴുകുവാനും ശ്രദ്ധിക്കുക.
#മാനസികരോഗങ്ങൾ : പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ഭീകര ദൃശ്യങ്ങൾ, വീടും, സ്വത്തും, രേഖകളും നഷ്ടപെട്ട വേദന, ക്യാമ്പുകളിലെ, tv യും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ജീവിതം… ഇതൊക്കെ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഇത് അമ്മമാരിലും കുട്ടികളിലും , മുതിർന്നവരിൽപോലും Deppression, Anxiety, തുടങ്ങിയ മാനസിക വ്യതിയാനങ്ങൾ സൃഷ്ടിക്കാം. അത് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ കൗൺസലിങ് നൽകാൻ #psychologist, കൗൺസലിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു അവർക്കാവശ്യമായ മാനസിക പിന്തുണ നൽകേണം.
#Chronic Diseases. Bp,ഷുഗർ, ആസ്തമ, kidney disease – തുടങ്ങിയവ ഉള്ള രോഗികൾക് ആവശ്യമായ മരുന്നുകളും പരിചരണവും എത്തിച്ചു കൊടുക്കണം. #പാമ്പുകടി : പ്രളയ ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്നവർ പാമ്പുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പാമ്പുകടി കൊണ്ടാൽ പേടിക്കാതെ തീർച്ചയായും ചികിത്സ തേടുക. കൃത്യമായ ചികിത്സ കിട്ടാൻ വൈകിയാൽ അപകടം സംഭവിക്കും. പാമ്പുകടി ചികിത്സകാവശ്യമായ #ASV (anti snake venom ) ആവശ്യത്തിന് ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.