റോസ്മലയിലേക്ക് ഒരു കിടിലൻ മൺസൂൺ ബൈക്ക് റൈഡ്..

വിവരണം – ശങ്കർ ആഴിമല.

യാത്രകൾ എന്നും എനിക്ക് ഹരമാണ്.. ഓരോ യാത്രയും ഓരോ അനുഭൂതികളാണ്….യാത്രകൾ എല്ലാം പ്ലാൻ ചെയ്ത് ആണ് പോകുന്നത്….ശനിയാഴ്ച ഒരു ഫോൺ കോൾ, സുഹൃത്തായ അഡ്വ. ഷെർളി സ്നേഹ ആയിരുന്നു. ഞായറാഴ്ച നമുക്ക് എവിടെയെങ്കിലും ട്രിപ്പ് പോയാലോ എന്ന്.. നമുക്ക് കുറ്റാലം പോകാമെന്നു പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ വീട്ടിൽ നിന്നു 7 മണിയ്ക്കു ക്യാമറയും ബാഗും ആയി ഇറങ്ങി.. നല്ല മഴക്കാറ് കണ്ടപ്പോൾ റെയിൻ കോട്ട് കരുതി.. 8 മണിയ്ക്ക് അമ്പലമുക്കിൽ വരാമെന്ന് തലേ ദിവസം പറഞ്ഞിരുന്നു.. അമ്പലമുക്കിൽ തൊപ്പിയും ബാഗുമായി ഒരാൾ അങ്ങനെ നിൽപ്പാണ്. ഷെർലി ചേച്ചി…. പിന്നെ നമ്മൾ രണ്ടു പേരുമായി അങ്ങ് യാത്ര തിരിച്ചു .. പേരൂർക്കട – നെടുമങ്ങാട് – പാലോട് വഴിയാണ് പോയത്.

ഇടയ്ക്ക് ചെറു മഴ പെയ്തു… മഴയത്തു ഇങ്ങനെ നനഞ്ഞു പോകാൻ നല്ല രസമാണ്.. പോകുന്ന വഴിയിൽ കുളത്തുപ്പുഴയിൽ ഇറങ്ങി.. അവിടെ ചെറിയൊരു കാഴ്ചയുണ്ട്.. മിനുകൾ ചെറുതൊന്നുമല്ല. നല്ല ഒന്നാന്തരം വലിയ മിൻ.. അതും കണ്ട് അവിടെ നിന്നും തിരിച്ചു.. തെന്മലയിൽ ഒന്നു ഇറങ്ങി സമിപത്തു കണ്ട ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറി. ഭക്ഷണം ഓർഡർ ചെയ്തു ..പുരിയാണ് ഓർഡർ ചെയ്യ്തത്.. അത്ര പോരാ…മനസില്ലാ മനസോടെ കഴിച്ചു..പിന്നെ അവിടെ നിന്നും പുറത്തു ഇറങ്ങിയപോൾ കൂടെ വന്നയാളുടെ സുഹൃത്ത് അവിടെ ഉണ്ടെന്ന് പറഞ്ഞു.. ആ ചേട്ടനെ കാണാനും പോയി.. ഇനി ആണ് ഈ യാത്രയിലെ ടിസ്റ്റ്….. കുറ്റാലത്തു പോകുകയാണെന്നും ചേട്ടനെ കാണാൻ ഇറങ്ങിയാതാണെന്നും പറഞ്ഞു. അപ്പോഴാണ് ചേട്ടൻ പറഞ്ഞത്, കുറ്റാലത്തു ഇപ്പോൾ ഭയങ്കര തിരക്കാണെന്നും, അവിടെ പോയാൽ സമയം നഷ്ടമാണെന്നും. പിന്നെ, ആചേട്ടൻ പറഞ്ഞു ഇവിടെ റോസ്മല എന്നൊരു സ്ഥലമുണ്ട് .നല്ല സ്ഥലമാണെന്നും പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല അടുത്ത കടയിൽ നിന്നും വെള്ളവും ബ്രഡും വാങ്ങി റോസ്മലയിലേയ്ക്കു തിരിച്ചു..

കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്താണ് റോസ് മല .റോസ്മലയെ കുറിച്ച് ഒരു പാടു കേട്ടിട്ടുണ്ട്. ഒരു പാടു പോകാൻ ആഗ്രഹിച്ച സ്ഥലം.. ഓഫ് റോഡ് ആണെന്നു കേട്ടിട്ടുണ്ട്, തെന്മലയിൽ നിന്നും 15 KM ഉണ്ടെന്നും 9 KM ഓഫ് റോഡ് ആണെന്നും മനസിലാക്കി. പോകുന്ന വഴിയിൽ പതിമൂന്നാം കണ്ണറ പാലം കടന്നു റോസ് മലയിലേയ്ക്കു യാത്ര തിരിച്ചു. ഇടയ്ക്ക് പാലരുവി പ്രവേശന കവാടത്തിൽ എത്തിയപ്പോൾ കൂടെ വന്നയാൾക്ക് മാങ്ങ കഴിക്കണം. പിന്നെ അവിടെ നിന്നു മാങ്ങ വാങ്ങി, ഒരു കവർ 10 രൂപ. പ്ലാസ്റ്റിക് നിരോധിത മേഖല ആയതു കൊണ്ട് പേപ്പർ കപ്പിലാണ് മാങ്ങ തന്നത്….നല്ല ആശയം. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലെ വരണം .. അവിടെ നിന്നു റോസ് മലയിലേയ്ക്കുള്ള പ്രവേശന കവാടത്തിൽ എത്തി.

ചെന്തുരുണ്ണി വനം ഡിവിഷനു കീഴിലാണ് റോസ്മല…ശെന്തുരുണ്ണിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇങ്ങോട്ട് അവരുടെ ബസിൽ വരാൻ കഴിയും. പിന്നെ രാവിലെയും. വൈകുന്നേരവും KSRTC യുടെ ബസ് സേവനവും ലഭ്യമാണ്.. കൂടാതെ ജിപ്പ് സൗകര്യവും ലഭ്യമാണ്. 9 KM ഓഫ് റോഡിലൂടെ വേണം റോസ്മലയിൽ എത്തേണ്ടത്…

രാവിലെ മഴ പെയ്തോണ്ടായിരിക്കും കാടിനു പുത്തനുണർവ്.. നല്ല തണുത്ത കാലാവസ്ഥ .. തികച്ചും ഒരു പ്ലാനും ഇല്ലാതെയാണ് റോസ് മലയിൽ വന്നത്. ഈ പച്ചപ്പും ഹരിതമയവും കണ്ടപ്പോൾ മനസ്സ് അറിയാതെ സന്തോഷിച്ചു. ഇടയ്ക്കു ചെറിയ ആനപിണ്ടങ്ങൾ കണ്ടപ്പോൾ ആന ഉണ്ടെന്ന് മനസിലായി.. കാട്ടിലൂടെയാണ്, നമ്മൾ രണ്ടു പേരു മാത്രം.. ഇടയ്ക്കു റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മുഴുവനും കല്ലും മണലും പാറക്കൂട്ടങ്ങളും തന്നെ..വണ്ടി പതുക്കെ ഓട്ടിച്ചു പോന്നു. അങ്ങനെ പകുതി എത്തിയപ്പോൾ രണ്ടു ഫാമിലിയെ കണ്ടു. പാവം പാലരുവിയിൽ പോകാൻ വന്നതാ…. റോസ് മലയിൽ പകുതി ദൂരം പിന്നിട്ടു കാണും അവർ, പാവം.. ആരോടും ചോദിച്ചിരുന്നില്ല. നേരയിങ്ങ് വന്നു.. പിന്നെ അവർ അങ്ങ് തിരിച്ചുപോയി.. അറിയാത്ത സ്ഥലത്തു പോകുമ്പോൾ നമ്മൾ അവിടെത്തെ ലോക്കൽ ആൾക്കാരോട് ചോദിക്കണം.. ഒന്നു ചോദിച്ചെന്നു പറഞ്ഞു ഒന്നും സംഭവിക്കില്ല.

പിന്നെയും യാത്ര തുടർന്നു, ദുർഘടമായ പാതയാണ്, കല്ലും മണ്ണും ആണ്..സൂക്ഷിച്ചില്ലെങ്കിൽ തെന്നി വീഴും.. അമിത വേഗത ഇവിടെ പാടില്ല. ഇടയ്ക്കു കോൺക്രിറ്റ് ചെയ്തിട്ടുണ്ടെങ്കിലും കല്ലുകൾ ഉണ്ടാകും… കാടിന്റെ മനാഹരിത ആസ്വാദിച്ചു തന്നെ പോകണം. നല്ല രസമാണ്. ഇടയ്ക്ക് ചെറിയൊരു അരുവിയുണ്ട് അത് കടക്കണം. ഇത്തിരി ദൈർഘ്യം കൂടുതലാണ്.. ആദ്യമായി വരുന്നവർ ശ്രദ്ധിക്കണം.. നല്ല വഴക്കലുള്ള കല്ലുകളും ചെറിയ കുഴിയും ആണ്.. അമിത ആവേശം ഇവിടെ കാണിക്കരുത്.തെന്നി വീഴും. മുൻപേ പോയ ആൾക്കാരുടെ നിർദേശം പാലിക്കണം.. അങനെ ആറുകടക്കാൻ തീരുമാനിച്ചു.. വണ്ടിയുടെ പകുതി വെള്ളത്തിലൂടെ പോയി.. ഓഫ് ആയാൽ തള്ളാൻ പാടാണ്. ഓഫ് ആയില്ല ഭാഗ്യം.പിന്നെ ചെറു വെള്ളങ്ങൾ കടന്നു ചെക്ക് പോസ്റ്റിലെത്തി .ഇവിടെ വണ്ടിയുടെ നമ്പറും അഡ്രസും എഴുതി കൊടുക്കണം.. അതെല്ലാം കഴിഞ് റോസ് മലയിലേയ്ക്ക്..

റോസ് മലയിൽ വീടുകൾ കണ്ടു തുടങ്ങി. പോകുന്ന വഴിയിൽ മയിലിനെ കാണാൻ ഇടയായി പിന്നെ അതിന്റെ പുറകേ കുറച്ചു ദൂരം പോയി.. അതും കഴിഞ്ഞ് റോസ്മല വ്യൂ പോയിന്റിലേയ്ക്ക് പോയി .. അങ്ങോട്ട് പോകണമെങ്കിൽ 25 രൂപ ടിക്കറ്റ് എടുക്കണം.. ടിക്കറ്റ് എടുത്താലെ കയറ്റി വിടൂ.. ടിക്കറ്റും എടുത്തു ചെറു വഴികളിലൂടെ വ്യു പോയിന്റിൽ എത്തി.. അവിടെ ഒരു ചെറിയ ടവർ ഉണ്ട്.. അവിടെ നിന്നു നോക്കിയാൽ തെന്മല ഡാമിന്റെ വ്യൂ കാണാം.. നല്ല കിടിലൻ കാഴ്ച തികച്ചും പ്രകൃതി ഒരുക്കിയ മനോഹരിത.. നല്ല കാഴ്ചയും നല്ല കാറ്റും… ആ കാറ്റത്ത് അവിടെ കിടന്നു ഉറങ്ങാൻ തോന്നും.. കുറച്ചു നേരം അവിടെ ഫോട്ടോയും എടുത്ത് നടന്നു. പിന്നെ കൈയിലെ ‘ബ്രഡും’ വെള്ളവും ലഘുഭക്ഷണമാക്കി.. തികച്ചും അപ്രതീക്ഷിത മായി സമ്മാനിച്ച യാത്ര..

എല്ലാം കണ്ടു തിരിച്ചെറങ്ങി. മനസിൽ സൂക്ഷിക്കാൻ ഒരു പാടു നല്ല ഓർമ്മകളും കാഴ്ചകളും.. തിരികെ വന്നപ്പോൾ തെന്മല ഡാമിലിൽ പോയി ഡാമിലെ കാഴ്ചകൾ കണ്ടു മടങ്ങും വഴി വഴിയരികിൽ വെഞ്ചർ വെള്ളച്ചാട്ടത്തിന്റെ ഫെളെക്സ്കൾ കണ്ടു… ആ വഴി പോയി… അടുക്കുകളായി ഒഴുകുന്ന മനോഹരമായ വെള്ളച്ചാട്ടം. റബർ തോട്ടത്തിനുള്ളിൽ പെട്ടന്നാർക്കും പിടികൊടുക്കാതെ ഒളിച്ചിരിക്കുന്ന ഒരു താരമാണ് ..ആര്യങ്കാവിൽ നിന്നു തെന്മല പോകുന്ന വഴിയിലാണ് വെഞ്ചർ വെള്ളച്ചാട്ടം.13 കണ്ണറ പാലം എത്തുന്നതിനു മുൻപാണ് .റോഡിൽ ബോർഡൊക്കെ ഉണ്ട്… മഴക്കാലത്തു മാത്രം വെള്ളമുണ്ടാകു…ഇവിടെ കുളിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് എടുക്കണം … വെള്ളച്ചാട്ടം കാണാൻ നല്ല തിരക്കായിരുന്നു.. പിന്നെ 13 കണ്ണറപാലത്തിൽ നിന്നും ഫോട്ടോ എടുക്കലായിരുന്നു പണി. നല്ല സ്ഥലം. എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ തിരികെ  വീട്ടിലേയ്ക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply