വാഗൺ ആറിനും ആൾട്ടോയ്ക്കും ഇടയിൽ സ്ഥാനംപിടിച്ച ഓട്ടോമാറ്റിക് സെലേറിയോ പുതിയ രൂപത്തിൽ പുറത്തിറങ്ങി. പഴയ സെലേറിയോയെക്കാൾ ഇച്ചിരി നീളവും വീതിയും കൂടുതലുള്ള ഈ ക്രോസ് ഓവർ ഹാച്ച്ബാക്കിന് മാരുതി സുസൂകി സെലേറിയോ എക്സ് എന്നാണ് പേര്.
998 cc മൂന്ന് സിലിണ്ടർ എൻജിനാണ് കരുത്താകുന്നത്. മിറർ ഇൻഡിക്കേറ്റർ ലൈറ്റ്, മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, കറുത്ത നിറത്തിലുള്ള റൂഫ് റെയിൽസ്, പിൻഭാഗത്ത് വൈപ്പർ, ഡ്യൂവൽ ടോൺ ബംപർ, ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ എന്നിവ പ്രധാന സവിശേഷതകള്‍.
കമ്പനിയുടെ ഹാച്ച്ബാക്ക് മോഡലായ സെലേറിയോയെ ക്രോസ് ഓവർ രൂപത്തിലാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രേ നിറങ്ങളിൽ ലഭ്യമാകുന്ന വാഹനം മാനുവൽ ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷനിൽ എട്ട് വേരിയൻ്റുകളുമായാണ് നിരത്തിലിറങ്ങുന്നത്.
സ്റ്റാൻഡാർഡ് വേരിയന്റ് മുതൽ ഡ്രൈവർസൈഡ് എയർബാഗും സീറ്റ്ബെൽറ്റ് ഇൻഡിക്കേറ്ററുമുണ്ട്. എന്നാൽ, പാസഞ്ചർ എയർബാഗും എബിഎസും ഓപ്ഷണലാണ്. 998 സിസി 3-സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 4.57 ലക്ഷം മുതൽ 5.42 ലക്ഷം രൂപ വരെയാണ് വില (എക്സ് ഷോറൂം).