നിലമ്പൂര്‍ – ബെംഗലൂരു സര്‍വ്വീസ്; യാത്രക്കാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു..

നിലമ്പൂരില്‍ നിന്നുള്ള KSRTC യുടെ ബെംഗലൂരു സര്‍വ്വീസിന്‍റെ സമയം മാറ്റുവാനും സര്‍വ്വീസ് നിര്‍ത്തലാക്കുവാനുമുള്ള ഗൂഡാലോചനയ്ക്കെതിരെ യാത്രക്കാര്‍ രംഗത്ത്… ഒരു യാത്രക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇതാ….

“ബാംഗ്ലൂർ-നിലംബൂർ റൂട്ടിലെ സ്ഥിരം ഒരു യാത്രകാരൻ ആണ് ഞാൻ. ചിലത് പറയാതിരിക്കാൻ നിവർത്തിയില്ല. ഒരു നല്ല സർവ്വീസ് എങ്ങനെ നശിപ്പിക്കണം എന്നു ചോദിച്ചാൽ അത് നമ്മുടെ KSRTC ഏമാന്മാർക്ക് ആറിയാം.

അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് നിലമ്പൂർ – ബെംഗലൂരു സർവ്വീസ്. മലയോര മേഖലയിലെ ഇന്റർസ്റ്റേറ് ടെർമിനൽ ആയ നിലമ്പൂരിലെ ഏക ഇന്റർ സ്റ്റേറ്റ് ബസ് ആണ് നിലമ്പൂർ – ബെംഗലൂരു. ഏകദേശം 20000-30000 വരെ കളക്ഷൻ. KSRTC യുടെ ഇന്നത്തെ ഏറ്റവും ഹിറ്റ് സർവ്വീസായ മിന്നൽ ബസ്സുകള്‍ 30000-40000 കളക്ഷൻ നേടുമ്പോൾ ആണ് നിലമ്പൂര്‍ ഡിപ്പോ ഒരു ബസ് വെച്ചു ഈ കളക്ഷൻ നേടുന്നത്.

കളക്ഷൻ കൂട്ടുന്നതിനു വേണ്ടി സമയം മാറ്റി രാവിലെ 9.15 ആക്കുവാക്കാനാണ് ഡിപ്പോ റിപ്പോർട്ട് സമർപ്പിച്ചത്. അതിനു പകരം വന്നത് പ്രസ്തുത ബസിന്റെ രാത്രി പാസ്സ് എടുത്തു പാലാ ഡിപ്പോയുടെ വണ്ടിക്കു കൊടുക്കുകയാണ് ചെയ്തത്.

ഇതിന്റെ യുക്തി എത്ര ആലോചിട്ടും മനസിലാകുന്നില്ല. സാറമ്മാര്‍ ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?. രാവിലെ 6 മണിക് ചെക്ക്പോസ്റ്റ്‌ തുറക്കുമ്പോൾ 87 കിലോമീറ്റർ ചെറിയ റോഡും ഉള്ള ഹമ്പുകളും ചാടി ഗുഡല്ലൂർ – വഴിക്കടവ് മോശം റോഡ് കടന്ന്‍ എത്തുമ്പോള്‍ ഒരു നേരമാകും.

പാലാ – ബാംഗ്ലൂര്‍ സർവ്വീസ് 4.30 നു എടുക്കുന്നത് കൊണ്ടു ആർക്കും പ്രയോജനം ഇല്ല. പകരം അതു സേലം വഴി ഓടിക്കുകയാണ് എങ്കിൽ പിന്നെയും ഉപകാരമുണ്ടാകും.ഈ കടുംവെട്ടു തീരുമാനം പുനഃപരിശോധിക്കുക. Plzz Help..”

വിവരണം – പ്രവീഷ് തോമസ്‌

 

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply