കെഎസ് ആര്‍ടിസി ബസ് മോഷ്ടിച്ച് മെക്കാനിക്കിന്‍റെ പ്രതികാരം !!!

മദ്യപിച്ച് ലക്ക് കെട്ടപ്പോള്‍ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി ബസുമായി മുങ്ങി. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. മദ്യലഹരിയില്‍ സിറ്റി ഡിപ്പോയിലെ മെക്കാനിക് ഷിബുവാണ് ബസുമായി കടന്ന് കളഞ്ഞത്. ബസ് റൂട്ടില്ലാത്ത റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് കണ്ട് ഫോര്‍ട്ട് പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഷിബുവിനെ നേരത്തെ കെഎസ്ആര്‍ടിസിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണത്രേ ഇയാള്‍ ബസ് മോഷ്ടിച്ചത്.  സസ്പന്‍ഷില്‍ ആയിരുന്ന സമയത്തെ ആനുകൂല്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട ഷിബു അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷെ ആനൂകൂല്യങ്ങള്‍ ലഭിച്ചില്ല. ഇതിലുള്ള വൈരാഗ്യം കൊണ്ടാണ് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചതെന്നാണ് ഷിബു പോലീസിന് നല്‍കിയ മൊഴി.

അതിര്‍ത്തി കടത്തി ബസ് പൊളിച്ചുവില്‍ക്കുകയായായിരുന്നു ഇയാളുടെ ലക്ഷ്യം. ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിട്ടും വീട്ടില്‍പോകാതെ ഡിപ്പോയുടെ പരിസരത്ത് ഇയാള്‍ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു. രാത്രി ആയതോടെ ബസില്‍ കയറി ഓടിച്ച് പോവുകയായിരുന്നു. വര്‍ക് ഷോപ്പിലെ മറ്റ് മെക്കാനിക്കുകളാരും തന്നെ സംഭവം അറിഞ്ഞില്ല.

ദുരൂഹ സാഹചര്യത്തില്‍ ബസ് പോകുന്നത് കണ്ട ഫോര്‍ട്ട് പോലീസ് രാത്രിയിലെ പെട്രോളിംഗ് സംഘത്തിന് വിവരം നല്‍കി. പത്മവിലാസം റോഡില്‍ പരിശോധന നടത്തിയിരുന്ന പോലീസ് സംഘം ബസ് തടഞ്ഞ്‌ പരിശോധിച്ചപ്പോളാണ് മോഷണ വിവരം പുറത്തായത്. ബസ് തിരികെ ഡിപ്പോയിലെത്തിച്ചപ്പോഴാണ് സ്‌റ്റേഷന്‍ മാസ്റ്ററും മറ്റ് ജീവനക്കാരും മോഷണവിവരം അറിയുന്നത്.

News : www.oneindia.com

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply