വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് ..

സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ  വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്. ഇ​തു​പ്ര​കാ​രം പു​ത​പ്പു​ക​ളി​ലും ലി​ന​നി​ലും മ​റ്റും പൊ​തി​ഞ്ഞു​ള്ള​തും പു​റ​മെ ക​യ​റു​െ​കാ​ണ്ട്​ കെ​ട്ടി​വ​രി​ഞ്ഞു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. വൃ​ത്താ​കൃ​തി​യി​ലു​ള്ള​തും ക്ര​മ​ര​ഹി​ത​മാ​യ രൂ​പ​ത്തി​ലു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ നി​രോ​ധ​ന​ത്തി​​​െൻറ പ​രി​ധി​യി​ൽ വ​രും.

മ​സ്​​ക​ത്ത്, സ​ലാ​ല, സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കും കാ​ബി​ൻ ക്ലാ​സ്​ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ  പു​തി​യ നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കും.എല്ലാ എയര്‍ലൈനുകളില്‍ പുതിയ നിബന്ധന ബാധകമാണെന്ന് എയര്‍പോര്‍ട്ട്മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിതെന്ന് ഒ.എ.എം.സി അറിയിച്ചു.

പ​ര​ന്ന രീ​തി​യി​ൽ അ​ല്ലാ​ത്ത ബാ​ഗു​ക​ൾ അ​നു​യോ​ജ്യ​മാ​യ സ്യൂ​ട്ട്​​കേ​സു​ക​ളോ ട്രാ​വ​ൽ ബാ​ഗു​ക​ളോ ഉ​പ​യോ​ഗി​ച്ച്​ റീ​പാ​ക്ക്​ ചെ​യ്യ​ണം. ബേ​ബി സ്​​ട്രോ​ള​റു​ക​ൾ, ബൈ ​സൈ​ക്കി​ളു​ക​ൾ, വീ​ൽ ചെ​യ​റു​ക​ൾ, ഗോ​ൾ​ഫ്​ ബാ​ഗ്​ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ നി​രോ​ധ​ന​മി​ല്ലെ​ന്നും അ​ത്​ അ​നു​വ​ദ​നീ​യ​മാ​ണെ​ന്നും വി​മാ​ന​ത്താ​വ​ള ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു.

Source – http://www.pravasiexpress.com/oman-airport/#.WZrEdsb9Fls.facebook

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply