എന്താണ് ഓറഞ്ച് അലർട്ട്? എന്താണ് റെഡ് അലർട്ട്? നിങ്ങളുടെ സംശയങ്ങൾക്കിതാ ഉത്തരം..

കേരളത്തിൽ ഡാമുകൾ തുറന്നു വിടുന്ന സാഹചര്യം ഉണ്ടായപ്പോഴും പ്രളയം ദുരിത വിതച്ചു നിൽക്കുന്ന സമയത്തും കുറെ ദിവസങ്ങളായി നാം മാധ്യമങ്ങളിലൂടെ കേട്ട വാക്കുകളാണ് ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിവ. ശരിക്കും എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. മിക്കയാളുകളും ഞങ്ങളോട് അതിനെക്കുറിച്ച് ഇന്നും സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം തയ്യാറാക്കുന്നതിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചത്.

എന്താണ് ഓറഞ്ച് അലര്‍ട്ട് എന്നതിനെക്കുറിച്ചു ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകും. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് നല്‍കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്. ആദ്യത്തേത് യെല്ലോ അലര്‍ട്ട്. ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. മുന്നറിയിപ്പുകളില്‍ ഏറ്റവും ആദ്യത്തെതാണു യെല്ലോ അലര്‍ട്ട്. കാലാവസ്ഥ പ്രതികൂലമായിരിക്കുന്നു തയാറായിരിക്കണം എന്ന് സന്ദേശമാണ് യെല്ലോ അലര്‍ട്ടിലൂടെ നല്‍കുന്നത്. ദുരിതബാധിത മേഖലകളിലെ ആളുകള്‍ക്കു സ്വയം തയാറായിരിക്കാനായി പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണു ഓറഞ്ച് അലര്‍ട്ട്. അവസ്ഥ വളരെ മോശമാണ് ഏതുസമയത്തും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്  നല്‍കുന്നത്.  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഏതു സമയവും പ്രദേശം വിട്ടുപോകാന്‍ ആളുകള്‍ തയാറായിരിക്കണം. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ നല്‍കുന്ന മുന്നറിയിപ്പുകളില്‍ ഏറ്റവും ഒടുവിലത്തെതാണു റെഡ് അലര്‍ട്ട്. ഇതു ലഭിച്ചാല്‍ ഉടന്‍ ദുരിതബാധിത മേഖലയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് ആളുകള്‍ മാറേണ്ടതാണ്.

കാലാവസ്ഥ, മറ്റ് കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍പ് അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തിന് മൂന്ന് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. യെല്ലോ, ഓറഞ്ച്, റെഡ് എന്നീ നിലയിലാണ് അലര്‍ട്ടുകള്‍. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നപ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒരു ജാഗ്രതാ മുന്നറിയിപ്പ് മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. 2399 അടിയിലെത്തിയ സമയത്ത് റെഡ് അലേർട്ടും പ്രഖ്യാപിച്ചു. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ചില ജില്ലകളില്‍ ഓഗസ്റ്റ് എട്ടാം തീയതി ഓറഞ്ച് അലര്‍ട്ടും ഒമ്പതിന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. 14ന് ആലപ്പുഴയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്. കൂടാതെ വയനാട് റെഡ് അലര്‍ട്ടും. 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കിയിലും വയനാട്ടിലും അതിശക്തമായ മഴയും മുന്നറിയിപ്പ് നല്‍കി. ഇടുക്കിയില്‍ 14 ന് റെഡ് അലര്‍ട്ട്. 14നും 15നും എല്ലാ ജില്ലകിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ ഉണ്ടായിരുന്നു. 15ന് ഇറങ്ങിയ അറിയിപ്പില്‍ 16ന് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 17ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. രണ്ട് മുതല്‍ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇത്തരത്തില്‍ റെഡ് അലര്‍ട്ട് നല്‍കാന്‍ ആകുകയുള്ളവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply