പയ്യോളിയിലെ മിന്നല്‍ പ്രശ്നം; ബസ് കണ്ടക്ടറുടെ വാക്കുകള്‍ വൈറലാകുന്നു…

കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വ്വീസായ ‘മിന്നല്‍’  പയ്യോളിയില്‍ രാത്രി നിര്‍ത്തിക്കൊടുത്തില്ല എന്നുള്ള വാര്‍ത്തയും പരാതിയും കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണ് ഇത്. സംഭവത്തില്‍ മാധ്യമങ്ങളും പ്രൈവറ്റ് ബസ് പ്രേമികളും മുതലാളിമാരും ഒക്കെ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റക്കാരാക്കി ചിത്രീകരിക്കുവാന്‍ മത്സരിക്കുകയാണ്. ഇതിനിടെയാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കല്‍പ്പറ്റ സ്വദേശിയായ ഒരു കണ്ടക്ടറുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഇനി കണ്ടക്ടറുടെ വാക്കുകളിലൂടെ…

“നമ്മുടെ സ്ഥാപനത്തിന്റെ അധികാരം ആർക്കാണ് സുഹൃത്തുകളെ …. ഒന്നര മാസം മുമ്പ് കോഴിക്കോട് ബി. ഒ.ടിയിൽ രാത്രി രണ്ട് മണി സമയത്ത് നടന്നസംഭവം: ഞങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും വന്നപ്പോൾ കണ്ണൂർ ഭാഗത്ത് നിന്നും വന്ന മിന്നൽ സർവ്വിസിലെ ക്രൂവിനെ മുരാട് പാലത്തിന്റെ അടുത്ത് നിറുത്താതതിനാൽ തെറി വിളിച്ചു. തല്ലുവാൻ മുതിർന്നു.

ആ സമയം ബിഒടി ഡൂട്ടിയിൽ ഉണ്ടായിരുന്ന പോലിസ് അവനോട് പറഞ്ഞു ‘ഈ ബസ്സിന്ന് അവിടെ സ്റ്റോപ് ഇല്ല എന്ന്. അപ്പോൾ അവൻ പറഞ്ഞു, എന്റെ പേര് അസീസ്- ഞാൻ ഈ ബസ്സിന്ന് രണ്ട് മസത്തിന്റെ ഉള്ളിൽ സ്റ്റോപ് തിരുമാനിക്കുമെന്ന്. എന്റെ സുഹുർത്തുക്കൾക്ക് ഒരു പാട് നൈറ്റ്‌സർവിസ് ഉണ്ടെന്ന്. ഇത് ഞാൻ നിർത്തലാക്കുമെന്നും പറഞ്ഞു. അവിടെ ഉണ്ടായിരുന്ന പോലിസ് അവനോട് പോയി നിന്റെ പണി നോക്കടാ എന്നും പറഞ്ഞു. ഇതും പോലിസ് തന്നെയാണ്.

ഈ സംഭവവും കഴിഞ്ഞ ദിവസത്തെ സംഭവവും ഒന്ന് തന്നെയാണ്. അസിസ് എന്നാണ് പേര് –ഈ കുട്ടി ഫോൺ മുഖേന അച്ഛന്‍ അസീസിനെ അറിച്ചു. അസിസ് പോലിസിനെ അറിച്ചു. (പഴയ അസീസ് തന്നെയല്ലേ ഇതും??) ഇത് നമ്മുടെ പ്രസ്ഥാനത്തെ നശിപ്പിക്കാൻ സ്വകാര്യ മുതലാളിമാരുടെ കളിയാണ്. എനിക്കു ഉണ്ടായ അനുഭവമാണ് എഴുതിയത്. ഇതിനെതിരെ പോരാടുക “തൂലിക” കൊണ്ട് അല്ലാതെ എന്ത് വഴി —- ??”

ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തു തോന്നുന്നു? യാത്രക്കാര്‍ക്കിടയില്‍ വന്‍മതിപ്പുള്ള മിന്നല്‍ സര്‍വ്വീസുകളെ അട്ടിമറിക്കുവാനുള്ള ചില ബസ് മുതലാളിമാരുടെ കളിയല്ലേ ഇത്? ഈ സംഭവം അതിനുവേണ്ടി പ്ലാന്‍ ചെയ്ത് നടത്തിയതാണോ എന്ന സംശയവും ഉയരുകയാണ്. രാത്രിയില്‍ വേഗത്തില്‍പൊയ്ക്കൊണ്ടിരുന്ന ബസ്സിനെ വഴിയരികില്‍ നിന്നും പോലീസ് കൈകാണിച്ചപ്പോള്‍ ഡ്രൈവര്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ല. ഇങ്ങനെ നമ്മുടെയിടയിലെ പല കാര്‍ ഡ്രൈവര്‍മാര്‍ക്കും ലോറിക്കാര്‍ക്കും ഒക്കെ സംഭാവിക്കാറുള്ളതാണ്. അല്ലാതെ പോലീസിനെ ധിക്കരിച്ചു പോകാം എന്ന മനോഭാവം വെറുമൊരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ കാണിക്കുമോ? ആ കാര്യം അവിടത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായിക്കാണണം. അതുകൊണ്ടാണല്ലോ ബസ് ഡ്രൈവറെ അവര്‍ ഒന്നും ചെയ്യാതിരുന്നത്.

എന്തായാലും കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വ്വീസുകള്‍ ഒന്നുകൂടി വാര്‍ത്തകളില്‍ താരമായി എന്നുവേണം പറയാന്‍.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply