കോട്ടയം – ബാംഗ്ലൂർ റൂട്ടിൽ മത്സരം ശക്തമാക്കി കെഎസ്ആര്‍ടിസി…

നിലവിലുള്ള 3 സര്വീസുകൾക്കു പുറമെ ഈയിടെ തുടങ്ങിയ പത്തനംതിട്ട – ബാംഗ്ലൂർ സർവീസും കൂടിയായപ്പോളാണ് കേരള ആര്‍ടിസി തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയത്. ഇവയിൽ രണ്ടെണ്ണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആഡംബര മൾട്ടി ആക്സില്‍ A/C ബസുകൾ ആണ്.

നിലവിൽ കേരള ആര്‍ടിസി ആണ് ഈ റൂട്ടിൽ ഏറ്റവും കൂടുതൽ ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കോട്ടയത്തു നിന്നും തുടങ്ങുന്ന ആദ്യത്തെ ബസ് വൈകുന്നേരം6 മണിക്ക് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 6 മണിക്ക് ബാംഗ്ലൂർ എത്തുന്നു. ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മോനിപ്പള്ളി, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ സ്ഥാലങ്ങളിൽ നിന്നും ബസിൽ കയാറാവുന്നതാണ്.  ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, മഡിവാള, മജിസ്റ്റിക്, പീനിയ തുടങ്ങിയ സ്ഥലങ്ങളിൽ ഈ ബസിനു ഡ്രോപ്പ് / പിക്ക് അപ്പ് പോയിന്റുകള്‍ ഉണ്ട്.

 

പത്തനംതിട്ടയിൽ നിന്നും തുടങ്ങുന്ന രണ്ടാമത്തെ ബസ് 7 മണിക്ക് ശേഷം കോട്ടയത്തു നിന്നു പുറപ്പെട്ടു രാവിലെ 7 മണിക്ക് ബാംഗ്ലൂർ എത്തുന്നു. ഈ ബസിനു നിലവിൽ കോട്ടയം സ്റ്റാന്ഡിലും മൂവാറ്റുപുഴയും ആണ് ബോര്ഡിങ് പോയിന്റസ്. എന്നാൽ യാത്രക്ക് മുൻപ് ലഭിക്കുന്ന നമ്പറിൽ വിളിച്ചു നിങ്ങൾക്ക് on the way ഉള്ള ബോര്ഡിങ് പോയിന്റസ് തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ വിളിക്കുമ്പോൾ പ്രധാന പോയിന്റുകൾ മാത്രം തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ആദ്യത്തെ ബസിനുള്ള ഡ്രോപ്പ് പോയിന്റുകൾ ഈ ബസിനും ലഭ്യമാണ്.

തിരിച്ചു ഉള്ള സർവിസ് മഡിവാള നിന്നും 7.30 നും 8.00 നും ആണ്. ബാംഗ്ലൂരിലെ വിവിധ സ്ഥാലങ്ങളിൽ ഈ ബസുകൾക്ക് ബോര്ഡിങ് പോയിന്റസ് ഉണ്ട്. പീനിയ, മൈസൂർ റോഡ് satellite ബസ് സ്റ്റാൻഡ്, ശാന്തി നഗർ, ക്രൈസ്റ്റ് കോളേജ്, സെന്റ്‌. ജോണ്‍സ് , ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി. ബസുകൾ രാവിലെ 7 മണിക്കും 8 മണിക്കും കോട്ടയത്തു എത്തി ചേരുന്നു.

കുടിവെള്ളം , ബ്ലാങ്കറ്റ് (പുതപ്പ്) തുടങ്ങിയ സൗകര്യങ്ങൾ ബസിൽ തന്നെ ലഭ്യമാണ്. അതു പോലെ ഈ ബസുകളിലെ ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റവും എടുത്തു പറയേണ്ടതാണ്.
921മുതൽ 1300 വരെയാണ് വിവിധ ദിവസങ്ങളിലെ നിരക്കുകൾ..

Check Also

ഞങ്ങളുടെ സഹനവും കരുതലും നിങ്ങളുടെ സുരക്ഷയെക്കരുതി – ബസ് കണ്ടക്ടറുടെ കുറിപ്പ്

കുറിപ്പ് – ഷൈനി സുജിത്ത്, കെഎസ്ആർടിസി കണ്ടക്ടർ. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകുമ്പോൾ അവനെ കണ്ടിരുന്നു. കോവിഡ് കാലം നഷ്ടപ്പെടുത്തിയ …

Leave a Reply