ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ഹണിമൂൺ യാത്രയെക്കുറിച്ചു പലർക്കും പല വിധ സങ്കല്പങ്ങളാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു മാസങ്ങള്‍ ആണ് ഹണിമൂണ്‍ കാലയളവ് ആയി അറിയപ്പെടുന്നത്. ഈ കാലയളവില്‍ ദമ്പതികള്‍ പരസ്പരമുള്ള ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും എല്ലാം അറിയുന്ന സമയമാണ്. അതുകൊണ്ടു തന്നെ ഇത്തിരി കരുതലുകൾ എടുത്ത് മുന്നോട്ടു പോകേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ ഹണിമൂണ്‍ യാത്രയ്ക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പങ്കുണ്ട്. ഹണിമൂൺ യാത്ര ആസ്വാദ്യകരമാകാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

യാത്രയ്ക്കുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനു മുമ്പ് പരസ്പരം ഇഷ്‌ടങ്ങള്‍ തുറന്നുപറഞ്ഞ് സംസാരിക്കുക. ഹണിമൂണിന് കറങ്ങാനുള്ള സ്ഥലം പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് ദമ്പതിമാര്‍ അവര്‍ ഇരുവരുടെയും ആരോഗ്യവും ഇഷ്‌ടങ്ങളും പരിഗണിക്കുക. ചിലര്‍ക്ക്, തണുപ്പുള്ള സ്ഥലങ്ങള്‍ ആയിരിക്കും താല്പര്യം. എന്നാല്‍, തണുപ്പ് അലര്‍ജിയുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ രണ്ടുപേർക്കും ഒരുപോലെ സ്വീകാര്യമായ ഒരിടം വേണം തിരഞ്ഞെടുക്കാൻ.

പങ്കാളിക്കായി ചെറിയ ചെറിയ അത്‌ഭുതങ്ങള്‍ ഹണിമൂണിനിടയില്‍ കരുതിവെയ്ക്കാം. തമാശകളും കളിചിരികളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍. മനസ് ഫ്രീ ആകുമ്പോള്‍ തന്നെ പങ്കാളിയുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ നിങ്ങള്‍ പാകപ്പെടും. വെറുതെ മസിലു പിടിച്ചു നടന്നാൽ നിങ്ങളുടെ സമയവും ദിവസവും ഒക്കെ പാഴായെന്ന് കരുതിയാല്‍ മതി.

ജീവിതകാലം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകേണ്ട രണ്ടു വ്യക്തികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ് ഇത്. അതുകൊണ്ടു തന്നെ മറ്റെന്തിനേക്കാളും പ്രാധാന്യം മധുവിധു യാത്രക്ക് കൊടുക്കുക. ജോലി സംബന്ധമായ തിരക്കുകളും മറ്റും നിര്‍ബന്ധമായും ഒഴിവാക്കി വെയ്ക്കുക. ഫോണ്‍, നെറ്റ് എന്നിവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതല്‍ സമയവും പങ്കാളികള്‍ ഒരുമിച്ചായിരിക്കുക. പരസ്പരം താങ്ങായി മാറും എന്ന് മനസ്സിലാക്കിക്കൊടുക്കുക.

ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം ഹണിമൂണ്‍ യാത്രകള്‍. അതുകൊണ്ടു തന്നെ ഹണിമൂണ്‍ സമയങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ജീവിതകാലത്ത് എന്നും നിങ്ങള്‍ക്ക് രസകരമായ ആ യാത്രയുടെ ഓര്‍മ്മകള്‍ പകരും. ഹണിമൂണ്‍ യാത്രയ്ക്ക് പാക്ക് ചെയ്യുന്നതിനു മുമ്പ് അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളുടെയും പട്ടിക തയ്യാറാക്കുക. ആവശ്യത്തിനു വേണ്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ചെറിയ ബാഗ്, മരുന്നുകള്‍ തുടങ്ങി അവശ്യം വേണ്ട എല്ലാ വസ്തുക്കളും യാത്രാബാഗില്‍ ഉണ്ടായിരിക്കണം. അവശ്യ സാധനങ്ങൾ മാത്രം കൂടെ കൊണ്ടുപോകുക. ലഗേജിന്റെ അമിത ഭാരം ഒഴിവാക്കാൻ ശ്രമിക്കുക.

Source – malayalivartha

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply