ചൈനയിലെ രണ്ട് കള്ളന്മാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ പ്ലാന്‍ ചെയ്ത് കൊള്ള നടത്താനെത്തിയതായിരുന്നു ഈ രണ്ട് കള്ളന്മാര്. സ്ഥാപനത്തിലെ സിസിടിവിയില്‍ മുഖം തിരിച്ചറിയാതിരിക്കാനായി മുഖംമൂടി അണിഞ്ഞാണ് കള്ളന്മാര് എത്തിയത്.
കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ല് തകര്‍ത്ത് അകത്ത് കടക്കാനായിരുന്നു ആദ്യ പ്ലാന്‍. കയ്യില്‍ കരുതിയിരുന്ന കല്ല് വെച്ച് മുന്നില്‍ നിന്ന കള്ളന് ചില്ല് തകര്‍ക്കാനായി ആദ്യം എറിഞ്ഞു. തൊട്ട് പിന്നാലെ പിറകില്‍ നിന്ന കള്ളന് ചില്ല് തകര്‍ക്കാന്‍ എറിഞ്ഞത് ഉന്നം പിഴച്ച് കൊണ്ടത് കൂടെ വന്ന കള്ളന്റെ തലയില്‍.
ഏറ് കൊണ്ട കള്ളന് നിലംപതിച്ചതോടെ കവര്‍ച്ചാ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് കണ്ടത് 12 മില്യണ്‍ ആളുകളാണ്. ഇത്തരത്തിലുള്ള കള്ളന്മാരാണെങ്കില് തങ്ങള്‍ക്ക് ജോലി എളുപ്പമാകുമെന്നാണ് സംഭവം നടന്ന ചൈനയിലെ ഷാങ്ഹായ് പോലീസ് പറയുന്നത്.
Source – Ayyada.in
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog