സോളാര്‍ ഓട്ടോ റിക്ഷ ഹിറ്റായി : മുസ്തഫയെ തേടി ആളുകളെത്തുന്നു

മഞ്ചേരിക്കാരന്‍ കോടാലി മുസ്തഫ നിര്‍മ്മിച്ച സോളാര്‍ ഓട്ടോറിക്ഷ വന്‍ ഹിറ്റായി. ഓട്ടോറിക്ഷ കാണാനും പുതിയ ഓട്ടോ ബുക്ക് ചെയ്യാനുമായി കൂടുതല്‍ ആളുകള്‍ മഞ്ചേരിയിലേക്ക് എത്തി തുടങ്ങി. ആംബുലന്‍സ് ഡ്രൈവറായ കോടാലി മുസ്തഫ ഒരു വര്‍ഷം മുമ്പാണ് സോളാര്‍ വൈദ്യുതിയും ബാറ്ററിയും ഉപയോഗിച്ച് ഓടിക്കാവുന്ന ഓട്ടോറിക്ഷ ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് കൂട്ടുകാര്‍ക്കും നിര്‍മ്മിച്ചു നല്‍കി.

ഡ്രൈവറെ കൂടാതെ നാല് യാത്രകര്‍ക്കും കയറാം. നാല്പത് കിലോ ലഗേജും കയറ്റാം. ഒരു തവണ ബാറ്ററി ചാര്‍ജ് ആയാല്‍ എന്‍പത് കിലോമീറ്റര്‍ ഓടാം. ഓട്ടത്തിനിടയിലും ബാറ്ററി ചാര്‍ജ് ആകും. ഒരു ദിവസം 150 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. മഴക്കാലത്തും പ്രശ്‌നമൊന്നുമില്ല. സോളാര്‍ പാനല്‍ അടക്കം രണ്ടര ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ നിര്‍മ്മാണ ചിലവ്.ഹരിയാനയില്‍ നിന്ന് കൊണ്ടുവരുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. പുകയില്ലാത്തതിനാല്‍ പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം.

സഹോദരനും ആംബുലന്‍സ് ഡ്രൈവറുമായ ജലീലിനെ കാണാന്‍, കഴിഞ്ഞ ദിവസം മുസ്തഫ ചുരം കയറി മാനന്തവാടിയിലെത്തിയത് സോളാര്‍ ഓട്ടോറിക്ഷയുമായാണ്. കയറ്റം കയറുന്നതിനോ ഭാരം കൂടുതല്‍ കയറ്റുന്നതിനോ യാതൊരു പ്രശ്‌നവുമില്ലന്ന് മുസ്തഫ പറഞ്ഞു. ഓട്ടോ മാനന്തവാടികാര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. ഓട്ടോറിക്ഷക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ മുസ്തഫ ഗ്രീന്‍ റിക് സോളാര്‍ എന്ന കമ്പനി വഴിയാണ് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. ധാരാളം അന്വേഷണം വരുന്നുണ്ടന്നും മൊത്തമായി നിര്‍മ്മിച്ചു നല്‍കാന്‍ ബുദ്ധിമുട്ടാണന്നും ഇയാള്‍ പറയുന്നു.

Source – https://janayugomonline.com/solar-auto-rikshaw-automobiles-vehicle-musthafa/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply