പ്രണയം.. അത് സുന്ദരമായ ഒന്നാണ്..അവൾക്കും ഉണ്ടായിരുന്നു സ്വപ്നങ്ങൾ..രണ്ടാം ലോക യൂദ്ധത്തിൽ പങ്കെടുക്കാൻ പോയ തന്റെ ഭർത്താവിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരു സാധാരണ ഭാര്യ..കാത്തിരുപ്പ് വർഷങ്ങളോളമായി. അവസാനം വന്നത് ഒരു കുറിപ്പ് മാത്രം…. അവന്റെ മരണം അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് മാത്രം..സ്വന്തം ഭർത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഒരു T-54 ടാങ്കുമായി ഇറങ്ങിയ അവളുടെ പ്രതികാരത്തിന്റെ.. പ്രേമത്തിന്റെ.. കഥ.. ഇവളാണ് പെണ്ണ്..
Mariya Oktyabrskaya.. മരിയ..1905 ഓഗസ്റ് 16 റഷ്യയിൽ ജനനം ഒരു പാവപ്പെട്ട കുടുംബത്തിൽ.. പത്തു സഹോദരങ്ങൾക്കൊപ്പം.. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം.. ടെലിഫോൺ ഓപ്പറേറ്റർ ആയി ജോലി നോക്കുമ്പോഴാണ് അവൾ അവനെ കണ്ടു മുട്ടുന്നത്.. ഒരു സോവിയറ്റ് ആർമി ഓഫിസർ.. രണ്ടു പേരും പ്രണയത്തിൽ ആവാൻ അധികം സമയം വേണ്ടി വന്നില്ല.. 1925 ജനുവരി 12 അവരുടെ വിവാഹവും കഴിഞ്ഞു.. സതോഷത്തിന്റെ നാളുകൾ അധികം നീണ്ടു നിന്നില്ല.. അവനു തിരുച്ചു പോകേണ്ടി വന്നു.. അവൾ മിലിട്ടറി വൈഫ്സ് കോൺസിലിലെ അംഗം ആയി.. കൂടെ ആർമി നേഴ്സ് പരിശീലനവും കരസ്ഥമാക്കി..വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോയി.. ഒരിക്കൽ തിരുച്ചു പോയ അവൻ പിന്നെ മടങ്ങി വന്നില്ല.. നീണ്ട രണ്ടു വർഷത്തിന് ശേഷം അവൾക്കു ഒരു കത്ത് കിട്ടി.. ഇനി അവൻ മടങ്ങി വരില്ല.. യൂദ്ധത്തിൽ കൊല്ലപ്പെട്ടു.
അവൾ തോൽക്കാൻ തെയ്യാറല്ലായിരുന്നു.. തന്റെ ഭർത്താവിനെ കൊന്നവരോട് പകരം വീട്ടുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.. അതിലേക്കായി അവളുടെ ചുവടുവെപ്പ്.. അവൾ നേരിട്ട് സ്റ്റേറ്റ് ഡിഫെൻസിവ് കമ്മിറ്റിക്കു കത്തെഴുതി “എന്റെ ഭർത്താവ് മാതൃരാജ്യത്തിനു വേണ്ടി കൊല്ലപ്പെട്ടു.എനിക്ക് ഫാസിസ്റ്റു നായ്ക്കളോടു പ്രതികാരം ചെയ്യണം.. എന്റെ ഭർത്താവിന് വേണ്ടിയും.. അവരാൽ കൊല്ലപ്പെട്ട മറ്റു സഹോദരങ്ങൾക്ക് വേണ്ടിയും. അതിലേക്കായി എന്റെ സർവ്വതും വിറ്റു അൻപതിനായിരം റുബിൽ നാഷണൽ ബാങ്കിന് കൊടുത്ത് ഒരു ടാങ്കിനു ഓർഡർ നൽകിയിട്ടുണ്ട്.ആ ടാങ്കിന്റെ പേര് “ഫൈറ്റിംഗ് ഗേൾഫ്രണ്ട്” എന്നും എന്നെ യുദ്ധത്തിന്റെ മുന്നണിയിലേക്ക് അയക്കണം എന്നും താഴ്മായായി അപേക്ഷിക്കുന്നു.”
അവർക്കു ആ കത്തിനെ കുറിച്ച് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.. അന്ന് കാലത്തു യുദ്ധകോപ്പുകൾക്കായി ആളുകൾ സംഭാവന നൽകുന്നത് പതിവായിരുന്നു..അവളുടെ ആഗ്രഹം നിറവേറ്റപെട്ടു അഞ്ചു മാസത്തെ പരിശീലനത്തിന് ശേഷം അവൾ യുദ്ധത്തിന്റെ മുന്നണിയിലേക്ക് പ്രവേശിച്ചു..ടാങ്ക് ഓടിക്കുന്നതിലും ടാങ്ക് നന്നാകുന്നതിലും അവൾ പ്രാവിണ്യം നേടിയിരുന്നു.
അപ്പോൾ അവൾക്കു പ്രായം 38 അവൾ നിയമിക്കപെട്ടതു ഇരുപത്തി ആറാം ടാങ്ക് ബ്രിഗേഡിലേക്കാണ്.. രണ്ടാം സ്മോലെൻസ്ക് (Smolensk) യൂദ്ധം തുടങ്ങി..മരിയയുടെ സഹപ്രവർത്തകർ അവളെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്.. പക്ഷെ അത് മാറാൻ ആദ്യ യുദ്ധദിവസം മാറി..1941 ഒക്ടോബർ 21..അതായിരുന്നു ആ ദിവസം.
ഫൈറ്റിംഗ് ഗേൾഫ്രണ്ട് എന്ന തന്റെ ടാങ്കുമായി അവൾ യുദ്ധമുന്നണിയിലേക്കു എത്തി..അവൾ ഉന്നം വച്ചിരുന്നത് ശത്രുവിന്റെ ആയുധ ശേഖരത്തിൽ ആയിരുന്നു..അതിൽ അവൾ വിജയിക്കുകയും ചെയ്തു..പക്ഷെ അവളുടെ ധൈര്യം തിരിച്ചറിഞ്ഞത് പിന്നെയാണ്..ശത്രു പക്ഷത്തു നിന്നും വീണു പൊട്ടിയ ഒരു ഷെൽ അവളുടെ ടാങ്കിന് കേടുപാടുണ്ടാക്കി..ഓർഡറുകൾ വകവയ്ക്കാതെ അവൾ ടാങ്കിൽ നിന്നും പുറത്തിറങ്ങി..ചീറി പാഞ്ഞു വരുന്ന വെടിയുണ്ടകൾക്കും ഷെല്ലുകൾക്കും ഇടയിൽ നിന്നും ടാങ്കിന്റെ പ്രശനം അവൾ പരിഹരിച്ചു..ഒന്നും സംഭവിക്കാത്തത് പോലെ അവൾ ടാങ്കും കൊണ്ട് മുന്നേറി…ആ ഒരു സംഭവത്തോടെ അവൾ സെർജിന്റ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു.
ഒരു മാസത്തിനു ശേഷം സോവിയറ്റു യൂണിയൻ നടത്തിയ അടുത്ത മുന്നേറ്റത്തിലും അവൾ പങ്കെടുത്തു..ആ പോരാട്ടം രാത്രി ആയിരുന്നു..അനേകം ടാങ്കുകളോടെ അവർ നോവോയ സീലോയിലേക്ക് മുന്നേറി..ടാങ്കുകളുടെ കൂട്ടത്തിൽ അവൾ ആയിരുന്നു മുന്നിൽ..തന്റെ മുന്നിൽ വന്നതിനെ എല്ലാം ഒരു ദയയും കൂടാതെ അവൾ കൊന്നു തള്ളി..ഇതിനോടകം അവളുടെ ടാങ്ക് ശത്രു പക്ഷത്തിന്റെ നോട്ടപ്പുള്ളി ആയി കഴിഞ്ഞിരുന്നു..അവരുടെ ശക്തമായ ആക്രമണം ഒന്നും അവളെ ബാധിച്ചില്ല..അവൾ മുന്നേറികൊണ്ടു തന്നെ ഇരുന്നു.
രണ്ടു മാസങ്ങൾക്കു ശേഷം അടുത്ത ഒരു യൂദ്ധത്തിലേക്കു അവൾ ഇറങ്ങി..ഒരു താണ്ടവം ആയിരുന്നു അവൾ അവിടെ നടത്തിയത്..അനേകം ടാങ്കുകളും മറ്റും അവളാൽ തകർക്കപ്പെട്ടു..തന്റെ പ്രിയതമനെ കൊന്നവരോടുള പക മാത്രം ആയിരുന്നു മനസ്സിൽ..അവൾ നാസികളുടെ കണ്ണിലെ കരടായി മാറി..മറ്റുള്ളവരെ എല്ലാം വിറ്റു അവർ ഇവളെ ചുറ്റും നിന്ന് ആക്രമിക്കാൻ തുടങ്ങി..ഒരു ഷെൽ ആക്രമണത്തിൽ അവളുടെ ടാങ്കിനു കേടുപാട് സംഭവിച്ചു..പഴയ തന്ത്രം ഒന്നുടെ നോക്കാൻ അവൾ തീരുമാനിച്ചു..ടാങ്കിൽ നിന്നും അവൾ പുറത്തിറങ്ങി..സോവിയറ്റിന്റെ മറ്റു രണ്ടു ടാങ്കുകൾ അവൾക്കു പ്രതിരോധം തീർത്തു..ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകൾക്ക് മുന്നിൽ നിന്നും അവൾ തന്റെ ടാങ്കിന്റെ കേടുപാട് തീർത്തു..പക്ഷെ തിരികെ കയറുന്ന സമയം ശത്രു പക്ഷത്തു നിന്ന് വീണു പൊട്ടിയ ഒരു ഷെല്ലിന്റെ ചീള് അവളുടെ തലയ്ക്കു തന്നെ ആയിരുന്നു കൊണ്ടത്..അവിടെ തന്നെ അവൾ കുഴഞ്ഞു വീണു..
അവളെ അവർ ആശുപത്രിയിൽ എത്തിച്ചു..പക്ഷെ അവളുടെ ഓർമ്മ നശിച്ചിരുന്നു..രണ്ടു മാസം കോമയിൽ ആയിരുന്നു അവർ..1944 മാർച്ച് 15..ആ ധീര വനിത ഈ ലോകത്തോട് വിട പറഞ്ഞു. അവൾ രാജ്യത്തിന്റെ ഒരു ഹീറോ ആയി മാറി..അവളുടെ ധൈര്യവും മറ്റും കണ്ട് അനേകം വനിതകൾ രാജ്യത്തിനു വേണ്ടി മുന്നിട്ടു ഇറങ്ങി എന്നത് ചരിത്രം.
കടപ്പാട് – അജോ ജോർജ്