വിവരണം – Lone Wanderer.
‘കക്കയം,വയലട റൂട്ടിൽ നിങ്ങൾ പലരും കടന്നു പോയ വർഷങ്ങളുടെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചരിത്രം പറയുവാനുള്ള ഒരു നാട് ‘ എവിടെനിന്നും എഴുതിത്തുടങ്ങണം എന്ന ചോദ്യം ? ആദ്യമായി പിച്ചവെച്ച ജൻമനാട്ടിൽ നിന്നും തുടങ്ങണം എന്ന ചിന്തയിലേക്ക് എത്തിച്ചു ! ഇൻഡസ്ട്രിയൽ മേഖല വളരാൻ തുടങ്ങിയ 19 ആം നൂറ്റാണ്ട് ൽ ടയർ, ശുദ്ധികരിച്ച റബ്ബർ ഉത്പന്നങ്ങൾ, (1839 ലെ Charls Goodyear ന്റെ വാൾക്കനൈസ്ഡ് റബ്ബർ വന്നതോടെ) ഗ്ലൗസ്, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയും റബ്ബർ എന്ന നാണ്യ വിളയെ ഏറ്റവും മൂല്യമുള്ളതാക്കി. ആമസോൺ( ബ്രസീൽ) കാടുകളിൽ കാണപ്പെട്ട Hevia എന്ന മരം കൂടുതൽ ലാറ്റക്സ് (പാൽ ) നൽകുന്ന ഇനമാണെന്ന് മനസ്സിലാക്കുന്നത് ബ്രിട്ടീഷ് കാരനായ Henry Wichman ആണ്. അദ്ദേഹം Hevea എന്ന ഈ മരത്തിന്റെ വിത്തുകൾ ലണ്ടനിൽ ഉള്ള Kew Tropical Herbarium എന്ന ഗാർഡൻ ലിൽ മുളപ്പിച്ചു.
1910 ൽ Indian Office In London എന്തുകൊണ്ട് ഇത് ധാരാളം മഴക്കാടുകൾ ഉള്ള cyclone,Singapore,India എന്നീ കോളോണികളിലേക്ക് ഒരു നാണ്യ വിളയായി വളർത്തിക്കൂടാ ? എന്ന് ചിന്ദിച്ചു. Hevia Brasiliensis എന്ന ഇന്ന് നാം കാണുന്ന റബ്ബർ മരങ്ങളേ നമ്മുടെ നാട്ടിൽ എത്തിച്ചു . കുറഞ്ഞ ചിലവിൽ ഭൂമിയുടെ ലഭ്യത , തൊഴിലാളികളുടെ ലഭ്യത, യൂറോപ്യൻ ഔനേർഷിപ് എന്നിവയും റബര് എസ്റ്റേറ്റ് എന്ന് പദ്ധതിയിലേക്ക് ബ്രിട്ടീഷ് കാരെ നയിച്ചു. ഇന്ത്യയിലെ റബ്ബർ എസ്റ്റേറ് കൾ കേരളം, കർണാടക ,തമിഴ്നാട് എന്നീവ കേന്ദ്രീകരിച്ചായിരുന്നു, ഇൻഡസ്ട്രിയൽ മേഖലയിൽ സ്വകാര്യ എന്റെർപ്രോനെർഷിപ് ഈ മേഖലയിലേക്ക് കടന്നുവരാൻ ഊർജം നൽകിക്കാണും .
1930 മാർച്ച് 14 ഓടെയാണ് കൊച്ചിൻ മലബാർ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് ltd. സ്ഥാപിതമാവുന്നത്, വെസ്റ്റ് ബംഗാൾ ( കൊൽക്കത്ത ) ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ എടിവെന്ന റബ്ബർ ആൻഡ് ടീ എസ്റ്റേറ്റ് , കിനാലൂർ എസ്റ്റേറ്റ് ,കുറ്റിയാടി റബ്ബർ എസ്റ്റേറ്റ് എന്നിങ്ങനെ 18 ഓളം എസ്റ്റേറ്റ് കൾ കൂടിച്ചേർന്നതായിരുന്നു . ( 20.23 ഹെക്ടർസ് or 50 അക്രെസ് ആയിരുന്നു ഒരു എസ്റ്റേറ്റ് ആയി കണക്കാൻ ഉള്ള മിനിമം ഭൂമി ). കോട്ടയത്തെയും ,ഇടുക്കിയിലെയും വിവിധ തേയില ,റബര്, എസ്റ്റേറ് കളും ഫയർ എഞ്ചിനീയറിംഗ് ഡിവിഷൻ ,ബോംബേ , അക്വാ കൾച്ചർ ഫാം ,goa എന്നിവയും കൊച്ചിൻ മലബാർ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് ltd ന് കീഴിൽ വരുന്നതായിരുന്നു. പല എസ്റ്റേറ്റ് കൾ വേർവിട്ട് പോവുകയും കൂടിച്ചേരുകയും ചെയ്തിട്ടുണ്ട്.
കിനാലൂർ റബ്ബർ എസ്റ്റേറ്റ് : 3336 ഏക്കർ അടങ്ങുന്ന 3 ഡിവിഷനുങ്കൽ അടങ്ങിയതായിരുന്നു കിനാലൂർ റബ്ബർ എസ്റ്റേറ്റ് . ഡിവിഷൻ 1 – കിനാലൂർ , ഡിവിഷൻ 2 -തെച്ചി , ഡിവിഷൻ 3 – പുല്ലാഞ്ഞിമേട് ( താമേരശ്ശേരി ). ഓരോ ഡിവിഷനുകൾക്കും ഡിവിഷൻ മാനേജർ , സൂപ്രണ്ട് , അസ്സിന്റണ്ട് സൂപ്രണ്ട് , കണ്ണക്കുകൾ എഴുതാൻ ഹെഡ് റൈറ്റർ ,അസിസ്റ്റൻഡ് റൈറ്റർ , 400 ഓളം വരുന്ന സ്ഥിരം തൊഴിലാളികളെ നോക്കിനടത്താൻ ഓരോ ഡിവിഷനിലും 4 ഓളം സൂപ്പർവൈസർ മാർ ,എസ്റ്റേറ്റ് പാറാവിന് 10 ഓളം വാച്ചർ മാർ, 1 ഡോക്ടർ , നഴ്സ് എന്നിവ അടങ്ങിയതായിരുന്നു എസ്റ്റേറ്റ്. റൈറ്റർ മുതൽ മുകളിലേക്കുള്ളവർക്ക് എസ്റ്റേറ്റ് ബംഗ്ലാവ് അനുവദിച്ചിരുന്നു , തെച്ചിയിൽ ഉള്ള മാനേജർ ഉടെ ബംഗ്ളാവ് ആയിരുന്നു ഏറ്റവും ആഡംബരം ഏറിയത് . അന്ന് മാനേജരുടെ കാർ ആയിരുന്നു മറ്റു ട്രാക്ടറുകൾ ഒഴികെയുള്ള ഒരേ ഒരു വാഹനം . ബ്രിട്ടീഷ് കാരെ ഓർമിപ്പിക്കുന്ന ട്രൗസർ ഇന്സൈഡ് ചെയ്തുള്ളതായിരുന്നു റൈറ്ററുടെ താഴേക്കുള്ള തസ്തികക്കാരുടെ വേഷം, കാളിങ് ബൂത്തുകളെ തോന്നിപ്പിക്കുന്ന വാച്ച് റൂം , ചെക്ക് പോസ്റ്റുകൾ , കന്നുകാലികൾ എസ്റ്റേറ്റിൽ കയറാതിരിക്കാനുള്ള ഇരുമ്പ് കമ്പികൾ കൊണ്ടുള്ള പാലം എനിയ്വ 2009 ൽ എസ്റ്റേറ്റ് ന്റെ വില്പനയോടെ അപ്രത്യക്ഷമായി . ഇന്ന് എസ്റ്റേറ്റ് സ്വാകര്യ വ്യക്തികളുടെ കയ്യിലും , എസ്റ്റേറ്റിലെ വിവിധ ജീവനക്കാരുടെയുഉം കൈകളിലാണ് !
# ഹെലിപാഡ് , ആ കാലത്തു എസ്റ്റേറ്റിൽ മരുന്ന് തളിക്കാൻ വരുന്ന ഹെലികോപ്റ്റർ കാണാൻ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വരുമായിരുന്നു. തെച്ചി – മങ്കയം ഓൾഡ് എസ്റ്റേറ്റ് റോഡിലാണ് കിനാലൂർ എസ്റ്റേറ്റ് ലെ ഹെലിപാഡ് , ഫെബ്രുവരീ ,മാർച്ച് മാസം ആകുമ്പോൾ റബ്ബർ മരങ്ങളിൽ വരുന്ന പൗഡറി മിൽഡിയു എന്ന ഇലകൊഴിച്ചിൽ രോഗത്തെ തടയാൻ സൾഫർ ഡസ്ട് ( ഗന്ധകം ) എന്ന മരുന്ന് തെളിക്കനാണ് ഹെലികോപ്റ്റർ വന്നിരുന്നത് . # ക്ലബ്ബ്: ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയിരുന്നു അന്ന് എങ്കിലും ഫുഡ് ബോൾ കളി തന്നെയായിരുന്നു ക്ലബിന്റെ പ്രവർത്തന മേഖല , വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ന് അതൊക്കെ ഏറ്റെടുത്തു നടത്തുന്നു .
തെച്ചിയിൽ ഇന്ന് എന്ത് ? # എംഎം പറമ്പു – തെച്ചി റോഡരികിലായി കേരളത്തിലെ തന്നെ ആദ്യത്തെ റബര് വുഡ് ഫാക്ടറി കാണാം . ( ഉള്ളിലേക്ക് പ്രവേശനം ഇല്ല ) റബ്ബർ മരങ്ങൾ chemical ട്രീറ്റ്മെന്റ് ചെയ്തത് ഉറപ്പുള്ളതാക്കി പ്ലൈ വുഡ് നിർമാണത്തിന് സജ്ജമാക്കുന്ന ഫാക്ടറി ആയിരുന്നു ഇത് ! # തെച്ചി പാലം ( അറോക്കിൻ തോട് ) ഈ പാലത്തിന് മുന്നോട്ടുള്ള സ്ഥലമാണ് തെച്ചി എന്ന് സാദാരണ പറയാറുള്ളത് .ബ്രിട്ടിഷ് കാരുടെ കാലത്തുള്ള ആ പാലമാണ് ഇപ്പോഴും നാം അവിടെ ഉപയോഗിക്കുന്നത് ! വർഷത്തിൽ എല്ലാ സമയവും കാലം തെറ്റി പെയ്യുന്ന മഴ ( ചിറാപുഞ്ചി ) എന്ന ഇരട്ട പേര് ഈ നാടിനു നൽകിയിട്ടുണ്ട് തീർത്തും പച്ചപ്പ് നിറഞ്ഞതാണ് എന്റെ നാട്
# ഒടിയൻ വളവ് – പാലം കഴിഞ്ഞുള്ള ഈ ഹെയർപിൻ വളവിനു ഇങ്ങനെ പേര് വരാൻ കാരണം ഇവിടെ നടന്ന വാഹന അപകടങ്ങൾ ആണ് !
മറ്റെന്തോ സൂപ്പർ നാച്ചുറൽ പവർ ആ വളവിൽ ഉണ്ടെന്നു പലരും പറയുന്നതും , രാത്രി കാലങ്ങളിൽ തനിച്ഗ് പോവാൻ പേടിയുള്ളവരെയും കണ്ടിട്ടുണ്ട് .
വളവിലെ ബാങ്കിങ് ഓഫ് റോഡ് കൃത്യമല്ലാത്തതാണ് അപകടങ്ങൾക്കു കാരണം എന്നതാണ് സത്യാവസ്ഥ , ഇവിടെ മരിച്ചവർ അനവധിയാണ് , അതിൽ കൂടുതലും മുൻ പരിജയം ഇല്ലാത്ത സഞ്ചാരികൾ ആണ് !
# തെച്ചി അയ്യപ്പ ക്ഷേത്രം , അബലത്തിനു പരിസരത്തുള്ള തെച്ചി ചെടികൾ ആയിരിക്കാം ഈ ഗ്രാമത്തിനു ഇങ്ങനെ ഒരു പേര് നൽകിയത് , ഈ ചെടി എസ്റ്റേറ്റിൽ ദാരാളം കളയായി കാണപ്പെടുന്നു , അമ്പലത്തിലെ പ്രസാദത്തിൽ ഈ പുഷ്പം ഉണ്ടാവാറുണ്ട്. അന്നും ഇന്നും തെച്ചിയിൽ അകെ ഒന്നോ രണ്ടോ പെട്ടിക്കടകൾ മാത്രമാണ് ! എസ്റ്റേറ്റിലെ സ്ഥലങ്ങള് പ്ലാനറ്റേഷന് ആയി നിർത്തണം എന്ന നിയമം കാരണമായേക്കാം . # തെച്ചി ജുമാ മസ്ജിദ് , പള്ളിയും , മദ്രസയും എസ്റ്റേറ്റ് കാലത്തേ ഉള്ളതായിരുന്നു , ഇപ്പോൾ പുതുക്കി നിർമ്മിക്കപ്പെട്ടിരിക്കുന്നു .
# സിനിമ ഷൂട്ടിംഗ് നടക്കുന്ന ബംഗ്ലാവ് , എസ്റ്റേറ്റ് ലെ മാനേജരുടെ യൂറോപ്പ്യൻ മോഡൽ ബംഗ്ലാവ് ഒരുപാടു മലയാള സിനിമകളിൽ ലൊക്കേഷൻ ആയിട്ടുണ്ട് ,
ഒരു അഭിഭാഷകന്റെ കേസ് ഡയറി ( മമ്മൂട്ടി ) കടൽ കടന്നൊരു മാത്തുക്കുട്ടി ( മമ്മൂട്ടി ) ഇന്ത്യൻ റുപീ ( പൃഥ്വി രാജ് ) എന്നിങ്ങനെയാണ്. കണ്ടാൽ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള കൊടികൾ ഇവിടെ കാണാമെങ്കിലും അകെ ജനസംഗ്യ 300 ൽ കുറവാണു ! # കോർടെയ്സ് റൂമുകൾ , ബംഗാവ് കാൾ ഒക്കെ ഇപ്പോഴും സ്വകര്യവ്യക്തികൾ മൈന്റൈൻ ചെയ്തു കൊണ്ട് നടക്കുന്നത് പുതു തലമുറക്ക് നാടിൻറെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്നു !
# കാൽപ്പന്ത് കളിയോടുള്ള ഈ നാട്ടുകാരുടെ പ്രണയം – ഇതിന്റെ പിന്നിലും ഒരു വലിയ ചരിത്രമുണ്ട് , ലക്ഷദ്ദേപിലേക്ക് കുറ്റവാളികളെ നാടുകടത്തിയ പോലെ , മലപ്പുറത്തു നിന്നും തൊഴിലാളികയി കൊണ്ടുവന്നവർ ആണ് ഭൂരിഭാഗം ആളുകളും , പണ്ടുള്ള തൊഴിലാളികൾ പലരും പരസ്പരം കുടുമ്ബ ബന്ധം ഉള്ളവരാണ് , കാൽപ്പന്തു കളിയോടുള്ള മലപ്പുറത്ത് കാരുടെ പ്രണയം അതേപോലെ വാങ്ങി വെച്ചവരാണ് ഈ നാട്ടുകാർ ! ഇതുവഴി പോവുമ്പോൾ പ്ലാസ്റ്റിക് മാലിന്യനങ്ങൾ വലിച്ചെറിയുന്നവർക്ക ആർക്കും അറിയില്ല, ഈ എസ്റ്റേറ്റിൽ കയറാൻ പോലും അനുമതിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്നത് !