വിവരണം – ദീനദയാൽ വി.പി. (യാത്രികൻ ഗ്രൂപ്പ്).
വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം. പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..
1 #മുത്തങ്ങ_വന്യജീവി_സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം – Entry time-7 am-9am(40 jeeps), 3 pm-5pm(20 jeeps). ഇവിടെ ജീപ്പ് സഫാരിയാണുള്ളത്. രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം. ഒരു ജീപ്പിൽ പരമാവധി 7 പേർ എന്ന രീതിയിലാണ് പോകുന്നത്.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ. മുൻകൂട്ടി ബുക്കിംഗ് ഇല്ല. അതിനാൽ ആദ്യം വരുന്നവർക്കേ ടിക്കറ്റ് ലഭിക്കാറുള്ളു.ഒരു മണിക്കൂറാണ് സഫാരി സമയം.
2 #എടക്കൽ_ഗുഹ : Entry time-9 am-3.30 pm. എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും. ഒന്നര കിലോമീറ്റർ ദൂരം കയറ്റം കയറി വേണം നടക്കാൻ എന്ന് ഓർക്കുക.
3 #സൂചിപ്പാറ_വെള്ളച്ചാട്ടം : Entry time-9 am-4pm . വേനൽക്കാലങ്ങളിൽ വരൾച്ചമൂലം ഇവിടെ അടച്ചിടാറുണ്ട്. അതിനാൽ ആദ്യമേ അന്വേഷിച്ചിട്ടു വേണം പോകാൻ.കനത്ത മഴയും ഇടിമിന്നലും ഉണ്ടായാലും സാധാരണ അടക്കാറുണ്ട്.
4 #ചെമ്പ്ര_മല Entry-7am-2pm(trekking),മലകയറ്റമാണ് പ്രധാന ആകർഷണം ,പ്രായമുള്ളവർക്കും കുട്ടികൾക്കും മല കയറാൻ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. ചില സമയങ്ങളിൽ ഇവിടെ പ്രവേശനം നിരോധിയ്ക്കാറുള്ളതിനാൽ പോകുന്നതിനു മുന്നേ ഒന്ന് അന്വേഷിക്കുക.
5 #പൂക്കോട്_തടാകം. Entry time-9 am-5.30 pm, 9 am-5pm(boating). പ്രധാന ആകർഷണം ബോട്ടിംഗ് ആണ്. ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയിൽ പ്രകൃതി നിർമിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്.
6 #ബാണാസുര_സാഗർ : Entry time-9 am-5 pm , മണ്ണ് കൊണ്ട് നിർമിച്ച ഈ ഡാമിൽ സ്പീഡ് ബോട്ട് സൗകര്യമുണ്ട്. പക്ഷെ അഞ്ചു മണിക്ക് മുൻപ് ടിക്കറ്റ് വാങ്ങണം.
7 #ബാണാസുരാ_ഹിൽ_ട്രെക്കിങ് : ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്. വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 Km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്. സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം.
3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്, 1)-3 മണിക്കൂർ ട്രക്കിങ്ങ് : 750 രൂപയാണ് ചാർജ്ജ്. ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും. 2)-5 മണിക്കൂർ ട്രക്കിങ്ങ് 1200 രൂപ.ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും. 3) – ഫുൾ ഡേ ട്രക്കിങ്ങ് .1500 രൂപ.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും. മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും. ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.
8 #കുറുവ_ദ്വീപ് Entry time-9am-3pm, കുറുവ ദ്വീപ് കൽപ്പറ്റയിൽ നിന്നും കിലോമിറ്റർ അകലെയാണ്. ചങ്ങാടത്തിലാണ് നദി കടക്കുന്നത് അതിനു ശേഷം ഒരു കിലോമീറ്ററോളം നടന്നു വേണം പ്രധാന സ്ഥലത്തു എത്താൻ അതിനു ശേഷം വെള്ളത്തിലിറങ്ങി കുളിക്കുവാനും റിവർ ക്രോസ് ചെയ്യാനും സാധിക്കും.ജൂൺ മുതൽ നവംബര്‍ വരെ ഇവിടെ അവധിയാണ്.
9 #തിരുനെല്ലി_ക്ഷേത്രം, 5.30 AM-12.30 PM and 5.30 pm, ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രം കൽപ്പറ്റയിൽ നിന്നും ൬൫ കിലോമീറ്റര്‍ അകലെയാണ്.കാടിന്റെ നടുക്കാണ് ക്ഷേത്രം.
10 #900_കണ്ടി: പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു. ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക് തിരിയുക കുറച്ച് ദൂരം വന്നാൽ കള്ളടി മകാം കാണും…അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും…പാലം കയിഞ്ഞ ഉടനെ വലത്തോട്ട് ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്….
11 #വില്ലേജ്_ലൈഫ്_എക്സ്പീരിയൻസ് : ടൂർഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം, ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം,മൺപാത്ര നിർമാണം ,ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം,മുളയുൽപ്പന്ന നിർമാണം ,പക്ഷിനിരീക്ഷണം,ഗ്രാമയാത്ര,ഗ്രാമീണ ഭക്ഷണം,നെല്പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ്. വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .
ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം, സൺറൈസ് വാലി, നീലിമല പോയിന്റ്, മൈലാടി പാറ, കാന്തന്‍പാറ, അരണമല, കുറുമ്പാലക്കോട്ട, സീതമ്മക്കുണ്ട് അങ്ങനെ എണ്ണിയാൽ തീരാത്ത അത്ര.