സർവകാല റെക്കോർഡുമായി കെഎസ്ആർടിസി ബത്തേരി ഡിപ്പോ

സർവകാല റെക്കോർഡുമായി  നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി…

സുഹൃത്തുക്കളെ അങ്ങനെ നമ്മുടെ ഡിപ്പോ ആ ലക്ഷ്യവും കൈവരിച്ചിരിക്കുന്നു.. പരാധീനതകൾക്കു നടുവിലും സർക്കാരിന്റെയും മാനേജ്മെന്റിന്റെയും മേലധികാരികളുടെയും ജീവനക്കാരുടെയും ഒത്തൊരുമ അല്ലെങ്കിൽ ഒറ്റവാക്കിൽ പറഞ്ഞാൽ ടീം വർക്കിലൂടെ നമ്മൾ നമ്മുടെ ദിവസ വരുമാനം 14,30,655 രൂപ കളക്ഷൻ ഇന്നലെ ബത്തേരി ഡിപ്പോയ്ക്കു ലഭിച്ചു . അതായതു 104.42% ആണ് ഇന്നലത്തെ നമ്മുടെ ടാർഗറ്റ് അചീവമെന്റ്.

ഇതിനു കയ്യടി കൊടുക്കേണ്ടത് മറ്റാർക്കുമല്ല നമ്മുടെ ഡിപ്പോ യൂണിറ്റ് അധികാരിയായ ഡി ടി ഓ ശ്രീ യൂസഫ് സാറിനോടും , സ്റ്റേഷൻ മാസ്റ്റർ രാജേട്ടൻ,ജനറൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ ഹമീദ് അലി, ഡിപ്പോ എഞ്ചിനീയർ പ്രശാന്ത് സർ, നമ്മുടെ എല്ലാം എല്ലാമായ ജീവനക്കാർ എന്നിവരോട് തന്നെ ആണ്.

ഇതിനു വേണ്ട എല്ലാ സഹായവും ചെയ്തു തന്ന നമ്മുടെ സി എം ഡി ശ്രീ രാജമാണിക്യം ഐ എ എസ് സർ, ഡയറക്ടർ ബോർഡ് അംഗം ശിവരാമൻ സർ ഇ ഡി ഓ അനിൽകുമാർ ജി സർ, സോണൽ ഓഫീസർ മനോജ് കുമാർ സർ, ജയരാജൻ തൊടുവയിൽ സർ എന്നിവരോടും നന്ദി അറിയിക്കട്ടെ..

അതുപോലെ തന്നെ നമ്മുടെ ഡയറക്ടർ ബോർഡ് അംഗം ശ്രീ ശിവരാമൻ സർ, ഡിപ്പോയുടെ ഈ ആവേശോജ്വലമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നതിന് എല്ലാവിധ സഹായവും നൽകി.

കൂടാതെ നമ്മൾ ഓര്മിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ കൂടി ഉണ്ട് .. സുൽത്താൻ ബത്തേരി എ ടി ഓ ആയിരിക്കെ എ ഐ എസ് 52 ട്രെയിനിങ്ങിനു പോയ നമ്മുടെ ജയകുമാർ സർ. വെറും ഒൻപതു ലക്ഷം രൂപ ദിവസവരുമാനം ഉണ്ടായിരുന്ന ഡിപ്പോയെ പതിനൊന്നു മുതൽ പതിമൂന്നര ആവറേജ് കളക്ഷൻ ഉള്ള ഡിപ്പോ എന്ന രീതിയിൽ എത്തിച്ച അദ്ദേഹത്തെയും ഈ വേളയിൽ നമുക്ക് മറക്കാൻ ആവില്ല..

യൂസഫ് സർ നെയും ജയകുമാർ സിറിനെയും പോലുള്ള ഒരു ടീം ലീഡിനെ നേരത്തെ തന്നെ നമ്മുടെ ഡിപ്പോയ്ക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

ഈ വിജയത്തിൽ നമ്മൾ സന്തോഷിക്കുന്നതിനു പകരം പ്രതിജ്ഞ എടുക്കുകയാണ് ചെയ്യേണ്ടത് ..

നമ്മുടെ ലക്‌ഷ്യം ::
1) സ്പെഷ്യൽ സർവീസുകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ ആവറേജ് പെർ ഡേ കളക്ഷൻ പതിനാലു ലക്ഷം ആകണം
2)സ്പെഷ്യൽ സര്വീസുകളോടെ നമുക്ക് പതിനഞ്ചു ലക്ഷം എത്തിക്കണം
3)കൂടുതൽ ലാഭകരമായ /ലാഭകരമാണെന്നു തോന്നുന്ന ഇന്റർ-ഇൻട്രാ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കണം
4)ലാഭകരമായ/ലാഭകരം ആണെന്ന് തോന്നുന്ന ഓർഡിനറി/ചെയിൻ സർവീസുകൾ കൂടുതലായി തുടങ്ങണം
5)ജീവനക്കാർ ഒത്തൊരുമയോടെ പ്രവർത്തിച്ചു സർവീസ് ക്യാന്സല്ലഷൻ പരമാവധി കുറക്കണം

മാനേജ്മെന്റിനോട് പറയാൻ ഉള്ളത് ::

1) RT100 , RT191 , RT842 ഓർഡിനറി മലബാർ/വേണാട് ബസുകൾ സ്ക്രാപ്പ് ആയി .. ഡിപ്പോയിൽ ഓപ്പർഡിനറി ബസുകളുടെ ക്ഷാമം അതി രൂക്ഷമായി .. ഗ്രാമപ്രദേശത്തെ നടത്തുന്ന ഓർഡിനറി ഷെഡ്യൂളുകൾ മുടങ്ങാൻ തുടങ്ങി .ഇപ്പോൾ തന്നെ സുൽത്താൻ ബത്തേരി – പൂതാടി , സുൽത്താൻ ബത്തേരി- കോഴിക്കോട്, സുൽത്താൻ ഷെഡ്യൂളുകൾ മുടങ്ങി എന്നും കേട്ട് ..നമ്മൾ അന്ന് സി എം ഡി സർ , ഇ ഡി ടി സർ, ഇ ഡി ഓ സർ, ഇ ഡി എം ഡബ്ല്യൂ സർ എന്നിവരോട് സംസാരിച്ചപ്പോൾ ഏകദേശം 13 ഓർഡിനറി ബസുകൾ ഉടൻ അനുവദിച്ചു തരാം എന്ന് പറഞ്ഞിരുന്നു ..

2)RRA63 ടാറ്റ വീണ്ടും കംപ്ലൈന്റ്റ് ആയി കിടക്കുന്നു..എൻജിൻ പണി ആണ് , അത് സ്ക്രാപ്പ് ആകാൻ ഇനി അധികം താമസം ഇല്ല ..

“”സുഖയാത്ര.. സുരക്ഷിതയാത്ര …കെ എസ് ആർ ടി സി എന്നും ജനങ്ങൾക്കൊപ്പം””
“”ജനങ്ങൾ എന്നും കെ എസ് ആർ ടി സി യോടൊപ്പം”

കടപ്പാട് – ടീം കെഎസ്ആർടിസി SBY

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply