നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ബസ്സിലെ യാത്ര; ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെയുആര്‍ടിസിയുടെ വോള്‍വോ ലോഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മലബാര്‍ മേഖലയിലേക്കുള്ള ബസ്സുകളാണ് കൂടുതലും. അതിനൊരു കാരണമുണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള വിമാന സര്‍വ്വീസുകളെക്കാള്‍ ചാര്‍ജ്ജ് കുറച്ച് നെടുമ്പാശ്ശേരിയിലേക്ക് വിമാനങ്ങള്‍ ലഭിക്കാറുണ്ട് എന്നതാണ്. ഇതുമൂലം മലബാര്‍ മേഖലയിലുള്ള നല്ലൊരു ശതമാനം ആളുകളും നെടുമ്പാശ്ശേരിയിലുള്ള കൊച്ചി എയര്‍പോര്ട്ടിനെയാണ് ആശ്രയിക്കുന്നത്.

ഇങ്ങനെ വന്നിറങ്ങുന്ന പ്രവാസികള്‍ക്ക് വളരെ ആശ്വാസകരമാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഈ ബസ് സര്‍വ്വീസുകള്‍. എല്ലാ സര്‍വ്വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വ്വെഷനും ലഭ്യമാണ്. ഇത്തരത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത അബ്ദുള്‍ സലിം എന്ന ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ് ആണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ് ഇങ്ങനെ…

“ഖത്തറിൽ നിന്ന് ചെറിയ ലീവിന് നാട്ടിപോകണം. ഓൺലൈൻ വിമാന ടിക്കറ്റ് നോക്കിയപ്പോൾ ഖത്തർ – കോഴിക്കോട്‌, ഖത്തർ – നെടുമ്പാശേരി റൌണ്ട് ട്രിപ്പ് 8000 രൂപ മുതൽ 10000 വരെ കുറവുണ്ട് നെടുമ്പാശേരിക്ക്. ശരാശരി വരുമാനം മാത്രം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് കൊച്ചിയാണ് നല്ലത്. ബാക്കി തുക കുടുംബത്തിന്റെ ചെലവിനെടുക്കാം. അടുത്ത ടിക്കറ്റ് നെടുമ്പാശേരി നിന്ന് കോഴിക്കോടെത്തണം. അതിന് സാധാരണ തീവണ്ടിയാണ് ആശ്രയം. പക്ഷ രാവിലെ 9.15ന് എത്തുന്ന ഞാൻ 3 മണിക്കൂർ കാത്തിരുന്നാലെ ട്രെയിനുള്ളൂ.

അപ്പോഴാണ് മുമ്പ് പലരും പറഞ്ഞു കേട്ട നെടുമ്പാശേരി എയർപോർട്ടിൽ നിന്നെടുക്കുന്ന KURTC LOW FLOOR A/c Bus പരീക്ഷിക്കാമെന്നു കരുതിയത്. online ആയി 351 രൂപക്ക് 10.30 നുള്ള ബസ്സിന്റെ ടിക്കറ്റെടുത്തു സീറ്റ് ഓക്കെയാക്കി. 10.15 ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ച് വണ്ടിയുടെ അടുത്തെത്തി. വലിയ ജനകൂട്ടം തന്നെ ബസ്സിൽ കയറാൻ നിൽക്കുന്നു. എല്ലാവരും കുട്ടികൾക്കും വീട്ടുകാർക്കുമുള്ള അത്യാവശ്യ സാധനങ്ങളുടെ പെട്ടിയുമായാണ് വരുന്നത്. ഒരു വിധം ബാഗേജ് ഒതുക്കി യാത്ര തുടർന്നു. നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുമ്പോഴുള്ള 950 രൂപയുണ്ട് കൈയ്യിൽ.

കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ബാഗേജ് ചാർജ്ജ് 300 (150 x 2) രൂപ അടക്കണമെന്നും പറഞ്ഞു അതു നൽകി. യാത്രതുടരവെ ഇടക്ക് നേരത്തെ പല സ്ഥലങ്ങളിൽ നിന്ന് ഓൺ ലൈൻ ടിക്കറ്റെടുത്തവർ കയറി. പലർക്കും അതുവരെ ലഭിച്ച സീറ്റ് നഷ്ടപ്പെട്ടു. ജീവിതത്തിലെ പല പ്രയാസങ്ങളോടും പൊരുത്തപ്പെടുന്ന പ്രവാസികൾ നിലത്തും ബാഗേജ്ജിന് മുകളിലായിരുന്ന് യാത്ര തുടർന്നു 6 മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തി. വളരെ നല്ല സർവ്വീസായിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചു പോകുന്ന സമയത്തും KURTC LOW FLOOR A/c തന്നെ തെരഞ്ഞെടുത്തു.

ചില പരിമിതമായ സേവനങ്ങൾ കൂടി മെച്ചപ്പെടുത്തിയാൽ യാത്രക്കാരന് വളരെ നല്ല സൌകര്യമായിരിക്കും എയർപ്പേർട്ട് സർവ്വീസ്. 1. ബാഗേജ് ചാർജ്ജ് ഓൺലൈൻ പെയിമെൻറ് സിസ്റ്റം ഉൾപ്പെടുത്തണം. 2. യാത്രയിൽ ബാഗേജ് ഡാമേജ് ആകാതെ സൂക്ഷിക്കുന്നതിനുള്ള സൌകര്യം. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഈ നിർദ്ദേശങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.”

ലഗേജുകളുടെ പണം ഓൺലൈനിൽ സ്വീകരിക്കാൻ നടപടികൾ പ്രതീക്ഷിക്കുന്നു. സാധാരണക്കാരായ ഇത്തരം പ്രവാസി സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അധികൃതര്‍ വേണ്ടത് ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply