സ്ഥലമില്ല…വൃത്തിയില്ല…വീര്‍പ്പ്മുട്ടി തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്

കടന്ന് പോകുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും അനുസൃതമായി സ്ഥലം ഇല്ലാതെ വീര്‍പ്പ്മുട്ടുകയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. ദിവസവും ആയിരത്തിനടുത്ത് ബസുകളാണ് ഇതിലൂടെ കടന്ന് പോകുന്നത്.പ്രധാനമായും മൂന്ന് കവാടങ്ങളാണ് ബസ് സ്റ്റാന്റിലേക്കുള്ളത്.സ്റ്റാന്‍ഡിന്റെ തെക്ക്‌വശത്ത് നിന്നും പടഞ്ഞാറ് വശത്ത് നിന്നും വടക്ക് കുളശ്ശേരി ക്ഷേത്രത്തിന് സമീപത്തുകൂടെയുമാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാവുന്നത്.

ബസുകള്‍ പലപ്പോഴും ട്രാക്കില്‍ ഇടാന്‍ കഴിയാറില്ല.ഇങ്ങനെ വരുമ്പോള്‍ സ്റ്റാന്‍ഡിന്റെ മധ്യഭാഗത്തായി ആളെയിറക്കുന്നതും നിത്യക്കാഴ്ച്ചയാണ്.ഈ സമയം ബസുകള്‍ ട്രാക്കില്‍ നിന്ന് എടുക്കുന്നതും പുതിയ ബസുകള്‍ വരുമ്പോഴും യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നു. സ്റ്റാന്‍ഡിന്റെ വടക്ക് ഭാഗത്ത് നിന്നുള്ള വഴിയിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാണ്. പൊട്ടി പൊളിഞ്ഞ് ആകെ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്. മഴ കൂടിയായാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്.

മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളില്‍ നിന്നായി നിത്യേന പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതിലൂടെ കടന്ന് പോകുന്നത്. വൃത്തിയുള്ള ശൗചാലയം ഇല്ലാത്തത് പ്രധാന പോരായ്മയാണ്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെങ്കിലും വൃത്തിഹീനമായ സാഹചര്യവും അസഹ്യമായ ദുര്‍ഗന്ധവും കാരണം ഉപയോഗിക്കാന്‍ പ്രയാസം. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകളടക്കമുള്ളവര്‍ ഇതിനാല്‍ ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്.

സുരക്ഷിതവും സൗകര്യവുള്ളതുമായ ഒരു കാത്തിരുപ്പ് കേന്ദ്രവും ഇവിടെയില്ല. ഇതു യാത്രക്കാരെ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നവരെ ബാധിക്കുന്നു. യാത്രക്കാര്‍ക്കായി ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ടെങ്കിലും അത് വൃത്തിഹീനമായ കംഫര്‍ട്ട് സ്റ്റ്ഷന് സമീപമാണ്. കൂടാതെ രാത്രിയായാല്‍ തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാരുടെ ശല്യവും കൂടുതലായി ഉണ്ട്. പ്രധാനമായും പോക്കറ്റടിക്കാര്‍ ലക്ഷ്യമിടുന്നത് പൊള്ളാച്ചി ഭാഗത്തേക്കുള്ള ബസ്സിലാണ്. കാരണം സന്ധ്യയായാല്‍ പൊള്ളാച്ചി ഭാഗത്തേക്കുള്ള ബസുകളില്‍ കയരിപ്പറ്റുവാന്‍ ആളുകളുടെ തിരക്കായിരിക്കും. ഇത് മുതലാക്കിയാണ് കള്ളന്മാരുടെ കളികളും.

നിരവധി വാര്‍ത്തകള്‍ തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ പോരായ്മകളെക്കുറിച്ച് വരുന്നുണ്ടെങ്കിലും ആരും അതൊന്നും കാണുന്ന മട്ടില്ല. അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയോടെയാണ് ഇത് വീണ്ടും വീണ്ടും പോസ്റ്റ്‌ ചെയ്യുന്നത്. അധികൃതരുടെ കനിവിനായി ഒരുകൂട്ടം യാത്രക്കാര്‍…

കടപ്പാട് – ജന്മഭൂമി

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply