വിവരണം – Sajeev Alex Chacko.
വണ്ടി ഭ്രമം എങ്ങനെ തുടങ്ങി എന്ന് ചോദിച്ചാൽ വല്യപ്പന്റെ കാള വണ്ടിയിൽ നിന്ന് തുടങ്ങി എന്ന് പറയേണ്ടി വരും. 1978ൽ ടാക്സി ഓടാൻ HM അംബാസിഡർ എടുത്ത് തുടങ്ങിയതാണ് ആധുനിക വണ്ടി പ്രസ്ഥാനം ആയുള്ള ബന്ധം. 1983ൽ TATA യുടെ 1210 സ്റ്റേജ് ക്യാരിയേജ് വാങ്ങി വല്യ വണ്ടികളിൽ തുടക്കം. ഓർമ ഉറയ്ക്കുന്നതിന് മുൻപ് മുതൽ കേൾക്കാൻ തുടങ്ങിയതാണ് വണ്ടിയുടെ ഇരമ്പം ഉള്ള പ്രഭാതങ്ങൾ, പാരമ്പര്യമാണ് ഈ ഭ്രാന്ത് എന്ന് അടിവര ഇട്ട് പറയാം. ഇന്ന് വണ്ടികൾ ശരീരത്തിലെ ഒരു അവയവം പോലെയാണ്.
ഇനി കാര്യത്തിലേക്ക് വരാം XUV 300എന്റെ കാഴ്ചപ്പാടിൽ – ഇപ്പോൾ 9 മാസമായി ഉപയോഗിക്കുന്ന വണ്ടി ഡീസൽ W8 വേരിയന്റ് ആണ്. പ്രതിശ്രുധ വധുവിന് കല്യാണത്തിന് വണ്ടി വേണം എന്ന ശാഠ്യമാണ് എന്നെ കുഴക്കിയത്. ഥാർ ആയിരുന്നു അവളുടെ മനസിൽ. അതിന്റെ ഉപയോഗം പറഞ്ഞു മനസിലാക്കി ഒരു കോംപാക്ട് SUV എന്ന ആശയം അവളിൽ പടർത്താൻ തന്നെ ഞാൻ പാടുപെട്ടു. എനിക്ക് ford Ecosport, Suzuki Brezza, Tata Nexon ആയിരുന്നു മനസിൽ. കാരണം കഴിവ് തെളിയിച്ചത് ആണ് മാർക്കറ്റിൽ.
ആ സമയത്ത് ആണ് XUV 300, Hyundai Venue എന്നിവർ കൂടി കളത്തിൽ വരുന്നത്. ഞാൻ മുംബൈയിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ Test ഡ്രൈവ് ചെയ്യുമ്പോൾ തന്നെ XUV എന്നെ വല്ലാതെ ആകർഷിച്ചു എല്ലാം കൊണ്ടും. അവളോട് പറഞ്ഞു ലിസ്റ്റിൽ ഉള്ള എല്ലാ വണ്ടിയും Test ഡ്രൈവ് ചെയ്തു നിനക്ക് ഇഷ്ടമുള്ളത് നോക്കാം എന്ന്. അപ്പോഴും എനിക്ക് മനസിൽ Ecosport തന്നെ ആയിരുന്നു. ഒരു ദിവസം എന്നെ അവൾ വിളിച്ചിട്ട് പറഞ്ഞു XUV 300 മതി വേറെ ഒന്നും വേണ്ടാ എന്ന്.
TVS dealership വിട്ട സമയം കൂടി. ഞാൻ കാര്യം അവളോട് തിരക്കി എന്തേ വേറെ ഒന്നും പിടിച്ചില്ലേ? നല്ല പോലെ റോഡ് കാണാം, ഏത് KSRTC യേയും overtake ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല, കാൽ കൊടുക്കുമ്പോൾ തന്നെ വണ്ടി 100ൽ എത്തും എന്നൊക്കെയാണ് അവളുടെ ഭാഷ്യം. അങ്ങനെ 2 പേരും ഒരേ തീരുമാനത്തിൽ എത്തി. Xylo, സ്കോർപിയോ എന്നിവ കൊണ്ട് നടന്നിട്ടുണ്ട് പക്ഷേ എന്നിലെ ആശങ്ക കൂടി പുതിയ ഉൽപന്നമാണ്.
അങ്ങനെ മഹിന്ദ്രയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു. അവന്റെ ഉറപ്പു കൂടി കിട്ടി. അവൻ തന്നെ പോത്തൻസ് മഹീന്ദ്രയുടെ നമ്പറും തന്നു. വണ്ടിയും ബുക്ക് ചെയ്തു 3 ആം ആഴ്ചയിൽ വണ്ടി വീട്ടിൽ കൊണ്ട് തന്നു. അവൾ പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതി ശരി വച്ചു XUV 300. ഓരോ തവണ ഉപയോഗിക്കുമ്പോളും ആവേശം കൂടി കൂടി വരും കൊതി തീരാതെ ഓടിക്കാൻ. ഡാഷ്ബോർഡ് കുറച്ച് outdated ആണ് പക്ഷേ സൗകര്യങ്ങളുടെ പെരുമഴ ആണ് XUV 300ൽ അതും ഈ വിലയിൽ.
ഒരു ഇന്ത്യൻ കമ്പനിയുടെ ഉൽപന്നം എന്ന തോന്നൽ ഇല്ല. ബോഡി റോൾ ഇല്ലേ എന്ന് ചോദിച്ചാൽ നന്നേ കുറവ്. ഇതുവരെ 6000 കിലോമീറ്റർ മാത്രമേ ഓടാൻ സാധിച്ചുള്ളു എന്നുള്ള വിഷമം മാത്രം. ഇപ്പോൾ വണ്ടി അവൾക്ക് ഓടിക്കാൻ കൊടുക്കാറില്ല എന്നുള്ളത് ആണ് സത്യം എന്നില്ലേ അവേശം ചോരട്ടെ. ഓഗസ്റ്റിൽ ആദ്യ സർവീസ്. വളരെ അധികം തൃപ്തിപ്പെടുത്തുന്ന ഒരു വണ്ടിയാണ് എന്റെ അനുഭവത്തിൽ. മറ്റ് മഹീന്ദ്ര വണ്ടികൾ കൊണ്ട് ഇതിനെ അളക്കരുത്. തികച്ചും വേറൊരു അനുഭവം തന്നെയാണ്.