ആലപ്പുഴ നഗരത്തിൽ ഗതാഗത പരിഷ്കരണം ഇന്നുമുതൽ

ആലപ്പുഴ: നഗരത്തിലെ കുരുക്ക് അഴിക്കാൻ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. നഗരസഭാ അധികൃതരും പൊലീസും ഗതാഗതവകുപ്പ് അധികൃതരും നടത്തിയ ചർച്ചയിലാണ് പുതിയ പരിഷ്കാരത്തെപ്പറ്റി തീരുമാനമായത്.


റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനായി നഗരത്തിലെ ആറു സ്കൂളുകൾക്ക് മുന്നിൽ പൊലീസുകാരെ നിയോഗിക്കും.
കെ.എസ്.ആർ.ടി.സി ബസ്, വലിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ശവക്കോട്ടപ്പാലത്തിൽ കയറാതെ മട്ടാഞ്ചേരിപ്പാലം വഴി വൈ.എം.സി.എ പാലത്തിലൂടെ തിരിച്ചുവിടും.
ഇതിനായി മട്ടാഞ്ചേരിപ്പാലം, വൈ.എം.സി.എ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസുകാരെ നിയോഗിക്കും.
ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണത്തിനായി പൊലീസുകാരെ അനുവദിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.അശോക് കുമാർ നഗരസഭാ അധികൃതർക്ക് ഉറപ്പ് നൽകി.
 ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരമുള്ള വലിയ ലോറികൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് രാവിലെയും വൈകിട്ടും നിയന്ത്രണം ഏർപ്പെടുത്തി.
 സ്കൂളുകൾക്ക് മുന്നിൽ സീബ്രാലൈൻ വരയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് അധികൃതർ ഉറപ്പ് നൽകി.
 പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ സൈൻ ബോർഡ് സ്ഥാപിക്കും.

News : Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply